കേരളത്തിൽ നിന്ന് വാടകയ്ക്കെടുത്ത ആഡംബര വാഹനങ്ങൾ തമിഴ്നാട്ടിലെത്തിച്ച് വ്യാജരേഖ ചമച്ച് വിൽപന നടത്തുന്ന സംഘത്തിൽ നിന്നുള്ള വാഹനം പൊലീസ് പിടിച്ചെടുത്തു. എറണാകുളം ടൗൺ സൗത്ത് പൊലീസാണ് വാഹനം പിടിച്ചെടുത്തത്.
കൊച്ചി സിറ്റി പൊലീസിന് കീഴിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ശനിയാഴ്ച തമിഴ്നാട്ടിലെ ചെങ്കൽപേട്ടിൽ നിന്ന് വാഹനം പിടിച്ചെടുത്തത്. ഇന്നോവ ക്രിസ്റ്റ വാഹനം 400 കിലോമീറ്ററോളം പിന്തുടർന്നാണ് പിടികൂടിയതെന്ന് പൊലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
പള്ളുരുത്തി സ്വദേശിയുടെ രണ്ട് ഇന്നോ വാഹനങ്ങൾ കടത്തിയെന്ന പരാതിയിൽ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ രജിസ്ട്രർ ചെയ്ത കേസിൽ നടത്തിയ അന്വേഷണത്തിനെത്തുടർന്നാണ് വാഹനം കണ്ടെത്തിയത്. വാഹനക്കടത്തുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെട്ട മുല്ല എന്ന് വിളിക്കുന്ന മുഹമ്മദ് റാഫി എന്നയാളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
കടത്തിക്കൊണ്ടുപോയ വാഹനങ്ങളിൽ ഒന്ന് തമിഴ്നാട്ടിൽ വ്യാജ രജിസ്ട്രേഷൻ നമ്പറിൽ ഓടുന്നതായി അന്വേഷണത്തിൽ അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. ടിഎൻ 07 സിഡബ്ല്യു 6005 എന്ന വ്യാജ രജിസ്ട്രേഷൻ നമ്പറിലുള്ള വാഹനം നാഷനൽ ആന്റി ക്രൈം ആൻഡ് ഹ്യൂമൻ റൈറ്റ്സ് കൗൺസിൽ ഓഫ് ഇന്ത്യ എന്ന ബോർഡോടുകൂടിയായിരുന്നു ഓടിയിരുന്നത്.
വാഹനം കോയമ്പത്തൂരിലുണ്ടെന്ന് വിവരം ലഭിച്ചതോടെ കൊച്ചി സിറ്റി പൊലീസ് സംഘം തമിഴ്നാട്ടിലേക്ക് തിരിക്കുകയായിരുന്നെന്ന് പൊലീസ് വാർത്താക്കുറിപ്പിൽ പറഞ്ഞു. കോയമ്പത്തൂരിലെത്തിയ സംഘം വാഹനം പിടികൂടുന്നതിനായി ചെങ്കൽപേട്ട് വരെ 400 കിലോമീറ്ററോളം പിന്തുടർന്നതായും പൊലീസ് പറയുന്നു.
വാഹനം പിടികൂടിയെങ്കിലും പ്രതികൾ കടന്ന് കളഞ്ഞതായി പൊലീസ് പറഞ്ഞു. കടന്നുകളഞ്ഞ പ്രതികൾക്കായി അന്വേഷണം ഊർജിതപ്പെടുത്തിയതായും അവർ അറിയിച്ചു.
നാഷനൽ ആന്റി ക്രൈം ആൻഡ് ഹ്യൂമൻ റൈറ്റ്സ് കൗൺസിൽ ഓഫ് ഇന്ത്യ എന്ന ബോർഡോടുകൂടി ടിഎൻ 07 സിഡബ്ല്യു 6005 എന്ന നമ്പറിൽ കറുത്ത നിറത്തിലുള്ള മറ്റൊരു വാഹനവും ഓടുന്നതായി വിവരം ലഭിച്ചിരുന്നു. ഈ വാഹനത്തെ അന്വേഷിക്കുന്നതിനിടെയാണ് വെളുത്ത ഇന്നോവ ക്രിസ്റ്റ പിടികൂടിയതെന്നും പൊലീസ് വ്യക്തമാക്കി.
നേരത്തെ കടത്തിക്കൊണ്ടുപോയ വാഹനങ്ങളിൽ ഒന്ന് തമിഴ്നാട് മേട്ടുപ്പാളയം കുട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഇപ്രകാരം സൗത്ത് പോലീസ് പിടികൂടിയിരുന്നു. കടത്തിക്കൊണ്ടു പോകുന്ന വാഹനങ്ങളുടെ എൻജിൻ നമ്പറും ഷാസി നമ്പറും വ്യാജമായി നിർമിച്ച വാഹന കടത്തിയിരുന്നത്. അപ്രകാരം പ്രവര്ഴത്തിക്കുന്ന വലിയൊരു സംഘം തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
0 Comments