Ticker

6/recent/ticker-posts

Header Ads Widget

യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

🔰Kerala University Announcements: കേരള സര്‍വകലാശാല.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2020 സെപ്റ്റംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുളള അപേക്ഷകള്‍ സെപ്റ്റംബര്‍ 2 ന് മുന്‍പ് ഓഫ്‌ലൈനായി സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രോജക്ട്/വൈവാ വോസി

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം 2021 ആഗസ്റ്റില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.ബി.എ. (2018 അഡ്മിഷന്‍) പരീക്ഷയുടെ പ്രോജക്ട് വൈവാ വോസി പരീക്ഷ ആഗസ്റ്റ് 31 ന് രാവിലെ 9.30 മുതല്‍ കാര്യവട്ടത്തുളള വിദൂരവിദ്യാഭ്യാസകേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം 2021 ആഗസ്റ്റില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എസ്‌സി. മാത്തമാറ്റിക്‌സ് (2017 & 2018 അഡ്മിഷന്‍) പരീക്ഷയുടെ പ്രോജക്ട് വൈവാ വോസി പരീക്ഷ ആഗസ്റ്റ് 31 ന് കാര്യവട്ടത്തുളള വിദൂരവിദ്യാഭ്യാസകേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്. വിദ്യാര്‍ത്ഥികള്‍ പ്രോജക്ട് റിപ്പോര്‍ട്ടും ഹാള്‍ടിക്കറ്റുമായി അന്നേദിവസം പരീക്ഷാകേന്ദ്രത്തില്‍ എത്തേണ്ടതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ടൈംടേബിള്‍

കേരളസര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം./എം.എസ്.ഡബ്ല്യൂ./എം.എം.സി.ജെ. ആഗസ്റ്റ് 2021 പരീക്ഷകള്‍ (റെഗുലര്‍/ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി/മേഴ്‌സിചാന്‍സ്) പരീക്ഷകള്‍ സെപ്റ്റംബര്‍ 2 ന് ആരംഭിക്കുന്നതാണ്. പരീക്ഷാസമയം എല്ലാദിവസവും രാവിലെ 9.30 മുതല്‍ 12.30 വരെ. സി.എ. മാര്‍ക്ക് സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 1. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

🔰MG University Announcements: എംജി സർവകലാശാല

സൂക്ഷ്മപരിശോധന: അപേക്ഷകർ ഹാജരാകണം

2020 മാർച്ചിൽ നടന്ന നാലാം സെമസ്റ്റർ എം.ബി.എ. പരീക്ഷയുടെ വിവിധ വിഷയങ്ങളുടെ ഉത്തരക്കടലാസ് സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾ ഓഗസ്റ്റ് 26ന് രാവിലെ 11നും വൈകീട്ട് നാലിനുമിടയിൽ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖകളുമായി കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് സിൽവർ ജൂബിലി പരീക്ഷഭവനിലെ 226-ാം നമ്പർ മുറിയിലെ ഇ.ജെ. 8 സെക്ഷനിൽ ഹാജരാകണം.

പരീക്ഷാ ഫലം

2020 സെപ്തംബറിൽ സ്‌കൂൾ ഓഫ് പ്യുവർ ആന്റ് അപ്ലൈഡ് സയൻസസിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ് സി. ഫിസിക്‌സ് (സി.എസ്.എസ്., 2019-2021 ബാച്ച് റഗുലർ, 2011-13 ബാച്ച് മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

അപേക്ഷ സെപ്തംബർ 6 വരെ

കോവിഡ് – 19 രോഗബാധ മൂലമോ അനുബന്ധ പ്രശ്‌നങ്ങളാലോ എം.ബി.എ സ്‌പെഷ്യൽ മേഴ്‌സി ചാൻസ് പരീക്ഷ എഴുതാൻ കഴിയാതിരുന്ന (2000 മുതൽ 2014 വരെ അഡ്മിഷൻ) വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അവസരം. ഇതിലേക്കുള്ള അപേക്ഷകൾ സെപ്തംബർ ആറിന് മുൻപ് സർവകലാശാല ഓഫീസിൽ സമർപ്പിക്കണം. പരീക്ഷാ ഫീസിനും സി.വി. ക്യാംപ് ഫീസിനും പുറമെ സ്‌പെഷ്യൽ ഫീസായി 5250 രൂപയും epay. mgu.ac.in മുഖേന അടയ്ക്കണം. അപേക്ഷയോടൊപ്പം അദാലത്ത് സ്‌പെഷ്യൽ മേഴ്‌സി ചാൻസ് എം.ബി.എ പരീക്ഷയുടെ ഹാൾ ടിക്കറ്റും ഫീസടച്ചതിന്റെ ഇ-രസീതും ഉണ്ടായിരിക്കണം. നേരിട്ട് അയയ്ക്കുന്നതുകൂടാതെ അപേക്ഷയും അനുബന്ധ രേഖകളും ar12@mgu.ac.in എന്ന ഇമെയിൽ വിലാസത്തിലും അയക്കണം.

