Ticker

6/recent/ticker-posts

Header Ads Widget

മധുരയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു; ഒരാള്‍ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

മധുര: തമിഴ്‌നാട്ടിലെ മധുരയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു. നാഥം റോഡിലുള്ള പാലത്തിന്റെ ഒരുഭാഗമാണ് തകര്‍ന്നുവീണത്. അപകടത്തില്‍ ഒരാള്‍ മരിച്ചു.


പാലത്തിന്റെ നിര്‍മാണ ജോലിക്കാരനായ ഉത്തര്‍പ്രദേശ് സ്വദേശി അകാശ് സിങ് (45) ആണ് മരിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. അഗ്നിരക്ഷാ സേനയും പോലീസും സംഭവസ്ഥലത്തുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ശനിയാഴ്ച വൈകീട്ടോടെയാണ് അപകടമുണ്ടായത്. നിര്‍മാണം പുരോഗമിക്കുന്ന പാലത്തില്‍നിന്ന് വലിയ കോണ്‍ക്രീറ്റ് ബ്ലോക്ക് താഴേക്ക് പതിക്കുകയായിരുന്നു. ഏകദേശം 70 ടണ്‍ ഭാരമാണ് ഒരു കോണ്‍ക്രീറ്റ് ബ്ലോക്കിനുള്ളത്. അപകടത്തിന്റെ കാരണം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

Post a Comment

0 Comments