Ticker

6/recent/ticker-posts

Header Ads Widget

കണ്ണൂരിൽ ക്വട്ടേഷൻ നൽകിയ ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റിൽ

കണ്ണൂരിൽ കരാറുകാരനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റിലായി. പയ്യന്നൂര്‍ കാനായി സ്വദേശിനിയും കേരള ബാങ്ക് ജീവനക്കാരിയുമായ എന്‍ വി സീമയാണ് പിടിയിലായത്.

പരിയാരം ഇന്‍സ്‌പെക്ടര്‍ കെ വി ബാബുവും സംഘവുമാണ് കാനായിയിലെ വീടിനു സമീപത്ത് വെച്ച് ഇവരെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഏപ്രിൽ 18ന് രാത്രി എട്ടു മണിക്കാണ് വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്ന സുരേഷ് ബാബുവിനെ കാറിലെത്തിയ സംഘം വെട്ടി പരിക്കേൽപ്പിച്ചത്. സംഭവുമായി ബന്ധപ്പെട്ട് അക്രമി സംഘത്തിലെ നാലുപേർ പിടിയിലായിരുന്നു . ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഒരു സ്ത്രീയാണ് ക്വട്ടേഷൻ നൽകിയതെന്ന് വ്യക്തമായത്.

ഭർത്താവിനെ വഴിതെറ്റിക്കുന്നു എന്നും കടം വാങ്ങിയ പണം തിരികെ നൽകിയില്ല എന്നും ആരോപിച്ചാണ് ബാങ്ക് ജീവനക്കാരി ക്വട്ടേഷൻ നൽകിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്.
ക്വട്ടേഷൻ സംഘാംഗങ്ങളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.ഇവരിൽ നിന്നാണ് ക്വട്ടേഷൻ നൽകിയ സീമയെ കുറിച്ചുള്ള വിവരം ലഭിച്ചത്.മൂന്ന് ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷൻ നൽകിയത് എന്നാണ് പിടിയിലായ പ്രതികൾ പൊലീസിനോട് പറഞ്ഞത്.

Post a Comment

0 Comments