🇦🇪യുഎഇയില്‍ 1060 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് നാല് മരണം.
🇦🇪യുഎഇയില്‍ മസാജ് കാര്‍ഡുകള്‍ അച്ചടിച്ച പ്രിന്റിങ് പ്രസുകളില്‍ പരിശോധന; നാല് പേര്‍ അറസ്റ്റില്‍.
🇴🇲സെപ്‍തംബര്‍ ഒന്നു മുതല്‍ പ്രവാസികള്‍ക്ക് ഒമാനില്‍ പ്രവേശിക്കാം; നിബന്ധനകള്‍ ഇങ്ങനെ:
⚫പ്രവാസിയുടെ മൃതദേഹം അഞ്ച് മാസത്തിന് ശേഷം നാട്ടിലെത്തിച്ചു; തുണയായത് സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടല്‍.
🇦🇪മടങ്ങിയെത്താന്‍ സാധിക്കാത്ത പ്രവാസികളുടെ വീസാ കാലാവധി ദീര്‍ഘിപ്പിച്ചു.
🇸🇦സൗദി അറേബ്യയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 360 പേർക്ക് മാത്രം; 741 പേർക്ക് രോഗമുക്തി.
🇴🇲ഒമാനില്‍ 151 പേര്‍ക്ക് കൂടി കൊവിഡ്; ഏഴ് മരണം.
🇦🇪എം.എ യൂസഫലിക്കൊപ്പം റോള്‍സ്റോയ്‍സ്‍ കാറിലെത്തി മമ്മൂട്ടിയും മോഹന്‍ലാലും; യുഎഇ ഗോള്‍ഡന്‍ വീസ സ്വീകരിച്ചു.
🇸🇦ക്വാറന്റൈൻ നിയമം ലംഘിച്ച 131 പേർ സൗദി അറേബ്യയിൽ അറസ്റ്റിൽ.
🇸🇦സൗദി: പന്ത്രണ്ട് മുതൽ പതിനേഴ് വയസ് വരെ പ്രായമുള്ളവരിൽ മോഡർന വാക്സിൻ ഉപയോഗിക്കുന്നതിന് അനുമതി നൽകി.
🇶🇦ഖത്തർ: COVID-19 PCR പരിശോധനകൾക്ക് അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക.
🇦🇪യു എ ഇ: പുതിയ അധ്യയന വർഷത്തിലെ പ്രവർത്തന മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു; വാക്സിനെടുക്കാത്ത കുട്ടികൾക്ക് എല്ലാ ആഴ്ച്ചയും PCR ടെസ്റ്റ് നിർബന്ധം.
🛫ദുബായ്: ഇന്ത്യൻ പാസ്പോർട്ടുകളുള്ളവർക്ക് പ്രത്യേക നിബന്ധനകളോടെ ടൂറിസ്റ്റ് വിസയിൽ പ്രവേശനം അനുവദിക്കുമെന്ന് ഫ്ലൈ ദുബായ്.
🇶🇦ഖത്തറില്‍ ഇന്നും രോഗമുക്തി കൂടുതല്‍; പുതുതായി 205 പേര്‍ക്ക് കോവിഡ്.
വാർത്തകൾ വിശദമായി
🇦🇪യുഎഇയില്‍ 1060 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് നാല് മരണം.
✒️യുഎഇയില്‍ 1,060 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,659 പേര്‍ സുഖം പ്രാപിക്കുകയും നാല് പേര്‍ മരണപ്പെടുകയും ചെയ്തു.
പുതിയതായി നടത്തിയ 2,90,691 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,10,438 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,92,585 പേര്‍ രോഗമുക്തരാവുകയും 2,024 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 15,829 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🇦🇪യുഎഇയില്‍ മസാജ് കാര്‍ഡുകള്‍ അച്ചടിച്ച പ്രിന്റിങ് പ്രസുകളില്‍ പരിശോധന; നാല് പേര്‍ അറസ്റ്റില്‍.
✒️മസാജ് പരസ്യങ്ങളുടെ കാര്‍ഡുകള്‍ അച്ചടിച്ച് വിതരണം ചെയ്യുന്ന മൂന്ന് പ്രന്റിങ് പ്രസുകളില്‍ അബുദാബി പൊലീസിന്റെ പരിശോധന. അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന മസാജ് കേന്ദ്രങ്ങളിലേക്ക് ആളുകളെ ആകര്‍ഷിക്കാനായി ലക്ഷക്കണക്കിന് പരസ്യ കാര്‍ഡുകളാണ് ഇവിടെ തയ്യാറാക്കിയിരുന്നത്. അബുദാബിയിലും അല്‍ഐനിലും ഒരു സംഘം പ്രവാസികളാണ് ഈ പ്രിന്റിങ് പ്രസുകള്‍ നടത്തിയിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.
കുറ്റകൃത്യം സംബന്ധിച്ച സൂചന ലഭിച്ചതിന് പിന്നാലെ അന്വേഷണം നടത്തുകയായിരുന്നുവെന്നാണ് അബുദാബി പൊലീസ് അറിയിച്ചത്. നാല് പേരാണ് അറസ്റ്റിലായത്. സംശയകരമായ എന്തെങ്കിലും പ്രവര്‍ത്തനം നടക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ 8002626 എന്ന നമ്പറില്‍ പൊലീസിനെ അറിയിക്കണമെന്ന് അബുദാബി പൊലീസ് ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് സുഹൈല്‍ അല്‍ റാഷിദി അറിയിച്ചു.
