മലപ്പുറം: മുപ്പത്തിയഞ്ച് ദിവസം ജയിലില്‍ കഴിഞ്ഞ ശേഷമാണ് പ്ലസ് ടു വിദ്യാര്‍ത്ഥിയായ മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ ശ്രീനാഥിന്റെ നിരപരാധിത്വം തെളിഞ്ഞത്.
കേസില്‍ നിരപരാധിയാണെന്നും സത്യം പുറത്തുവന്നതിൽ സന്തോഷമുണ്ടെന്നും ശ്രീനാഥും കുടുംബവും.
പീഡനത്തിനിരയായ പതിനേഴുകാരി ഗര്‍ഭിണിയായ കേസിലാണ് പെണ്‍കുട്ടിയുടെ മൊഴിപ്രകാരം കഴിഞ്ഞ ജൂണ്‍ 22ന് ശ്രീനാഥ് പോക്‌സോ കേസില്‍ റിമാന്റിലായത്.
ഡിഎന്‍എ ഫലം നെഗറ്റീവായതോടെയാണ് ശ്രീനാഥിന് സ്വന്തം ജാമ്യത്തില്‍ പോക്സോ കോടതി വിട്ടയച്ചത്.

0 Comments