🔰Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷ മാറ്റി

സപ്തംബര്‍ 1-ന് നടത്താന്‍ തീരുമാനിച്ചിരുന്ന 2019 സ്‌കീം, 2019 പ്രവേശനം വിദൂരവിദ്യാഭ്യാസ വിഭാഗം സി.ബി.സി.എസ്.എസ്.-പി.ജി. എം.എ., എം.എസ് സി., എം.കോം. ഒന്നാം സെമസ്റ്റര്‍ ഏപ്രില്‍/മെയ് 2020 റഗുലര്‍ പരീക്ഷകളും 2016 മുതല്‍ പ്രവേശനം ഒന്ന്, രണ്ട് സെമസ്റ്റര്‍ സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പ്രാക്ടിക്കല്‍ പരീക്ഷ

2019 ബാച്ച് ബി.വോക്. ഒപ്‌ടോമെട്രി ആന്റ് ഒഫിതാല്‍മോളജിക്കല്‍ ടെക്‌നിക്ക്‌സ് നവംബര്‍ 2019 ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടേയും ഏപ്രില്‍ 2020 രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടേയും പ്രാക്ടിക്കല്‍ പരീക്ഷ 31, സപ്തംബര്‍ 1, 2 തീയതികളിലും ബി.വോക്. മള്‍ട്ടിമീഡിയ നവംബര്‍ 2020 മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ സപ്തംബര്‍ 3, 4 തീയതികളിലും നടക്കും.

പരീക്ഷ

ബി.ബി.എ. എല്‍.ല്‍.ബി. (ഹോണേഴ്‌സ്) 2011 സ്‌കീം എട്ടാം സെമസ്റ്റര്‍, മൂന്ന് വര്‍ഷ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി 2015 സ്‌കീം നാലാം സെമസ്റ്റര്‍ നവംബര്‍ 2020 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ സപ്തംബര്‍ 8-നും 2019, 2020 പ്രവേശനം മൂന്ന് വര്‍ഷ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി 2015 സ്‌കീം ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2020 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളും 2015, 2018 പ്രവേശനം ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷകളും 2019, 2020 പ്രവേശനം ബി.ബി.എ. എല്‍.എല്‍.ബി. (ഹോണേഴ്‌സ്) നവംബര്‍ 2020 ഒന്നാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും 2012 മുതല്‍ 2018 വരെ പ്രവേശനം ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷകളും സപ്തംബര്‍ 9-നും തുടങ്ങും.

2014 മുതല്‍ പ്രവേശനം അഞ്ചാം സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2020 സപ്ലിമെന്ററി പരീക്ഷകള്‍ സപ്തംബര്‍ 8-ന് തുടങ്ങും.

2014 സ്‌കീം ബി.ടെക്. എട്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2021 റഗുലര്‍പരീക്ഷയും നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും 2009 സ്‌കീം 2012 മുതല്‍ 2014 വരെ പ്രവേശനം എട്ടാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക് ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷകളും 2014 സ്‌കീം എട്ടാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷകളും സപ്തംബര്‍ 8-ന് തുടങ്ങും.

🔰Kannur University Announcements: കണ്ണൂർ സർവകലാശാല

ബിരുദ പ്രവേശനം

2021-22 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിന് സ്കൗട്ട്സ്, ഗൈഡ്സ്, റോവർ, റേഞ്ചർ എന്നിവയിൽ ഹയർ സെക്കൻഡറി തലത്തിൽ രാജ്യപുരസ്കാർ സർട്ടിഫിക്കറ്റ്, നന്മമുദ്ര സർട്ടിഫിക്കറ്റ് എന്നിവ ലഭിച്ചവർക്ക് 15 മാർക്ക് ഗ്രേസ് മാർക്കായി അനുവദിക്കും. യോഗ്യരായ വിദ്യാർഥികൾക്ക് ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് പ്രസ്തുത വെയ്റ്റേജ് രേഖപ്പെടുത്താവുന്നതാണ്. നേരത്തെ അപേക്ഷിച്ച വിദ്യാർഥികൾക്ക് എഡിറ്റ് ഓപ്ഷൻ ഉപയോഗിച്ച് ഓഗസ്റ്റ് 31-ാം തീയതിക്കുളളിൽ പ്രസ്തുത വെയ്റ്റേജ് രേഖപ്പെടുത്തേണ്ടതും അപേക്ഷയുടെ പുതിയ പ്രിന്റൗട്ട് എടുത്തു വയ്ക്കേണ്ടതുമാണ്. ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാനുളള അവസാന തീയതി ഓഗസ്റ്റ് 31 ആണ്.

Post a Comment

0 Comments