Ticker

6/recent/ticker-posts

Header Ads Widget

സഹോദരിയെ ഫോണിൽ ശല്യം ചെയ്തു; മലപ്പുറത്ത് യുവാവിന് നേരെ ആക്രമണം; കേസെടുത്ത് പൊലീസ്.


മലപ്പുറം തിരൂരിർ ചെറിയമുണ്ടത്ത് യുവാവിന് നേരെ ആക്രമണം.

 സഹോദരിയെ ഫോണിൽ ശല്യം ചെയ്തെന്നാരോപിച്ചായിരുന്നു മർദ്ദനം. ഒരു സംഘം യുവാക്കൾ ചേർന്നാണ് യുവാവിനെ ആക്രമിച്ചത്.

കഴിഞ്ഞ 17-ാം തിയതിയായിരുന്നു സംഭവം. മർദിക്കുന്ന സംഘത്തിലെ ഒരു യുവാവിന്റെ സഹോദരിയെ യുവാവ് ശല്യം ചെയ്തുവെന്നായിരുന്നു ആരോപണം. യുവാവിനെ വഴിയിൽ തടഞ്ഞ് നിർത്തി മർദിക്കുകയും, ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പര്ചരിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഏഴ് പേർ ചേർന്നാണ് യുവാവിനെ മർദിച്ചത്. ഈ ഏഴ് പേർക്കെതിരെ തിരൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികൾ പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് പറയുന്നു. മർദനമേറ്റ യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

Post a Comment

0 Comments