🇴🇲സെപ്‍തംബര്‍ ഒന്നു മുതല്‍ പ്രവാസികള്‍ക്ക് ഒമാനില്‍ പ്രവേശിക്കാം; നിബന്ധനകള്‍ ഇങ്ങനെ.
✒️ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും ഉള്‍പ്പെടെ 18 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഒമാന്‍ പിന്‍വലിച്ചതോടെ പ്രവാസികള്‍ക്ക് മടങ്ങിയെത്താം. സെപ്‍തംബര്‍ ഒന്നിന് ഉച്ചയ്‍ക്ക് 12 മണി മുതലാണ് ഇത് പ്രാബല്യത്തില്‍ വരുന്നതെന്ന് സിവില്‍ ഏവിയേഷന്‍ അതോരിറ്റി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
ഒമാന്‍ സ്വദേശികള്‍, ഒമാനിലെ പ്രവാസികള്‍, ഒമാന്‍ വിസയുള്ളവര്‍, ഒമാനില്‍ പ്രവേശിക്കാന്‍ വിസ ആവശ്യമില്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍, ഒമാനില്‍ ഓണ്‍അറൈവല്‍ വിസ ലഭിക്കുന്നവര്‍ എന്നിവര്‍ക്കെല്ലാം കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് രാജ്യത്തേക്ക് വരാം.
എല്ലാ യാത്രക്കാരും ഒമാന്‍ അംഗീകരിച്ച വാക്സിന്റെ രണ്ട് ഡോസ് സ്വീകരിച്ചവരായിരിക്കണം. ഒറ്റ ഡോസ് മാത്രമുള്ള വാക്സിനുകളാണെങ്കില്‍ അതിന്റെ ഒരു ഡോസ് സ്വീകരിച്ചിരിക്കണം. ക്യൂ.ആര്‍ കോഡ് രേഖപ്പെടുത്തിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് യാത്രക്കാര്‍ ഹാജരാക്കണം. ഒമാനില്‍ എത്തുന്ന തീയ്യതിക്ക് 14 ദിവസമെങ്കിലും മുമ്പ് ആയിരിക്കണം വാക്സിന്റെ അവസാന ഡോസ് സ്വീകരിച്ചിട്ടുള്ളത്. അംഗീകൃത വാക്സിനുകളുടെ പട്ടിക ഒമാന്‍ ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിക്കും.
യാത്രയ്‍ക്ക് മുമ്പ് എടുത്തിട്ടുള്ള ആര്‍.ടി പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം കൈവശമുള്ളവര്‍ക്ക് ഒമാനിലെത്തിയ ശേഷം ക്വാറന്റീന്‍ ആവശ്യമില്ല. പരിശോധനാ ഫലത്തിലും ക്യു.ആര്‍ കോഡ് ഉണ്ടായിരിക്കണം. ട്രാന്‍സിറ്റ് ഉള്‍പ്പെടെ എട്ട് മണിക്കൂറിലധികം യാത്രാ സമയമുള്ള അന്താരാഷ്‍ട്ര വിമാനങ്ങളില്‍ വരുന്നവര്‍ യാത്ര പുറപ്പെടുന്ന സമയത്തിന് 96 മണിക്കൂറിനിടെയുള്ള കൊവിഡ് പരിശോധനാ ഫലമാണ് ഹാജരാക്കേണ്ടത്. എട്ട് മണിക്കൂറില്‍ കുറഞ്ഞ യാത്രാ ദൂരമുള്ളവര്‍ 72 മണിക്കൂറിനിടെയുള്ള പരിശോധനാഫലമാണ് ഹാജരാക്കേണ്ടത്.
നെഗറ്റീവ് പി.സി.ആര്‍ പരിശോധനാ ഫലമില്ലാതെ എത്തുന്ന യാത്രക്കാര്‍ ഒമാനില്‍ എത്തിയ ശേഷം പി.സി.ആര്‍ പരിശോധനക്ക് വിധേയമാകണം. ശേഷം പരിശോധനാ ഫലം വരുന്നത് വരെ ഇലക്ട്രോണിക് ട്രാക്കിങ് ഉപകരണം ധരിച്ച് ക്വാറന്റീനില്‍ പ്രവേശിക്കണം. പി.സി.ആര്‍ പരിശോധനാ ഫലം പോസിറ്റീവ് ആണെങ്കില്‍ പരിശോധന നടത്തിയ ദിവസം മുതല്‍ 10 ദിവസം വരെ ഐസൊലേഷനില്‍ കഴിയണം.
