Ticker

6/recent/ticker-posts

Header Ads Widget

കോവിഡ്: കര്‍ണാടകയില്‍ രാത്രി കര്‍ഫ്യൂ നീട്ടി; ബെംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ

ബെംഗളൂരു: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കർണാടകയിൽ രാത്രി കർഫ്യൂ നീട്ടി. രാത്രി ഒൻപത് മുതൽ പുലർച്ചെ അഞ്ച് മണി വരെ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. നേരത്തെ രാത്രി 10 മണി മുതൽ ആയിരുന്നു കർഫ്യൂ.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ ബെംഗളൂരു നഗരത്തിൽ ഓഗസ്റ്റ് 16 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്ന ബെലഗാവി, ബീദർ, വിജയപുര, കലബുറഗി, കേരളവുമായി അതിർത്തി പങ്കിടുന്ന ദക്ഷിണ കന്നഡ, കുടക്, മൈസൂർ, ചാമരാജനഗർ എന്നീ എട്ട് ജില്ലകളിൽ കർണാടക സർക്കാർ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തി.

രാത്രി കർഫ്യൂ കാരണം ബെംഗളൂരു മെട്രോയുടെ സമയം പരിഷ്കരിച്ചു. ടെർമിനൽ സ്റ്റേഷനുകളിൽ നിന്നുള്ള അവസാന ട്രെയിൻ ഇന്ന്മുതൽ 16 വരെ രാത്രി ഒൻപത് മണിക്ക് പകരം രാത്രി എട്ട് മണിക്ക് പുറപ്പെടും.

Post a Comment

0 Comments