Ticker

6/recent/ticker-posts

Header Ads Widget

ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റില്ലാതെ തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് കടക്കാനാവില്ല

തമിഴ്‌നാട്ടില്‍ നിന്നും തൊഴിലാളികള്‍ ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റില്ലാതെ കേരളത്തിലേക്ക് കടക്കുന്നത് തടയാന്‍ കര്‍ശനപരിശോധനയുമായി പൊലീസ്.

ഇടുക്കിയിലെ കുമളി അതിര്‍ത്തിയിലാണ് പൊലീസും റവന്യൂ വകുപ്പും ചേര്‍ന്ന് പരിശോധന നടത്തുന്നത്. പരിശോധന ഇല്ലാതെ ഇന്നലെ തൊഴിലാളികള്‍ അതിര്‍ത്തി കടന്നതിനെ തുടര്‍ന്നാണ് കര്‍ശന ചെക്കിംഗ് ആരംഭിച്ചത്.

കുമളി ചെക്പോസ്റ്റിലൂടെയാണ് നൂറിലധികം സത്രീ തൊഴിലാളികള്‍ ഇന്നലെ രാവിലെ കേരളത്തിലേയ്‌ക്കെത്തിയത്. ഏലത്തോട്ടങ്ങളില്‍ പണിക്ക് പോകുന്ന തൊഴിലാളികളാണിവര്‍. തൊഴിലാളികള്‍ കൂട്ടമായെത്തിയതോടെ പൊലീസിന് പരിശോധന നടത്താതെ ഇവരെ കടത്തി വിടേണ്ടി വന്നു. ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ അതിര്‍ത്തി കടത്തി വിടരുതെന്നാണ് നിയമം. എന്നാല്‍ ഭൂരിഭാഗം പേരുടെയും കയ്യില്‍ ഇതുണ്ടായിരുന്നില്ല.

ഇരു സംസ്ഥാനങ്ങളും തമ്മില്‍ സംഘര്‍ഷത്തിനു കാരണമാകുമെന്നതിനാല്‍ ഇന്നലെ പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടില്ല. ഇന്ന് മുതല്‍ ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉല്ലാത്തവരെ അതിര്‍ത്തി കടത്തി വിടില്ലെന്ന് കേരള പൊലീസും റവന്യൂ വകുപ്പും തമിഴ്‌നാട് പൊലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കൂടുതല്‍ പൊലീസുകാരെ ഇറക്കി പരിശോധന ഇന്ന് കര്‍ശനമാക്കിയത്.

Post a Comment

0 Comments