Ticker

6/recent/ticker-posts

Header Ads Widget

സപ്‌ളൈകോ: സബ്‌സിഡി ഉൽപന്നങ്ങൾ വാങ്ങാൻ റേഷൻ കാർഡ് ഉടമ പോകേണ്ടതില്ല

സപ്‌ളൈകോ നൽകുന്ന സബ്‌സിഡി സാധനങ്ങൾ വാങ്ങുന്നതിന് റേഷൻ കാർഡ് ഉടമ തന്നെ കടയിൽ പോകേണ്ടതില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. കാർഡ് ഉടമയുടെ കുടുംബാംഗങ്ങളിലാരെങ്കിലും കാർഡുമായി ചെന്നാൽ മതിയാകുമെന്നും മന്ത്രി പറഞ്ഞു. പ്രതിവാര ഫോൺ ഇൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തൊടുപുഴയിൽ സപ്‌ളൈകോ വിൽപന കേന്ദ്രത്തിൽ കാർഡ് ഉടമ തന്നെ ചെല്ലണമെന്ന് പറഞ്ഞതായുള്ള പരാതി വന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വയനാട് സ്വദേശിയായ മൂന്ന് വയസുകാരിയുടെ ചികിത്സയ്ക്കായി റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നത് അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.

മത്സ്യത്തൊഴിലാളികൾക്കുള്ള കഴിഞ്ഞ മാസത്തെ കിറ്റ് ലഭിച്ചില്ലെന്ന പരാതി പരിപാടിയിൽ ഉയർന്നു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് നൽകിയ ലിസ്റ്റ് പ്രകാരം എല്ലാവർക്കും കിറ്റ് നൽകാൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റണമെന്നതായിരുന്നു ഫോൺ ചെയ്ത കൂടുതൽ പേരുടെയും ആവശ്യം. കിറ്റ് ലഭിച്ചില്ലെന്ന പരാതികളിൽ പൂർണമായി പരിഹാരം കണ്ടതായി മന്ത്രി അവകാശപ്പെട്ടു. കഴിഞ്ഞ തവണ പരാതി അറിയിച്ചവരെ നടപടി സ്വീകരിച്ച വിവരം ഫോണിൽ വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments