Ticker

6/recent/ticker-posts

Header Ads Widget

തൃക്കളത്തൂർ വാഹനാപകടം: ഗുരുതരാവസ്ഥയിലായിരുന്ന യുവാവും മരിച്ചു, കുടുംബത്തിന് നഷ്ടമായത് നാല് മക്കളെ

Thrikkaluthur accident case


മൂവാറ്റുപുഴ: തൃക്കളത്തൂർ വാഹനാപടകടത്തിൽപ്പെട്ട് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമർനാഥ് ആർ പിള്ള (20) മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. 

ബാം​ഗ്ലൂരിൽ നിന്നും കാറിൽ നാട്ടിലേക്ക് വരികയായിരുന്നു അമർനാഥും മൂന്ന് ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാർ തിങ്കളാഴ്ച പുലർച്ചെ മൂവാറ്റുപുഴയ്ക്ക് അടുത്ത് എം.സി റോഡിൽ തൃക്കളത്തൂരിൽ വച്ച് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. 

അപകടത്തിൽ കാറിലുണ്ടായിരുന്ന മറ്റു മൂന്ന് പേരും തത്ക്ഷണം മരിച്ചിരുന്നു. അമർനാഥിനെ ​ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാ​ഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.  

തൊടുപുഴ പുറപ്പുഴ സ്വദേശികളായ മുക്കിലകാട്ടിൽ രാജേന്ദ്രൻ്റെ മകൻ ആദിത്യൻ (23) കുന്നേൽ ബാബുവിൻ്റെ മകൻ വിഷ്ണു (24). സഹോദരൻ അരുണ് ബാബു (22) എന്നിവരാണ് നേരത്തെ മരിച്ചത്. ആദിത്യൻ്റേയും അമർനാഥിൻ്റേയും മാതൃസഹോദരിയുടെ മക്കളാണ് വിഷ്ണുവും അരുണ് ബാബുവും. മൂന്ന് മക്കളെ നഷ്ടപ്പെട്ട മരവിപ്പിൽ നിൽക്കുന്ന കുടുംബത്തിന് വലിയ ആഘാതമായി മാറുകയാണ് അരുൺ ബാബുവിൻ്റെ മരണം. 

Post a Comment

0 Comments