നേരത്തെ രാജ്യത്തിന് പുറത്തുവെച്ച് കൊവിഡ് പോസിറ്റീവാകുകയും പിന്നീട് കൊവിഡ് ഭേദമാവുകയും ചെയ്‍തവര്‍ ഒമാനിലെത്തിയ ശേഷം നടത്തുന്ന പി.സി.ആര്‍ പരിശോധനയില്‍ പോസിറ്റീവ് ആയാലും അവര്‍ക്ക് ഐസൊലേഷന്‍ നിര്‍ബന്ധമില്ല. എന്നാല്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്ന സമയത്ത് ആ രാജ്യത്ത് ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കണം.
⚫പ്രവാസിയുടെ മൃതദേഹം അഞ്ച് മാസത്തിന് ശേഷം നാട്ടിലെത്തിച്ചു; തുണയായത് സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടല്‍.
✒️അഞ്ച് മാസമായി സൗദി അറേബ്യയിലെ വാദീദവാസിർ സുലയിൽ ജനറൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരുന്ന തമിഴ്‍നാട് കന്യാകുമാരി നാഗർകോവിൽ സ്വദേശി ശങ്കരൻ ഷണ്‍മുഖന്റെ (33) മ്യതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. റിയാദിൽ നിന്ന് ഇത്തിഹാദ് വിമാനത്തിൽ ചെന്നൈ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്‌കരിച്ചു.
എട്ടു വര്‍ഷമായി സുലയിൽ വാഹന മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്ന ഷണ്‍മുഖന്‍ കഴിഞ്ഞ മാര്‍ച്ച് പതിനെട്ടാം തീയ്യതിയാണ് മരണപ്പെട്ടത്. തുടര്‍ന്ന് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് കുടുംബം റിയാദിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു. സ്‍പോണ്‍സറുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂർത്തീകരിക്കുന്നതിന് എംബസി ഡെത്ത് വിഭാഗം ഉദ്യോഗസ്ഥര്‍, റിയാദ് ഇന്ത്യന്‍ എംബസി കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വളണ്ടിയറും റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാനുമായ റഫീഖ് മഞ്ചേരിയെ ഓഗസ്റ്റ് ആദ്യവാരം സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കലിന്റെയും റിയാസ് തിരൂർക്കാട്. ഇസ്ഹാഖ് താനൂർ. സലീം സിയാംകണ്ടം എന്നിവരുടെയും നേതൃത്വത്തില്‍ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു. സുലയിൽ നിന്നും മൃതദേഹം റിയാദ് ഷുമേസി ഹോസ്‍പിറ്റലിൽ എത്തിക്കുന്നതിന് സുലയിൽ കെ.എം.സി.സി നേതാക്കളായ അലി അമ്മിനിക്കാട് ഹംസ കണ്ണൂർ റഷീദ് അമ്മിനിക്കാട്, അഷ്‌റഫ് കുറ്റ്യാടി എന്നിവരുടെ സഹായങ്ങളും ലഭിച്ചു. നാട്ടിലുളള സഹോദരീ ഭർത്താവ് വീരനാരായണനും മറ്റ് കുടുംബാംഗങ്ങളും കെ.എം.സി.സിയുടെ പ്രവര്‍ത്തനത്തെ പ്രശംസിക്കുകയും നന്ദി അറിയിക്കുകയും ചെയ്‍തു.
🇦🇪മടങ്ങിയെത്താന്‍ സാധിക്കാത്ത പ്രവാസികളുടെ വീസാ കാലാവധി ദീര്‍ഘിപ്പിച്ചു.
✒️കൊവിഡ് പ്രതിസന്ധി കാരണം ദുബൈയിലേക്ക് മടങ്ങിയെത്താന്‍ സാധിക്കാത്ത പ്രവാസികളുടെ വീസാ കാലാവധി ദീര്‍ഘിപ്പിച്ചു. ദുബൈ ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ ഫ്ലൈ ദുബൈയാണ് ഇക്കാര്യം തങ്ങളുടെ വെബ്‍സൈറ്റിലൂടെ അറിയിച്ചിരിക്കുന്നത്.
ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, നൈജീരിയ, ഉഗാണ്ട എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് വീസാ കാലാവധി ദീര്‍ഘിപ്പിച്ചതിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് ഫ്ലൈ ദുബൈയുടെ അറിയിപ്പ്. 2021 ഏപ്രില്‍ 20നും നവംബര്‍ ഒന്‍പതിനും ഇടയിലുള്ള ദിവസങ്ങളില്‍ വീസാ കാലാവധി അവസാനിക്കുന്നവര്‍ക്ക് നവംബര്‍ 10 വരെയാണ് കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കുക. നേരത്തെ നിലനിന്നിരുന്ന വിമാന യാത്രാ വിലക്ക് കാരണം ആയിരക്കണക്കിന് പ്രവാസികളാണ് ഇപ്പോഴും തിരിച്ചെത്താനാവാതെ സ്വന്തം നാടുകളില്‍ കുടുങ്ങിക്കിടക്കുന്നത്.
ദുബൈയില്‍ ഇഷ്യു ചെയ്‍ത വിസയുള്ളവര്‍ 2020 ഒക്ടോബര്‍ 20ന് മുമ്പ് യുഎഇയില്‍ നിന്ന് പുറത്തുപോവുകയും ആറ് മാസത്തിലധികം യുഎഇയിക്ക് പുറത്ത് താമസിക്കുകയും ചെയ്‍തവരുടെ വീസാ കാലാവധി ദീര്‍ഘിപ്പിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. ദുബൈയില്‍ ഇഷ്യൂ ചെയ്‍ത വിസയുള്ളവര്‍ക്ക് https://amer.gdrfad.gov.ae/visa-inquiry എന്ന ലിങ്ക് വഴി വിസയുടെ സാധുത പരിശോധിക്കാം.
