Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ്‌ ഗൾഫ് വാർത്തകൾ

🇸🇦സോഷ്യല്‍ മീഡിയയില്‍ പ്രവാചക നിന്ദ; സൗദിയില്‍ സ്വദേശി യുവാവ് അറസ്റ്റില്‍.

🇦🇪യുഎഇയില്‍ 24 മണിക്കൂറിനിടെ വിതരണം ചെയ്തത് അര ലക്ഷത്തിലധികം വാക്‌സിന്‍ ഡോസുകള്‍.

🇸🇦കൊവിഡ്: സൗദിയില്‍ ഇന്ന് 753 രോഗമുക്തിയും 458 രോഗികളും

🇸🇦സൗദിയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച സ്ഥാപനങ്ങള്‍ പൂട്ടിച്ചു.

🇦🇪യുഎഇയില്‍ 1,070 പേര്‍ക്ക് കൂടി കൊവിഡ്, രണ്ടു മരണം.

🇶🇦ഖത്തറിലേക്ക് പോകുന്നവര്‍ മരുന്നുകള്‍ കൈവശം സൂക്ഷിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി.

🇸🇦സൗദി: COVID-19 മാനദണ്ഡങ്ങൾ മറികടന്ന് ഒത്ത് ചേരുന്നവർക്ക് 10000 റിയാൽ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം.

🇶🇦ഖത്തറിലേക്ക് പോകുന്നവര്‍ മരുന്നുകള്‍ കൈവശം സൂക്ഷിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി.

🇰🇼കുവൈറ്റ് അംഗീകരിക്കാത്ത വാക്സിനെടുത്തവർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് ബൂസ്റ്റർ വാക്സിൻ കുത്തിവെപ്പ് നിർബന്ധം.

🇶🇦ഖത്തറിൽ ഇന്ന് 221 പുതിയ കോവിഡ് കേസുകൾ; 143 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ.


വാർത്തകൾ വിശദമായി

🇸🇦സോഷ്യല്‍ മീഡിയയില്‍ പ്രവാചക നിന്ദ; സൗദിയില്‍ സ്വദേശി യുവാവ് അറസ്റ്റില്‍.

✒️സോഷ്യല്‍ മീഡിയയില്‍ പ്രവാചകനിന്ദ നടത്തിയ സ്വദേശി യുവാവ് അറസ്റ്റില്‍. പ്രവാചകനെയും പ്രവാചക പത്നി ആയിശയെയും അപകീര്‍ത്തിപ്പെടുത്തി വിഡിയോ ചിത്രീകരിച്ചു സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച യുവാവിനെ പിടികൂടിയതായി റിയാദ് പോലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍കുറൈദിസ് അറിയിച്ചു. 30 വയസ് പ്രായമുള്ള സൗദി യുവാവാണ് അറസ്റ്റിലായത്. പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് വക്താവ് പറഞ്ഞു. 

പ്രവാചകനിന്ദ നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്ത് നിയമ നടപടികള്‍ സ്വീകരിക്കാന്‍ അറ്റോര്‍ണി ജനറല്‍ ശൈഖ് സൗദ് അല്‍മുഅജബ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിയെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തത്. സാമൂഹികമാധ്യമങ്ങളിലൂടെ മതചിഹ്നങ്ങള്‍ക്കും ഇസ്ലാമിക മൂല്യങ്ങള്‍ക്കും പൊതുസംസ്‌കാരത്തിനും കോട്ടംതട്ടിക്കുന്നത് അഞ്ചു വര്‍ഷം വരെ തടവും മുപ്പതു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്. മത, സാമൂഹിക മൂല്യങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഇത്തരക്കാരെ പിടികൂടി നിയമത്തിനു മുന്നില്‍ ഹാജരാക്കാന്‍ ശ്രമങ്ങള്‍ തുടരുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ വൃത്തങ്ങള്‍ പറഞ്ഞു.

🇦🇪യുഎഇയില്‍ 24 മണിക്കൂറിനിടെ വിതരണം ചെയ്തത് അര ലക്ഷത്തിലധികം വാക്‌സിന്‍ ഡോസുകള്‍.

