Ticker

6/recent/ticker-posts

Header Ads Widget

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി;

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി; നാളെ ന്യൂനമർദ്ദമായേക്കും; സംസ്ഥാനത്ത് കനത്ത മഴ തുടരും



ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി നാളെ ന്യൂനമർദ്ദമായി മാറിയേക്കുമെന്ന് ഏറ്റവും പുതിയ വിവരം. സംസ്ഥാനത്ത് തിങ്കളാഴ്ച വരെ കനത്ത മഴ തുടരും.

എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ്. നാളെ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.
അതിശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്.
വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ആന്ധ്രാപ്രദേശ്-ഒഡീഷ തീരത്തായി നാളെയോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്
. കേരളത്തിൽ ശക്തമായ കാറ്റിനും മഴയ്ക്കും ഇത് കാരണമായേക്കും.

Post a Comment

0 Comments