🇸🇦സൗദി അറേബ്യയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 360 പേർക്ക് മാത്രം; 741 പേർക്ക് രോഗമുക്തി.
✒️സൗദി അറേബ്യയിൽ ഇന്ന് 360 പേർക്ക് മാത്രമാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. അതെസമയം നിലവിലെ രോഗബാധിതരിൽ 741 പേർ സുഖം പ്രാപിച്ചതായും സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഒമ്പത് മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
രാജ്യത്ത് ഇന്ന് 63,280 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,42,354 ആയി. ഇതിൽ 5,29,377 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,490 ആണ്. രോഗം ബാധിച്ച് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 4,487 ആയി കുറഞ്ഞു. ഇതിൽ 1,127 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതിയതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 94, മക്ക 64, കിഴക്കൻ പ്രവിശ്യ 39, ജീസാൻ 33, അൽഖസീം 32, അസീർ 30, മദീന 22, നജ്റാൻ 17, ഹായിൽ 12, വടക്കൻ അതിർത്തി മേഖല 5, അൽജൗഫ് 5, തബൂക്ക് 4, അൽബാഹ 3. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെയ്പ്പ് 34,098,492 ഡോസ് ആയി ഉയർന്നു.
🇴🇲ഒമാനില്‍ 151 പേര്‍ക്ക് കൂടി കൊവിഡ്; ഏഴ് മരണം.
✒️ഒമാനില്‍ 151 പേര്‍ക്ക്കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 266 പേര്‍ രോഗമുക്തരായി. ഏഴ് കൊവിഡ് മരണങ്ങളാണ് പുതിയതായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,01,450 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 2,90,410 പേര്‍ ഇതിനോടകം രോഗമുക്തരായി. 96.3 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. ആകെ 4,038 പേര്‍ക്ക് ഒമാനില്‍ കൊവിഡ് കാരണം ജീവന്‍ നഷ്‍ടമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 20 പേരെ മാത്രമാണ് കൊവിഡ് ബാധിതരായി രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ ഉള്‍പ്പെടെ 167 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. ഇവരില്‍ 81 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
🇦🇪എം.എ യൂസഫലിക്കൊപ്പം റോള്‍സ്റോയ്‍സ്‍ കാറിലെത്തി മമ്മൂട്ടിയും മോഹന്‍ലാലും; യുഎഇ ഗോള്‍ഡന്‍ വീസ സ്വീകരിച്ചു.
✒️മമ്മൂട്ടിയും മോഹന്‍ലാലും യുഎഇയുടെ പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. അബുദാബി ഇക്കണോമിക് ഡെവലപ്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റില്‍ വെച്ചാണ് ഇരുവരും വിസ പതിച്ച പാസ്‍പോര്‍ട്ട് ഏറ്റുവാങ്ങിയത്. പ്രവാസി വ്യവസായി എം.എ യൂസഫലിക്കൊപ്പമാണ് റോള്‍സ്റോയ്‍സ് കാറില്‍ ഇരുവരും ഗോള്‍ഡന്‍ വീസ സ്വീകരിക്കാനെത്തിയത്.
അബുദാബി ഇക്കണോമിക് ഡെവലപ്‍മെന്റ് വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ഷെറാഫ അല്‍ ഹമ്മാദിയാണ് ഗോള്‍ഡന്‍ വീസ പതിച്ച പാസ്‍പോര്‍ട്ടുകള്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും കൈമാറിയത്. മലയാള സിനിമയ്‍ക്ക് തന്നെ ലഭിച്ച അംഗീകാരമായാണ് ഇതിനെ കാണുന്നതെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു. സിനിമാ നിര്‍മാണത്തിന് പിന്തുണ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. യുഎഇ സര്‍ക്കാറിന്റെ ആദരവ്, സന്തോഷപൂര്‍വം സ്വീകരിക്കുന്നുവെന്ന് പറഞ്ഞ മമ്മൂട്ടി, മലയാളികള്‍ തങ്ങള്‍ക്ക് നല്‍കിയ അംഗീകാരമാണിതെന്നും കൂട്ടിച്ചേര്‍ത്തു. ഗോള്‍ഡന്‍ വിസ ലഭിക്കുന്നതിനായി പ്രയത്‍നിച്ച എം.എ യൂസഫലിക്ക് ഇരുവരും നന്ദി പറഞ്ഞു.
രണ്ട് ദിവസം മുമ്പാണ് യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിന് ഇരുവരും ദുബൈയിൽ എത്തിയത്. എം.എ.യൂസഫലിയുടെ സഹോദരന്‍ എം.എ അഷ്‍റഫലിയുടെ മകന്റെ വിവാഹ ചടങ്ങിലും ഇരുവരും പങ്കെടുത്തു. വിവിധ മേഖലകളില്‍ മികച്ച സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വീസ നല്‍കുന്നത്. മലയാള സിനിമയില്‍ നിന്നുള്ള വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വീസ ലഭിക്കുന്നത് ഇതാദ്യമായാണ്. ഇതിന് മുമ്പ് ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് എന്നിവര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.