✒️യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ വിതരണം ചെയ്തത്  56,131 കൊവിഡ് വാക്‌സിന്‍ ഡോസുകള്‍. ഇതോടെ രാജ്യത്ത് ആകെ വിതരണം ചെയ്ത കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ 1.6 കോടി കടന്നു.

അതേസമയം യുഎഇയില്‍ ഇന്ന് 1,070  പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,619 പേര്‍ സുഖം പ്രാപിക്കുകയും രണ്ടുപേര്‍ മരണപ്പെടുകയും ചെയ്തു. പുതിയതായി നടത്തിയ 3,11,295 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,07,236  പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,87,644 പേര്‍ രോഗമുക്തരാവുകയും 2,014 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 17,578 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

🇸🇦കൊവിഡ്: സൗദിയില്‍ ഇന്ന് 753 രോഗമുക്തിയും 458 രോഗികളും.

✒️സൗദി അറേബ്യയില്‍ പുതുതായി 458 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി സൗദി ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 753 പേര്‍ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ഒമ്പത് മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് ഇന്ന് 68,672 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു. 

ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,41,201 ആയി. ഇതില്‍ 5,27,189 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,458 ആണ്. രോഗം ബാധിച്ച് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 5,554 ആയി കുറഞ്ഞു. ഇതില്‍ 1,205 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 123, മക്ക 71, അല്‍ഖസീം 45, കിഴക്കന്‍ പ്രവിശ്യ 42, ജീസാന്‍ 39, അസീര്‍ 30, മദീന 27, നജ്‌റാന്‍ 25, ഹായില്‍ 14, തബൂക്ക് 13, അല്‍ജൗഫ് 11, വടക്കന്‍ അതിര്‍ത്തി മേഖല 10, അല്‍ബാഹ 8. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെയ്പ്പ് 33,266,366 ഡോസ് ആയി ഉയര്‍ന്നു.

🇸🇦സൗദിയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച സ്ഥാപനങ്ങള്‍ പൂട്ടിച്ചു.

✒️കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാതെ ജീവനക്കാര്‍ ജോലി ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സൗദി അറേബ്യയിലെ റിയാദില്‍ ഏതാനും വ്യാപാര സ്ഥാപനങ്ങള്‍ അധികൃതര്‍ പൂട്ടിച്ചു. സുരക്ഷാ വകുപ്പുകളുമായി സഹകരിച്ച് റിയാദ് നഗരസഭയാണ് നടപടി സ്വീകരിച്ചത്. 

ജീവനക്കാര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നടത്തിയ പരിശോധനക്കിടെയാണ് നിയമലംഘനം കണ്ടെത്തിയത്. വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തുന്നതിന്റെയും ജീവനക്കാര്‍ വാക്‌സിന്‍ സ്വീകരിക്കാതെ ജോലി ചെയ്യുന്നതായി കണ്ടെത്തിയ സ്ഥാപനങ്ങള്‍ അടപ്പിക്കുന്നതിന്റെയും ദൃശ്യങ്ങളടങ്ങിയ വീഡിയോ റിയാദ് നഗരസഭ പുറത്തുവിട്ടു.

🇦🇪യുഎഇയില്‍ 1,070 പേര്‍ക്ക് കൂടി കൊവിഡ്, രണ്ടു മരണം.

✒️യുഎഇയില്‍ 1,070  പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,619 പേര്‍ സുഖം പ്രാപിക്കുകയും രണ്ടുപേര്‍ മരണപ്പെടുകയും ചെയ്തു.

പുതിയതായി നടത്തിയ 3,11,295 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,07,236  പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,87,644 പേര്‍ രോഗമുക്തരാവുകയും 2,014 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 17,578 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

🇸🇦സൗദിയില്‍ സ്‌കൂളുകള്‍ ഈ മാസം 29 മുതല്‍ തുറക്കും; വിദ്യാഭ്യാസ മന്ത്രാലയം പ്രോട്ടോകോള്‍ പ്രഖ്യാപിച്ചു.

