കരിപ്പുര്‍ സ്വര്‍ണക്കടത്ത് കേസില്‍ ജൂണ്‍ 28നാണ് അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. കണ്ണൂര്‍ ജില്ലയില്‍ മൂന്ന് മാസത്തേക്ക് പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്.
നേരത്തെ കീഴ്‌ക്കോടതികള്‍ അര്‍ജുന്‍ ആയങ്കിയുടെ ജാമ്യഹര്‍ജി തള്ളിയിരുന്നു.
സംസ്ഥാനം വിട്ടുപോവരുത്, എല്ലാ മാസവും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവണം തുടങ്ങിയ നിബന്ധനകളും കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്.
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ജൂണ്‍ 28നാണ് അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.
0 Comments