🇸🇦ക്വാറന്റൈൻ നിയമം ലംഘിച്ച 131 പേർ സൗദി അറേബ്യയിൽ അറസ്റ്റിൽ.
✒️കൊവിഡ് ബാധിച്ച ശേഷവും പുറത്തിറങ്ങുകയും ക്വാറന്റൈൻ, ഐസൊലേഷൻ നിയമങ്ങൾ ലംഘിക്കുകയും ചെയ്ത 131 പേരെ സൗദിയിൽ അറസ്റ്റ് ചെയ്തു. ഖസീം പ്രവിശ്യയിൽനിന്നാണ് ഇത്രയും പേരെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തതെന്ന് ഖസീം പ്രവിശ്യാ പോലീസ് വക്താവ് ലെഫ്. കേണൽ ബദ്ർ അൽസുഹൈബാനി അറിയിച്ചു.
വിദേശങ്ങളിൽനിന്ന് എത്തിയ ശേഷം ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ വ്യവസ്ഥകൾ ലംഘിച്ചവരും പിടിയിലായവരുടെ കൂട്ടത്തിലുണ്ട്. കൊറോണ വ്യാപനം തടയുന്ന മുൻകരുതൽ നടപടികൾ ബാധകമാക്കുന്നത് നിരീക്ഷിക്കുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമായി ഏകോപനം നടത്തിയാണ് നിയമലംഘകരെ പിടികൂടിയത്. ഇവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചു.
ക്വാറന്റൈൻ, ഐസൊലേഷൻ വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് രണ്ടു ലക്ഷം റിയാൽ വരെ പിഴയും രണ്ടു വർഷം വരെ തടവും ശിക്ഷ ലഭിക്കും. നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് ഇരട്ടി ശിക്ഷ ലഭിക്കും. നിയമലംഘകരായ വിദേശികളെ ശിക്ഷകൾ പൂർത്തിയാക്കിയ ശേഷം സൗദിയിൽനിന്ന് നാടുകടത്തുകയും പുതിയ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽനിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്തുകയും ചെയ്യും.
🇸🇦സൗദി: പന്ത്രണ്ട് മുതൽ പതിനേഴ് വയസ് വരെ പ്രായമുള്ളവരിൽ മോഡർന വാക്സിൻ ഉപയോഗിക്കുന്നതിന് അനുമതി നൽകി.
✒️രാജ്യത്തെ പന്ത്രണ്ട് മുതൽ പതിനേഴ് വയസ് വരെ പ്രായമുള്ളവരിൽ മോഡർന വാക്സിൻ ഉപയോഗിക്കുന്നതിന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (SFDA) ഔദ്യോഗിക അനുമതി നൽകി. ഓഗസ്റ്റ് 22, ഞായറാഴ്ച്ചയാണ് SFDA ഈ അനുമതി നൽകിയത്.
മോഡർന വാക്സിന്റെ ഫലപ്രാപ്തി, സഫലത മുതലായ വിവരങ്ങൾ സംബന്ധിച്ച് നിർമ്മാതാക്കൾ നൽകിയ ഔദ്യോഗിക റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് SFDA ഈ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്. ഈ വാക്സിൻ സുരക്ഷിതവും, ഫലപ്രദവുമാണെന്നാണ് പഠനറിപ്പോർട്ടുകൾ തെളിയിക്കുന്നത്.
പന്ത്രണ്ട് മുതൽ പതിനേഴ് വയസ് വരെ പ്രായമുള്ളവരിൽ ഈ വാക്സിൻ നൽകുന്നത് രോഗവ്യാപനം തടയുന്നതിന് ഏറെ ഫലപ്രദമാണെന്ന് കണ്ടെത്തിയതായും അധികൃതർ വ്യക്തമാക്കി. രാജ്യത്തെ 17 വയസിന് മുകളിൽ പ്രായമുള്ളവരിൽ മോഡർന വാക്സിൻ ഉപയോഗിക്കുന്നതിന് സൗദി 2021 ജൂലൈ 9-ന് അനുമതി നൽകിയിരുന്നു.
🇶🇦ഖത്തർ: COVID-19 PCR പരിശോധനകൾക്ക് അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക.
✒️രാജ്യത്ത് COVID-19 PCR പരിശോധനകൾക്കായി ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക ഖത്തർ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. 2021 ഓഗസ്റ്റ് 22-ന് പുറത്തിറക്കിയ ഈ പുതുക്കിയ പട്ടിക പ്രകാരം ഖത്തറിൽ 96 സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾക്ക് COVID-19 PCR ടെസ്റ്റുകൾ നടത്തുന്നതിനുള്ള അംഗീകാരം നൽകിയിട്ടുണ്ട്.