✒️സൗദി അറേബ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികളെ വിളിച്ചു വരുത്തി ക്ലാസില്‍ ഇരുത്തിയുള്ള അധ്യയനം ആരംഭിക്കാന്‍ നടപടികള്‍ പൂര്‍ത്തിയായി. ഈ മാസം 29 മുതല്‍ ക്ലാസുകള്‍ ആരംഭിക്കും വിധം ഒരുക്കങ്ങളും പൂര്‍ത്തിയായി. ഇതിന് ആവശ്യമായ കൊവിഡ് പ്രോട്ടോക്കോളുകള്‍ സൗദി വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. വാക്‌സിനെടുക്കാത്ത ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സ്‌കൂളില്‍ പ്രവേശനമുണ്ടാകില്ല. 

സ്‌കൂളുകള്‍ തുറക്കുന്ന ഈ മാസം 29 മുതല്‍ പുതിയ ഉത്തരവുകള്‍ പ്രാബല്യത്തിലാകും. യാത്രാ വിലക്കുള്ള ഇന്ത്യയക്കമുള്ള വിദേശരാജ്യങ്ങളുടെ സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. സൗദി വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് അല്‍ ശൈഖാണ് ഈ വര്‍ഷത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള പ്രോട്ടോകോള്‍ പ്രഖ്യാപിച്ചത്. രണ്ട് ഡോസ് വാക്‌സിനും സ്വീകരിക്കാത്ത കുട്ടികള്‍ക്ക് പ്രവേശനമുണ്ടാകില്ല. ഇത് ജീവനക്കാര്‍ക്കും ബാധകമാണ്. ക്ലാസുകള്‍ ആരംഭിച്ച് കുട്ടികളില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ ആ ക്ലാസിലെ മുഴുവന്‍ വിദ്യാഭ്യാസവും ഓണ്‍ലൈനിലേക്ക് മാറ്റും.

ഒന്നിലധികം ക്ലാസുകളില്‍ കൊവിഡ് സ്ഥിരീകരിച്ചാല്‍ ആ സ്‌കൂളിലെ ക്ലാസുകളെല്ലാം റദ്ദാക്കും. യൂണിവേഴ്‌സിറ്റികളിലും സമാന പ്രോട്ടോകോള്‍ തുടരും. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബാധകമായ നിയമങ്ങളെല്ലാം സ്വകാര്യ സ്‌കൂളുകള്‍ക്കും ബാധകമാണ്. വിമാനങ്ങളുടെ സര്‍വീസില്ലാത്തതിനാല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. നേരത്തെ ചില അധ്യാപകര്‍ നേരിട്ട് സൗദിയിലെത്തിയിരുന്നു. എന്നാല്‍ ഇതിന് ഔദ്യോഗിക അംഗീകാരം ലഭിച്ചത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഇതിനാല്‍ മറ്റു രാജ്യങ്ങളില്‍ 14 ദിവസം ചിലവഴിച്ചാണ് നിലവില്‍ ഇന്ത്യന്‍ അധ്യാപകര്‍ സൗദിയിലേക്ക് എത്തുന്നത്.

🇶🇦ഖത്തറിലേക്ക് പോകുന്നവര്‍ മരുന്നുകള്‍ കൈവശം സൂക്ഷിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി.

✒️ഖത്തറിലേക്ക് യാത്ര ചെയ്യുന്നവരില്‍ മരുന്നുകള്‍ കൈവശം വെക്കുന്നവര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി. നിരോധിത മരുന്നുകള്‍ കൈവശമില്ലെന്ന് ഉറപ്പാക്കി കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചുവേണം മരുന്നുകള്‍ ഖത്തറിലേക്ക് കൊണ്ടുവരാനെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി.

