Ticker

6/recent/ticker-posts

Header Ads Widget

പരീക്ഷ: ശനി, ഞായർ ദിവസങ്ങളിൽ കൂടുതൽ കെഎസ്ആർടിസി സർവീസുകൾ

സംസ്ഥാനത്ത് വിവിധ പരീക്ഷകളുടെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് ഏഴ് എട്ട് (ശനി, ഞായർ) ദിവസങ്ങളിൽ കെഎസ്ആർടിസി അധിക സർവീസുകൾ നടത്തും. ആഗസ്റ്റ് ഏഴിന് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ എസ്‌‌സി ഡെവലപ്മെന്റ് ഓഫീസർ ഗ്രേഡ് രണ്ട് , ജില്ലാ മാനേജർ എന്നീ പിഎസ്‌‌സി പരീക്ഷകളും, ആഗസ്റ്റ് എട്ടിന് തിരുവനന്തപുരം , കൊച്ചി എന്നിവിടങ്ങിലെ 20 സെന്ററുകളിലായി നടക്കുന്ന സെൻട്രൽ ആംഡ് പോലീസ് ഫോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയും നടക്കുന്ന സാഹചര്യത്തിലാണ് നടപടി.

ഈ പരീക്ഷ കേന്ദ്രങ്ങളിലേക്ക് സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്നും, റെയിൽവെ സ്റ്റേഷനുകളിൽ നിന്നും ബസ് സർവീസുകൾ നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു.

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പരീക്ഷാർത്ഥികൾക്ക് കൃത്യസമയത്തിന് മുൻപ് പരീക്ഷാ സെന്ററുകളിൽ എത്തിച്ചേരാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും കെഎസ്ആർടിസി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് www.online.keralartc.com എന്ന വെബ് സൈറ്റിലുകയും “എന്റെ കെഎസ്ആർടിസി” (Ente KSRTC) എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ് ചെയ്യാവുന്നതാണ്. കെഎസ്ആർടിസി കൺട്രോൾ റൂം നമ്പറുകളായ 9447071021, 0471- 2463799 എന്നിവയിലേക്ക് വിളിക്കുകയാ വാട്ട്സ്അപ്പ് നമ്പറായ 8129562972 എന്നതിലേക്ക് ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

Post a Comment

0 Comments