2021 ഓഗസ്റ്റ് 22-ലെ അറിയിപ്പ് പ്രകാരം COVID-19 PCR പരിശോധനകൾ നടത്തുന്നതിന് അംഗീകാരം ലഭിച്ചിട്ടുള്ള ഖത്തറിലെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾ:
Sl. No. Hospital
1 Al Emadi Hospital
2 Turkish Hospital
3 Doha Clinic Hospital
4 Al Ahli Hospital
5 Queen Hospital
6 Dr. Moopen’s Aster Hospital
7 Magribi Center for Eye, ENT & Dental
8 Elite Medical Center
9 West Bay Medicare
10 Syrian American Medical Center
11 Future Medical Centre
12 Dr. Khaled Al Sheikh Ali’s Medical Center
13 Al Jufairi Diagnosis and Treatment
14 Al Ahmadani Medical Center
15 Imara Health Care
16 KIMS Qatar Medical Center
17 Allevia Medical Center
18 Aster Medical Center Plus – Almuntazah
19 Al Jameel Medical Center
20 Atlas Medical Center
21 Al Tahrir Medical Center
22 Naseem Al Rabeeh Medical Center Doha
23 Naseem Al Rabeeh Medical Center
24 New Naseem Al Rabeeh Medical Center
25 Aster Medical Center – Al Khor
26 Al Kayyali Medical Center
27 Abeer Medical Center
28 Al Esraa Polyclinic
29 Value Medical Complex
30 Asian Medical Center W.LL
31 Dr. Maher Abbas Ployclinic
32 Sidra Medicine
33 Al Mansoor Polyclinic
34 Nova Health Care
35 Al Sutan Medical Center
36 Al Fardan Medical With Northwestern Medicine
37 Raha Medical Center W.L.L.
38 Al Shefa Poluclinic D-Ring Road
39 Planet Medical Center
40 Qatar Petroleum- Al Salata
41 Al Shefa Polyclinic – Al Kharaitiyat
42 Aster Medical Center Plus
43 Wellcare Polyclinic
44 Tadawi Medical Center
45 Al Salam Medical Polyclinic – Ain Khalid
46 Salam Medical Polyclinic – Alkhaisa
47 Al Salam Medical Polyclinic – Muither
48 Premium Naseem Al Rabeeh Medical Center – Doha
49 Millannium Medical Center
50 Aster Medical Center (Industrial Area)
51 Apollo Polyclinic – Qatar
52 Al Esraa Medical Center
53 Focus Medical Centre
54 The Medical Center – Qatar Airways
55 Parco Healthcare
56 Alwehda Medical Medical Center- Al Rayyan Branch
57 Al-Hekma Medical Complex
58 Alsalam Medical Polyclinic Center – Seiliya Branch
59 Al Dafna Medical Center
60 SAC Polyclinic – Qatar Mall
61 The International Medical Center
62 City Medical Center
63 Reem Medical Center
64 Beauty Medical Center
65 Al Aqsa Medical Center
66 Al Safa Medical Polyclinic
67 Marbel Medical Center
68 Marbel Plus Medical Center
69 Parco Healthcare – Al Shahaniyya
70 Al Emadi Hospital Clinics – North
71 Al Tai Medical Center
72 Gardenia Medical Center
73 Al Dimashquie Medical Center
74 Al Jazeera Medical Center – Muaither branch
75 Al Malakiya Clinics
76 Al Siraj Medical Center
77 Madina Dental Center Luqta
78 United Medical Center
79 Al Shami Medical Center
80 Al Jazeera Medical Center
81 American Hospital Clinic
82 Sama Medical Care
83 Al Wakra clinics and urgent care unit – Ahli Hospital
84 Dr Sameer’s Clinic
85 Ocean Medical Center
86 Dr Fatina Imran Medical Comples
87 Al-Hayat medical Center
88 Alshorook Medical Center
89 Almasa Medical Center
90 Dr Walid Abu Halawa Medical Center
91 Al Zaeem Poly Clinic
92 Family Medical Clinics
93 Doc Medical Center
94 Barzan Medical Center
95 Houston American Medical Center
96 Al Amal Medical Center
രാജ്യത്തെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലെ COVID-19 PCR പരിശോധനാ നിരക്ക് ഏകീകരിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം ഏപ്രിൽ 7-ന് അറിയിച്ചിരുന്നു. ഈ തീരുമാനപ്രകാരം രാജ്യത്തെ മുഴുവൻ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലും കൊറോണ വൈറസ് PCR ടെസ്റ്റുകൾ നടത്തുന്നതിനുള്ള നിരക്ക് 300 റിയാലാക്കി നിശ്ചയിച്ചിട്ടുണ്ട്. ഏപ്രിൽ 8 മുതൽ ഈ നിരക്ക് പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
🇦🇪യു എ ഇ: പുതിയ അധ്യയന വർഷത്തിലെ പ്രവർത്തന മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു; വാക്സിനെടുക്കാത്ത കുട്ടികൾക്ക് എല്ലാ ആഴ്ച്ചയും PCR ടെസ്റ്റ് നിർബന്ധം.