ഖത്തറില്‍ അനുവദനീയമായ മരുന്നുകള്‍ വ്യക്തിഗത ആവശ്യത്തിന് ഉപയോഗിക്കുന്നതിനായി നിശ്ചിത അളവില്‍ മാത്രം കരുതുക. ഇവയ്‌ക്കൊപ്പം മരുന്ന് കഴിക്കേണ്ടതിന്റെ ആവശ്യകത ഉള്‍പ്പെടെ സര്‍ക്കാര്‍ അംഗീകൃത ആശുപത്രികളിലെ അംഗീകൃത ഡോക്ടറുടെ കുറിപ്പ് യാത്രക്കാരുടെ കൈവശം ഉണ്ടായിരിക്കണം. 30 ദിവസത്തേക്ക് കഴിക്കാനുള്ള മരുന്നുകള്‍ മാത്രമെ കൊണ്ടുവരാന്‍ അനുമതിയുള്ളൂ. 

ലിറിക, ട്രമഡോള്‍, അല്‍പ്രാസോളം(സനാക്‌സ്), ഡയസ്പാം(വാലിയം), സോലം, ക്ലോനസെപാം, സോള്‍പിഡിം, കൊഡിന്‍, മെത്തഡോണ്‍, പ്രെഗാബലിന്‍ എന്നിവയെല്ലാം ഖത്തറില്‍ നിരോധിച്ചവയാണ്. സൈക്കോട്രോപിക്, നാര്‍ക്കോട്ടിക് പദാര്‍ത്ഥങ്ങള്‍ അടങ്ങിയ മരുന്നുകള്‍ ഖത്തറില്‍ നിരോധിച്ചിട്ടുണ്ട്. ഖത്തറില്‍ നിരോധിച്ച മരുന്നുകളുടെ വിശദമായ പട്ടിക https://www.indianembassyqatar.gov.in/users/assets/pdf/innerpages/Substances-in-schedule.pdf സന്ദര്‍ശിച്ച് പരിശോധിക്കുക. 

ഖത്തറില്‍ നിരോധിച്ച മരുന്നുകള്‍ കൊണ്ടുവരുന്നവര്‍ക്ക് അറസ്റ്റും ജയില്‍ശിക്ഷയും ഉള്‍പ്പെടെ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നതിനാല്‍ യാത്രക്കാര്‍ ജാഗ്രത പുലര്‍ത്തുക. സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കുള്ള മരുന്നുകള്‍ യാത്രക്കാര്‍ കൊണ്ടുവരരുതെന്നും ഇന്ത്യന്‍ എംബസിയുടെ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

🇸🇦സൗദി: COVID-19 മാനദണ്ഡങ്ങൾ മറികടന്ന് ഒത്ത് ചേരുന്നവർക്ക് 10000 റിയാൽ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം.

✒️രാജ്യത്തെ COVID-19 പ്രതിരോധ മാനദണ്ഡങ്ങൾ മറികടന്ന് കൊണ്ട് വലിയ കുടുംബസംഗമങ്ങൾ, മറ്റു രീതിയിലുള്ള ഒത്ത് ചേരലുകൾ എന്നിവ സംഘടിപ്പിക്കുന്നവർക്ക് 10000 റിയാൽ പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഒരേ കുടുംബത്തിൽ നിന്നുള്ളതല്ലാത്ത, അനുവദനീയമായ പരിധിയിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് വീടുകൾ, റസ്റ്റ് ഹൗസുകൾ, ഫാം ഹൗസുകൾ, തുടങ്ങിയ ഇടങ്ങളിൽ സംഘടിപ്പിക്കുന്ന കുടുംബസംഗമങ്ങൾക്കെതിരെയാണ് അധികൃതർ ഈ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

ഇത്തരം ലംഘനങ്ങളിൽ പങ്കെടുക്കുന്നവർക്ക് പരമാവധി 5000 റിയാൽ പിഴ ചുമത്തുന്നതാണ്. ഇത്തരം ഒത്ത് ചേരലുകളിലേക്ക് ആളുകളെ ക്ഷണിക്കുന്നവർക്ക് 10000 റിയാൽ പിഴ ചുമത്തുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇത്തരം ലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ലംഘനങ്ങൾ തുടരുന്നവർക്ക് ഇത്തരത്തിൽ ഒരു ലക്ഷം റിയാൽ വരെ പിഴയായി ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇതിനു പുറമെ ഇത്തരം ലംഘനങ്ങൾ ആവർത്തിക്കുന്നവർക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ തലത്തിലുള്ള നടപടികൾക്ക് ശുപാർശ ചെയ്യുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

🇴🇲ഒമാൻ: സെപ്റ്റംബർ 1 മുതൽ വിദേശത്ത് നിന്നെത്തുന്നവർക്ക് COVID-19 വാക്സിനേഷൻ നിർബന്ധം.

