Ticker

6/recent/ticker-posts

Header Ads Widget

മുതിർന്ന സിപിഐഎം നേതാവ് കെ എസ് അമ്മുക്കുട്ടി അന്തരിച്ചു

മുതിർന്ന സിപിഐഎം നേതാവ് കെ എസ് അമ്മുക്കുട്ടി അന്തരിച്ചു

മുതിർന്ന സി പി ഐ എം നേതാവും കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായിരുന്ന കെ എസ് അമ്മുക്കുട്ടി അന്തരിച്ചു. 88 വയസ്സായിരുന്നു. കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ കർഷക തൊഴിലാളി യൂണിയനും പാർട്ടിയും കെട്ടിപ്പടുക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച നേതാവാണ് കെ എസ് അമ്മുക്കുട്ടി.
കർഷകത്തൊഴിലാളി യൂണിയൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌, സംസ്ഥാനകമ്മിറ്റിയംഗം, സിപി ഐ എം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്
.
ഉച്ചയ്ക്ക് ഒരു മണി വരെ സി പി ഐ എം ആലക്കോട് ഏരിയ കമ്മറ്റി ഓഫീസിൽ പൊതു ദർശനത്തിന് വച്ച ശേഷം രണ്ട് മണിക്ക് മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിക്കും.

കെ.എസ് അമ്മുക്കുട്ടിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
കേരള കർഷക തൊഴിലാളി യൂണിയൻ നേതാവ് കെ.എസ്. അമ്മുക്കുട്ടിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

കർഷക തൊഴിലാളി രംഗത്തെ ആദ്യകാല നേതാക്കളിൽ ഒരാളാണ് അമ്മുക്കുട്ടി. കർഷക തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർണ്ണമായ പ്രവർത്തനമായിരുന്നു അമ്മുക്കുട്ടിയുടേതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു

Post a Comment

0 Comments