Ticker

6/recent/ticker-posts

Header Ads Widget

നാളെ മുതല്‍ തിയേറ്ററുകള്‍ തുറക്കും​; ലോക്​ഡൗണില്‍ കൂടുതല്‍ ഇളവുകളുമായി തമിഴ്​നാട്​ സര്‍ക്കാര്‍.


കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച്‌​ തമിഴ്​നാട്​ സർക്കാർ. മുഖ്യമന്ത്രി എം.കെ സ്റ്റാലിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്​ ഇളവുകളോടെ ലോക്ഡൗൺ നീട്ടാൻ തീരുമാനിച്ചത്​.

50 ശതമാനം സീറ്റുകൾ ഉപയോഗിച്ച്‌​ തിങ്കളാഴ്ച മുതൽ തിയേറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി നൽകി. കൊവിഡ്​ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന നിർദേശവും സർക്കാർ നൽകിയിട്ടുണ്ട്​.
സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും സെപ്റ്റംബർ ഒന്ന് മുതൽ തുറന്ന് പ്രവർത്തിക്കാനും അനുമതി നൽകിയിട്ടുണ്ട്​. ആദ്യ ഘട്ടത്തിൽ 9 മുതൽ 12 വരെ ക്ലാസുകളായിരിക്കും തുറക്കുക. തുടർന്നുള്ള സാഹചര്യം വിലയിരുത്തി കൂടുതൽ ക്ലാസുകൾ തുറക്കുന്ന കാര്യം ആലോചിക്കാമെന്നാണ്​ സർക്കാർ കണക്കുകൂട്ടുന്നത്​.
സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാനുള്ള മാനദണ്ഡങ്ങൾ സർക്കാർ നേരത്തെ പുറത്തിറക്കിയിരുന്നു. കൂടുതൽ ഇളവുകൾ നൽകാനും സർക്കാർ ആലോചിക്കുന്നുണ്ട്​. ടൂറിസം മേഖലയിലടക്കം കൂടുതൽ ഇളവ്​ നൽകിയേക്കും.

Post a Comment

0 Comments