✒️2021 സെപ്റ്റംബർ 1 മുതൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്ന 18 വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ യാത്രികർക്കും COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിരിക്കണമെന്ന വ്യവസ്ഥ ഏർപ്പെടുത്താൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചു. ഒമാനിലേക്കുള്ള എല്ലാ കര, കടൽ അതിർത്തികളിലൂടെയും, വിമാനത്താവളങ്ങളിലൂടെയും വിദേശത്ത് നിന്ന് പ്രവേശിക്കുന്ന 18 വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ യാത്രികർക്കും 2021 സെപ്റ്റംബർ 1 മുതൽ ഈ നിബന്ധന ബാധകമാക്കുന്നതിനാണ് സുപ്രീം കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.

ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി സയ്യിദ് ഹമൗദ് ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 19-ന് വൈകീട്ട് ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് ഒമാൻ അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനിന്റെ മുഴുവൻ ഡോസുകളും സ്വീകരിച്ചതിന്റെ ഔദ്യോഗിക രേഖകൾ ഹാജരാക്കേണ്ടി വരുന്നതാണ്.

ഇതിന് പുറമെ, രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുൻപോ, വിമാനത്താവളത്തിലെത്തിയ ശേഷമോ ഒരു PCR ടെസ്റ്റ് നിർബന്ധമാക്കുന്നതിനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഈ പരിശോധനകളിൽ രോഗം സ്ഥിരീകരിക്കുന്നവർക്ക് 7 ദിവസത്തെ ക്വാറന്റീൻ, എട്ടാം ദിവസം മറ്റൊരു PCR ടെസ്റ്റ് എന്നിവയും നിർബന്ധമാക്കുന്നതാണ്.

🇰🇼കുവൈറ്റ് അംഗീകരിക്കാത്ത വാക്സിനെടുത്തവർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് ബൂസ്റ്റർ വാക്സിൻ കുത്തിവെപ്പ് നിർബന്ധം.

✒️വിദേശത്ത് നിന്ന് സിനോഫാം, സിനോവാക്, സ്പുട്നിക് എന്നീ വാക്സിനുകളുടെ രണ്ട് ഡോസ് കുത്തിവെപ്പെടുത്തവർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് കുവൈറ്റ് ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നിർബന്ധമാണെന്ന് അധികൃതർ വ്യക്തമാക്കി. കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിനായി ഇത്തരം യാത്രികർ കുവൈറ്റ് അംഗീകരിച്ചിട്ടുള്ള ഫൈസർ ബയോഎൻടെക്, ഓക്സ്ഫോർഡ് ആസ്ട്രസെനെക്കാ, മോഡർന, ജോൺസൺ ആൻഡ് ജോൺസൻ എന്നീ വാക്സിനുകളിലേതെങ്കിലും ഒന്നിന്റെ ഒരു അധിക ഡോസ് സ്വീകരിക്കേണ്ടതാണ്.

ഇന്ത്യ ഉൾപ്പടെ ആറ് രാജ്യങ്ങളുമായുള്ള നേരിട്ടുള്ള യാത്രാ വിമാനസർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ഈ രാജ്യങ്ങളിൽ നിന്നുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിട്ടുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് കുവൈറ്റ് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് നൽകിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

