Ticker

6/recent/ticker-posts

Header Ads Widget

പോപ്പ് രാജാവ് മൈക്കിള്‍ ജാക്‌സന് ആദരവ് അര്‍പ്പിച്ച് തൃശൂരിലെ ജാക്സണ്‍ ഫാന്‍സ്


പോപ്പ് ഇതിഹാസത്തിന്റെ 63-ാം ജന്മവാര്‍ഷികത്തില്‍ മൈക്കിള്‍ ജാക്സന് ആദരവ് അര്‍പ്പിച്ച് തൃശൂരിലെ ജാക്സണ്‍ ഫാന്‍സ്.

ജാക്സണ്‍ ഇന്നും ലോകത്താകെയുള്ള ആരാധകരുടെ മനസില്‍ ജീവിക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തെ ഫോട്ടോ ഫ്രെയിമുകളില്‍ ആവാഹിച്ചാണ് എം.ജെ ഫാന്‍സ് പോപ്പ് രാജാവിന്റെ ജന്മവാര്‍ഷികം ആഘോഷിച്ചത്.
2009 ല്‍ അവിചാരിതമായി വിടവാങ്ങിയെങ്കിലും ജാക്സണ്‍ന്റെ ഒര്‍മ്മകള്‍ക്ക് മരണമില്ല എന്ന സന്ദേശമാണ് ഇവര്‍ പങ്കുവെക്കുന്നത്.
മൈക്കള്‍ ജാക്സന്റെ രൂപം കൊണ്ടും നൃത്തചുവടുകള്‍ കൊണ്ടും മിനിസ്‌ക്രീനില്‍ സ്ഥിര സാന്നിദ്ധ്യമായ കിരണ്‍ ക്രിഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ആവിഷ്‌കാരത്തിന് പിന്നില്‍.

ജാക്സണ്‍നെ പറ്റി വായിച്ചറിയുന്ന ഒരു കുട്ടിയുടെ സ്വപ്നത്തിലേക്കും ഒര്‍മ്മകളിലേക്കും മൈക്കിള്‍ ജാക്സണും അദ്ദേഹത്തിന്റെ ചടുലതാളങ്ങളും എത്തുന്നതാണ് ഈ ഫോട്ടോ ആല്‍ബത്തിന്റെ ആശയം.

കിരണ്‍ തന്നെയാണ് ഫോട്ടോകളില്‍ മൈക്കിള്‍ ജാക്സണായി എത്തുന്നത്. കൂടാതെ അശ്വജിത്ത്, യദു കൃഷ്ണ, ജിയോ മരോട്ടിക്കല്‍, കെ.എസ് വിഷ്ണു, അക്ഷയ് വേണുഗോപാല്‍, സിറില്‍ ഡേവിസ് എന്നിവരാണ് ഈ ഫോട്ടോ ഫീച്ചറിന് പിന്നില്‍ അണിനിരന്നത്.

Post a Comment

0 Comments