Ticker

6/recent/ticker-posts

Header Ads Widget

ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് നേട്ടത്തില്‍ മൂന്ന് വയസുകാരന്‍ ഓസ്റ്റിന്‍ ബ്രയണ്‍

വെറും മൂന്ന് വയസ് പ്രായത്തിൽ ക്ലോക്കിലെ ഏത് സമയവും മന:പാഠമായി പറയുന്ന ഓസ്റ്റിൻ ബ്രയണിനെ തേടിയെത്തിയത് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് നേട്ടം.

ചേർപ്പ് സെന്റ് ആന്റണീസ് പള്ളിക്ക് സമീപം പെരിഞ്ചേരി വീട്ടിൽ ബ്രയൺ ആഗസ്റ്റിൻ ഡേവിഡിന്റെയും ഡോ. സിന്റ എസ്. ഊക്കൻ ദമ്പതികളുടെ മകനാണ് ഓസ്റ്റിൻ ബ്രയൺ. ചേർപ്പ് ലൂർദ്ദ്മാതാ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിയായ ഓസ്റ്റിൻ അമ്മ സിന്റ കാണിച്ച് നൽകിയ ക്ലോക്കിലെ സമയം ഗൃഹസ്ഥമാക്കിയാണ് കൃത്യ സമയം പറയാൻ ആരംഭിച്ചത്. നിമിഷങ്ങൾക്കകം ആദ്യ അവസാനം വരെ തിരിച്ചും മറിച്ചും സമയം പറയും.

ഇത് കണ്ട വീട്ടുകാർ മകനിലെ കൗതുക കാഴ്ച വീഡിയോയാക്കി ഇന്ത്യ ബുക്ക് ഒഫ് റെക്കോഡ്സ് അധികൃതർക്ക് അയച്ചു . കഴിഞ്ഞ ദിവസമാണ് ഓസ്റ്റിന്റെ റെക്കോഡ് നേട്ടം ഔദോഗിക പ്രഖ്യാപനമായി വന്നത്. ഇന്ത്യ ബുക്ക് റെക്കോഡ്സിന് അർഹമായ മെഡൽ, സർട്ടിഫിക്കറ്റ്, പേന, ബാഡ്ജ് എന്നിവ ലഭിച്ചു. സൈക്ലിംഗ് അടക്കമുള്ള കായിക രംഗത്തും സജീവമാണ് ഓസ്റ്റിൻ.

Post a Comment

0 Comments