താഴെ പറയുന്ന നിബന്ധനകൾ പ്രകാരമാണ് സാധുതയുള്ള കുവൈറ്റ് റെസിഡൻസി വിസകളിലുള്ളവർക്ക് കുവൈറ്റിലേക്ക് പ്രവേശനം അനുവദിക്കുന്നതെന്നാണ് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് അറിയിച്ചിരിക്കുന്നത്:
കുവൈറ്റ് അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിൻ സ്വീകരിച്ചിട്ടുള്ളവർ:
കുവൈറ്റ് അംഗീകരിച്ചിട്ടുള്ള ഫൈസർ ബയോഎൻടെക്, ഓക്സ്ഫോർഡ് ആസ്ട്രസെനെക്കാ, മോഡർന എന്നീ COVID-19 വാക്സിനുകളുടെ രണ്ട് ഡോസുകൾ, അല്ലെങ്കിൽ ജോൺസൺ ആൻഡ് ജോൺസൻ വാക്സിനിന്റെ ഒരു ഡോസ് കുത്തിവെപ്പുകളെടുത്തിട്ടുള്ള പ്രവാസികൾ തങ്ങളുടെ വാക്സിനേഷൻ സംബന്ധമായ രേഖകൾ ഹാജരാക്കേണ്ടതാണ്.
കുവൈറ്റിൽ നിന്ന് ഈ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് ഇമ്മ്യൂൺ (Immune), കുവൈറ്റ് മൊബൈൽ ഐഡി (Kuwait Mobile ID) എന്നീ ആപ്പുകളിലൂടെ തങ്ങളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ കുവൈറ്റിൽ എത്തിയ ശേഷം അധികൃതർക്ക് സമർപ്പിക്കാവുന്നതാണ്.
കുവൈറ്റിന് പുറത്ത് നിന്ന് വാക്സിനെടുത്തിട്ടുള്ളവർക്ക് തിരികെ മടങ്ങുന്നതിനുള്ള അനുമതി ലഭിക്കുന്നതിനായി തങ്ങളുടെ COVID-19 വാക്സിനേഷൻ സംബന്ധമായ രേഖകൾ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പോർട്ടലിൽ നൽകേണ്ടതാണ്. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഔദ്യോഗിക പരിശോധനാ വിഭാഗം ഈ രേഖകൾ പരിശോധിക്കുന്നതും, വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പാക്കുന്നതുമാണ്. ഇത്തരത്തിൽ നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിൽ അപേക്ഷകന്റെ പാസ്സ്പോർട്ടിലെ പേര് തന്നെയായിരിക്കണം. വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിൽ വാക്സിൻ പേര്, വാക്സിനെടുത്ത തീയതി, ആധികാരികത ഉറപ്പാക്കുന്നതിനുള്ള QR കോഡ് എന്നിവ ആവശ്യമാണ്.
QR കോഡ് ഇല്ലാത്ത COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ സംബന്ധിച്ച്, ഇത്തരം സാഹചര്യങ്ങളിൽ ഈ രേഖയുടെ കോപ്പി ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പോർട്ടലിൽ അപ്‌ലോഡ് ചെയ്യാമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
കുവൈറ്റ് അംഗീകരിക്കാത്ത COVID-19 വാക്സിനുകളായ സിനോഫാം, സിനോവാക്, സ്പുട്നിക് V എന്നിവ സ്വീകരിച്ചിട്ടുള്ളവർക്കുള്ള നിബന്ധന:
വിദേശത്ത് നിന്ന് സിനോഫാം, സിനോവാക്, സ്പുട്നിക് V എന്നിവ സ്വീകരിച്ചിട്ടുള്ളവർക്ക്, കുവൈറ്റ് അംഗീകരിച്ചിട്ടുള്ള ഫൈസർ ബയോഎൻടെക്, ഓക്സ്ഫോർഡ് ആസ്ട്രസെനെക്കാ, മോഡർന, ജോൺസൺ ആൻഡ് ജോൺസൻ എന്നീ വാക്സിനുകളുടെ ഒരു അധിക ഡോസ് സ്വീകരിച്ച് കൊണ്ട് കുവൈറ്റിലേക്ക് പ്രവേശനം അനുവദിക്കുന്നന്നതാണ്.

