ട്രെയിന്‍ ടിക്കറ്റ് ഓണ്‍ലൈനായി വാങ്ങുന്നവര്‍ ശ്രദ്ധിക്കുക, പുതിയ നിമയങ്ങള്‍ പ്രാബല്യത്തില്‍ വരുന്നു. മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും വേരിഫൈ ചെയ്താല്‍ മാത്രമേ ഇനി മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയൂ. മുന്‍പ് ഇത്തരം വേരിഫിക്കേഷന്‍ രീതികള്‍ ഒന്നും ഉണ്ടായിരുന്നില്ല.
എന്നാല്‍, തുടര്‍ച്ചയായി ടിക്കറ്റുകള്‍ക്കായി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ഇത്തരം വേരിഫിക്കേഷന്‍ ഇല്ല. ടിക്കറ്റിങ്ങിനായി ഓണ്‍ലൈന്‍ ഉപയോഗിക്കുമ്പോള്‍ നല്‍കുന്ന മൊബൈലിലേക്കും ഇ-മെയ്‌ലിലേക്കും ഒടിപികള്‍ അയയ്ക്കും. ഐആര്‍സിടിസി പോര്‍ട്ടലില്‍ നിന്നും ടിക്കറ്റ് വാങ്ങുന്നതിന് മുമ്പ് ഇത്തരം വേരിഫിക്കേഷന്‍ പ്രക്രിയയ്ക്ക് വിധേയമാകണമെന്നത് ഇപ്പോള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ഓണ്‍ലൈനില്‍ നിങ്ങള്‍ക്ക് എങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാം.
രജിസ്റ്റര്‍ ചെയ്ത ഇമെയിലും മൊബൈല്‍ നമ്പറും ഇവിടെ നല്‍കണം. വെരിഫിക്കേഷന്‍ വിന്‍ഡോയില്‍, വലത് വശത്ത് വെരിഫിക്കേഷനും ഇടതുവശത്ത് എഡിറ്റ് ചെയ്യാനുള്ള ഓപ്ഷനും ഉണ്ട്. ഇമെയില്‍, ഫോണ്‍ നമ്പര്‍ എന്നിവയുള്‍പ്പെടെ വിശദാംശങ്ങള്‍ മാറ്റണമെങ്കില്‍, നിങ്ങള്‍ക്ക് എഡിറ്റ് ഓപ്ഷന്‍ തിരഞ്ഞെടുത്ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്താം.
0 Comments