✒️പുതിയ അധ്യയന വർഷത്തിൽ വിദ്യാലയങ്ങളുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന സുരക്ഷാ മാനദണ്ഡങ്ങളും, പെരുമാറ്റച്ചട്ടങ്ങളും സംബന്ധിച്ച് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് (NCEMA) അതോറിറ്റി അറിയിപ്പ് നൽകി. ഓഗസ്റ്റ് 22-ന് വൈകീട്ട് നടന്ന പത്രസമ്മേളനത്തിൽ യു എ ഇ ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക വക്താവ് ഡോ. ഫരീദ അൽ ഹോസാനി ഈ മാനദണ്ഡങ്ങൾ വിവരിച്ചു.
രാജ്യത്തെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് തടസം വരാത്ത രീതിയിൽ, വൈറസ് വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് നടപ്പിലാക്കിയ മുൻകരുതൽ നടപടികൾ വിജയം കണ്ടതായി അവർ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. വിദ്യാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന സുരക്ഷാ മാനദണ്ഡങ്ങളും, നിയന്ത്രണങ്ങളും സംബന്ധിച്ച് അവർ അറിയിപ്പ് നൽകി.
രാജ്യത്തെ നഴ്സറികൾ, പൊതു, സ്വകാര്യ വിദ്യാലയങ്ങൾ, ട്രെയിനിങ്ങ് കേന്ദ്രങ്ങൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ പ്രവർത്തനങ്ങൾ ഒരു ഔദ്യോഗിക മാര്‍ഗനിര്‍ദ്ദേശകരേഖ അടിസ്ഥാനമാക്കിയായിരിക്കും നടപ്പിലാക്കുക എന്ന് അവർ വ്യക്തമാക്കി. ഈ പെരുമാറ്റച്ചട്ടം സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങളിലും എത്തിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ നിന്നും ഇത് ലഭ്യമാക്കുമെന്നും അവർ അറിയിച്ചു.
വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും, സ്‌കൂൾ ജീവനക്കാരുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിദ്യാലയങ്ങളിൽ നിർബന്ധമായും ഏർപ്പെടുത്തുന്ന മുൻകരുതൽ നടപടികൾ ഈ മാര്‍ഗനിര്‍ദ്ദേശകരേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് പ്രകാരം വിദ്യാലയങ്ങളിലെത്തുന്ന മുഴുവൻ വിദ്യാർത്ഥികളും, ജീവനക്കാരും തങ്ങൾക്ക് COVID-19 രോഗബാധയില്ലാ എന്നും, രോഗബാധിതരുമായി സമ്പർക്കത്തിനിടയായിട്ടില്ലാ എന്നുമുള്ള ഒരു ആരോഗ്യ സത്യവാങ്ങ്മൂലം ഒപ്പിട്ട് നൽകേണ്ടതാണ്.
പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിച്ച് 30 ദിവസങ്ങൾക്ക് ശേഷമായിരിക്കും ഈ മാര്‍ഗനിര്‍ദ്ദേശകരേഖ പ്രകാരമുള്ള പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്തവർക്ക് അത് പൂർത്തിയാക്കുന്നതിനുള്ള അധിക സമയം അനുവദിക്കുന്നതിനായാണിത്. ആദ്യ 30 ദിനങ്ങളിൽ വിദ്യാലയത്തിലെത്തുന്ന മുഴുവൻ വിദ്യാർത്ഥികളും (വാക്സിനെടുത്തവരും, അല്ലാത്തവരുമായ) എല്ലാ രണ്ടാഴ്ച്ച തോറും ഒരു PCR പരിശോധന നടത്തി നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്.
അധ്യയനം ആരംഭിച്ച് 30 ദിവസത്തിന് ശേഷം വാക്സിനെടുക്കാത്ത 12 വയസിന് താഴെയുള്ള കുട്ടികളും, വാക്സിനെടുത്തവരായ 12 വയസിന് മുകളിൽ പ്രായമുള്ള കുട്ടികളും മാസത്തിൽ ഒരു തവണ PCR ടെസ്റ്റ് നടത്തേണ്ടതാണ്. 12 വയസിന് മുകളിൽ പ്രായമുള്ള വാക്സിനെടുക്കാത്തവർക്ക് ആഴ്ച്ച തോറും PCR ടെസ്റ്റ് നിർബന്ധമായിരിക്കും.
വാക്സിനെടുത്തവരും, അല്ലാത്തവരുമായ മുഴുവൻ കുട്ടികൾക്കും വിദൂര സമ്പ്രദായത്തിലുള്ള അധ്യയനം തിരഞ്ഞെടുക്കുന്നതിന് അവസരം ഉണ്ടായിരിക്കുമെന്നും ഡോ. ഫരീദ അൽ ഹോസാനി അറിയിച്ചു. മുഴുവൻ കുട്ടികളുടെയും രക്ഷിതാക്കൾ Al Hosn ആപ്പിൽ കുട്ടികളെ രജിസ്റ്റർ ചെയ്യേണ്ടതാണ്. കുട്ടികളുടെ വാക്സിനേഷൻ രേഖകൾ, PCR റിസൾട്ട് എന്നിവ തെളിയിക്കുന്നതിനായാണിത്.
