Ticker

6/recent/ticker-posts

Header Ads Widget

യൂ ട്യൂബ് ചാനലിൻ്റെ മറവിൽ കഞ്ചാവ് കച്ചവടം: ഒന്നര കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടി

യൂ ട്യൂബ് ചാനലിൻ്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തി വന്ന യുവാവ് പിടിയിലായി. പൂച്ചട്ടി പോലൂക്കര സ്വദേശി മേനോത്ത് പറമ്പിൽ സനൂപ്( 32 വയസ്സ് ) എന്ന സാമ്പാർ സനൂപിനെ ഒന്നര കിലോ കഞ്ചാവുമായി തൃശൂർ എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ഹരിനന്ദനനും സംഘവും ചേർന്ന് പിടികൂടി.

സനൂപ് ഫിഷിംങ്ങ് സംബന്ധിച്ച ചാനൽ നടത്തുകയും സബ്സ്ക്രൈയ് ബേഴ്സ് ആയി വരുന്ന വിദ്യാർത്ഥികളെയും ചെറുപ്പക്കാരെയും മീൻ പിടുത്തം പരിശീലിപ്പിക്കാൻ എന്ന പേരിൽ മണലി പുഴയിലെ കൈനൂർ ചിറ പ്രദേശങ്ങളിലേക്ക് വിളിച്ച് വരുത്തുകയും ആദ്യം സൗജന്യമായി കഞ്ചാവ് കൊടുക്കുകയും തുടർന്ന് സ്ഥിരം കസ്റ്റമേഴ്സ് ആക്കി മാറ്റുകയുമാണ് ചെയ്തിരുന്നത്.

ഇതിനായി പതിനായിരക്കണക്കിന് വിലയുള്ള 10 ഓളം ചൂണ്ടകൾ ഇയാൾ കൈവശം വച്ചിരുന്നു. ഇതു കൂടാതെ ഇയാൾ സ്വന്തമായി ഉണ്ടാക്കിയ ഫിഷിംങ്ങ് കിറ്റും ഉപയോഗിച്ച് യൂടൂബ് വഴി ആളുകളെ ആകർഷിപ്പിച്ച് മയക്കുമരുന്ന് വ്യാപാരം നടത്തി വരികയായിരുന്നു. 500/- രൂപ യുടെ ചെറിയ പൊതികളാക്കിയാണ് ഇയാൾ കഞ്ചാവ് വിൽപ്പന നടത്തി വന്നിരുന്നത് .

പോലൂക്കര ,മൂർക്കനിക്കര പ്രദേശങ്ങളിലെ നിരവധി ചെറുപ്പക്കാരും വിദ്യാർത്ഥികളും ഇയാളുടെ വലയത്തിലായതായി അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു. ഇത്തരത്തിലുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ അന്വേഷണം ഊർജിതമാക്കുന്നതിനും കൗൺസിലിംങ്ങ് ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി രക്ഷിതാക്കളുടെ സഹായത്തോടെ ആവശ്യമായ ചികിത്സ നൽകുന്നതിനും നടപടികൾ എടുക്കുമെന്ന് എക്സൈസ് ഇൻസ്പെക്ടർ ഹരിനന്ദനൻ ടി.ആർ അറിയിച്ചു.

എക്സൈസ് സംഘത്തില്‍ അസി.എക്സൈസ് ഇൻസ്പെക്ടർ ഹരീഷ് സി.യു ,പ്രിവൻ്റീവ് ഓഫീസർമാരായ സജീവ് കെ എം ,ടി.ആർ സുനിൽ കുമാർ ,രാജേഷ് ,രാജു, ഡ്രൈവർ റഫീക്ക് എന്നിവരും ഉണ്ടായിരുന്നു.

Post a Comment

0 Comments