കുവൈറ്റിലേക്ക് യാത്ര ചെയ്യുന്ന മുഴുവൻ യാത്രികർക്കും ബാധകമാക്കിയിട്ടുള്ള നിബന്ധനകൾ:
എല്ലാ യാത്രികർക്കും യാത്ര പുറപ്പെടുന്നതിന് മുൻപ്, 72 മണിക്കൂറിനിടയിലെടുത്ത PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്.
കുവൈറ്റിലെത്തിയ ശേഷം മുഴുവൻ യാത്രികർക്കും 7 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്.
ഈ ക്വാറന്റീൻ നേരത്തെ അവസാനിപ്പിക്കുന്നതിനായി, കുവൈറ്റിലെത്തിയ ശേഷം നടത്തിയ PCR ടെസ്റ്റിൽ ലഭിച്ചിട്ടുള്ള നെഗറ്റീവ് റിസൾട്ട്, വാക്സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിച്ച് കൊണ്ട്, ആവശ്യമെങ്കിൽ യാത്രികർക്ക് അപേക്ഷിക്കാവുന്നതാണ്.

🇰🇼കുവൈറ്റ്: പുതിയ COVID-19 വാക്സിനേഷൻ കേന്ദ്രം പ്രവർത്തനമാരംഭിക്കുന്നു.

✒️തെക്കൻ വഫ്ര മേഖലയിലെ അഗ്രികൾച്ചർ ആൻഡ് ഫിഷറീസ് അതോറിറ്റി ഹെഡ്ക്വാർട്ടേഴ്സിൽ ഒരു പുതിയ COVID-19 വാക്സിനേഷൻ കേന്ദ്രം ആരംഭിക്കാൻ തീരുമാനിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കുവൈറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

രാജ്യത്തെ COVID-19 വാക്സിനേഷൻ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഈ കേന്ദ്രത്തിൽ 5000 പേർക്ക് വരെ വാക്സിനേഷൻ സേവനം നൽകുന്നതിനുള്ള സൗകര്യമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. വഫ്ര നിവാസികൾക്ക് മാത്രമാണ് ഈ കേന്ദ്രത്തിൽ നിന്ന് വാക്സിൻ കുത്തിവെപ്പുകൾ നൽകുന്നതെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചു.

🇴🇲ഒമാൻ: പുതിയ അധ്യയന വർഷം സെപ്റ്റംബർ 12 മുതൽ ആരംഭിക്കും.

✒️രാജ്യത്തെ വിദ്യാലയങ്ങളിലെ 2021-2022 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ 2021 സെപ്റ്റംബർ 12 മുതൽ ആരംഭിക്കുമെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം സ്ഥിരീകരിച്ചു. ഓഗസ്റ്റ് 19-ന് വൈകീട്ടാണ് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

അടുത്ത അധ്യയന വർഷത്തെ അവസാനത്തെ പ്രവർത്തി ദിനം 2022 ജൂലൈ 7 ആയിരിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. രാജ്യത്തെ പൊതു, സ്വകാര്യ വിദ്യാലയങ്ങളിലെ അധ്യാപകർ, മറ്റു ജീവനക്കാർ തുടങ്ങിയവർ 2021 സെപ്റ്റംബർ 12 മുതൽ ജോലിയിൽ തിരികെ പ്രവേശിക്കുന്നതാണ്. വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ 2021 സെപ്റ്റംബർ 19 മുതലായിരിക്കും ആരംഭിക്കുന്നത്.

പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ ഒമാൻ സുപ്രീം കമ്മിറ്റിയിൽ നിന്ന് ലഭിച്ച സാഹചര്യത്തിലാണ് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി സയ്യിദ് ഹമൗദ് ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 19-ന് വൈകീട്ട് ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിൽ പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള തീരുമാനം കൈക്കൊണ്ടിരുന്നു.

🇶🇦ഖത്തറിൽ ഇന്ന് 221 പുതിയ കോവിഡ് കേസുകൾ; 143 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ.

✒️ഖത്തറിൽ ഇന്ന് 221 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു.143 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 193 പേർരോഗമുക്തരായി. ഇതോടെ ഖത്തറിൽ സുഖം പ്രാപിച്ചവരുടെ എണ്ണം 226,996 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 601 ആണ്. ഖത്തറിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കോവിഡ് -19 കേസുകളുടെ എണ്ണം 230,442 ആണ്, കൂടാതെ 2,845 രോഗികളാണ് ചികിത്സയിലുള്ളത്.

Post a Comment

0 Comments