മുഴുവൻ വിദ്യാലയങ്ങളിലും സമൂഹ അകലം ഉറപ്പാക്കിക്കൊണ്ടായിരിക്കും പ്രവർത്തനങ്ങളെന്ന് അവർ കൂട്ടിച്ചേർത്തു. രോഗലക്ഷണങ്ങൾ പ്രകടമാക്കുന്ന വിദ്യാർത്ഥികളും, ജീവനക്കാരും ഉടൻ തന്നെ സ്‌കൂളുകളിലെ COVID-19 സുരക്ഷാ ചുമതലയുള്ള വ്യക്തികളെ ഈ വിവരം അറിയിക്കേണ്ടതാണ്.
🛫ദുബായ്: ഇന്ത്യൻ പാസ്പോർട്ടുകളുള്ളവർക്ക് പ്രത്യേക നിബന്ധനകളോടെ ടൂറിസ്റ്റ് വിസയിൽ പ്രവേശനം അനുവദിക്കുമെന്ന് ഫ്ലൈ ദുബായ്.
✒️ഇന്ത്യൻ പാസ്പോർട്ടുകളുള്ളവർക്ക് ചില പ്രത്യേക നിബന്ധനകളോടെ ടൂറിസ്റ്റ് വിസകളിൽ ദുബായിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് ഫ്ലൈ ദുബായ് അറിയിച്ചു. “ഇന്ത്യ, നേപ്പാൾ, നൈജീരിയ, പാക്കിസ്ഥാൻ, ശ്രീലങ്ക, ഉഗാണ്ട എന്നീ രാജ്യങ്ങളുടെ പാസ്പോർട്ടുള്ളവർക്ക്, ഇവർ കഴിഞ്ഞ 14 ദിവസങ്ങൾക്കിടയിൽ ഈ രാജ്യങ്ങളിലേക്ക് പ്രവേശിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ, ടൂറിസ്റ്റ് വിസകളിൽ ദുബായിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്. യാത്ര പുറപ്പെടുന്ന രാജ്യത്ത് നിന്നേർപ്പെടുത്തിയിട്ടുള്ള PCR നിബന്ധനകൾ ഇവർക്ക് ബാധകമാണ്.”, ഫ്ലൈ ദുബായ് വ്യക്തമാക്കി.
ഫ്ലൈ ദുബായ് വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള യാത്രാ നിബന്ധനകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. https://www.flydubai.com/en/plan/covid-19/travel-requirements#pcr-gcc എന്ന വിലാസത്തിൽ ഈ നിബന്ധനകൾ ലഭ്യമാണ്.
ഇതോടെ ഇന്ത്യക്കാർക്ക് മറ്റു രാജ്യങ്ങളിൽ 14 ദിവസം താമസിച്ച ശേഷം ടൂറിസ്റ്റ് വിസകളിൽ ദുബായിലേക്ക് പ്രവേശിക്കുന്നതിന് സാധിക്കുന്നതാണ്.
ഇന്ത്യക്കാർക്ക്, 14 ദിവസം മറ്റൊരു രാജ്യത്ത് താമസിച്ച ശേഷം, ദുബായിലേക്ക് സന്ദർശക വിസകളിൽ യാത്ര ചെയ്യാമെന്ന് എമിറേറ്റ്സ് എയർലൈൻസും അറിയിച്ചിട്ടുണ്ട്. ദുബായ് യാത്രയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മറുപടിയായി ഓഗസ്റ്റ് 22-ന് എമിറേറ്റ്സ് കസ്റ്റമർ സർവീസ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മറ്റു രാജ്യങ്ങളിൽ 14 ദിവസം താമസിച്ച ശേഷം ഇന്ത്യക്കാർക്ക് https://bit.ly/2NMJ2Yy എന്ന വിലാസത്തിൽ നൽകിയിട്ടുള്ള യാത്രാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടാണ് ഇത്തരത്തിൽ സന്ദർശക വിസകളിൽ ദുബായിലേക്ക് യാത്രാനുമതി നൽകിയിട്ടുള്ളത്.
🇶🇦ഖത്തറില്‍ ഇന്നും രോഗമുക്തി കൂടുതല്‍; പുതുതായി 205 പേര്‍ക്ക് കോവിഡ്.
✒️ഖത്തറില്‍ ഇന്ന് 205 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 75 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 130 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 248 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 2,27,445 ആയി. രാജ്യത്ത് ഇന്നും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ കോവിഡ് മരണം 601 ആണ്.
2,791 പേരാണ് ഖത്തറില്‍ നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 20 പേര്‍ ഐസിയുവില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാളെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. പുതുതായി 4 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 67 പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 20,381 ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാകസിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 42,52,387 ഡോസ് വാക്‌സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. രാജ്യത്തെ മൊത്തം ജനങ്ങളില്‍ 80.1 ശതമാനം പേര്‍ ചുരുങ്ങിയത് ഒരു ഡോസ് വാക്സിനെടുത്തു.
📲യുഎഇയിൽ വിപിഎൻ ഉപയോഗിക്കാറുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ.
🖥️VPN സംബന്ധിച്ച് വിശദമായി അറിയാം ക്ലിക്ക് ചെയ്യൂ. http://www.realmedialive.in/2021/08/blog-post_694.html

0 Comments