Ticker

6/recent/ticker-posts

Header Ads Widget

കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക സർക്കാർ

കേരളത്തിൽ നിന്നും എത്തുന്നവർക്ക് ഏഴു ദിവസത്തെ ക്വാറന്റെൻ നിർബന്ധമാക്കി കർണാടക സർക്കാർ. രണ്ട് ഡോസ് വാക്സിൻ സർട്ടിഫിക്കറ്റും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഇനി പരിഗണിക്കില്ല.

ഏഴു ദിവസവും സർക്കാർ കേന്ദ്രങ്ങളിൽ ക്വാറന്റീനിൽ കഴിയണം. എട്ടാം ദിവസം നടത്തുന്ന കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയാൽ മാത്രമേ പുറത്തിറങ്ങാൻ അനുവദിക്കൂ.

കേരളത്തിലെ ഉയർന്ന ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ കാരണം .കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലും നിയന്ത്രണങ്ങൾ തുടരും. ദക്ഷിണ കന്നഡ, കൊടക് ജില്ലകളിലാണ് നിയന്ത്രണങ്ങൾ തുടരുക.

ടിപിആർ രണ്ട് ശതമാനത്തിൽ താഴെയുളള ജില്ലകളിലെ ആറു മുതൽ എട്ട് വരെ ക്ലാസുകൾ കൂടി തുറക്കാനും കർണാടക സർക്കാർ തീരുമാനിച്ചു .ഓഗസ്റ്റ് 23 മുതൽ 9മുതൽ 12 ആം തരം വരെയുള്ള ക്ലാസുകൾ ആരംഭിച്ചിരുന്നു.

കർണാടകയിൽ ഇന്ന് 973 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ടിപിആർ 0.64% ആണ്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 19,622 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂർ 3177, എറണാകുളം 2315, കോഴിക്കോട് 1916, പാലക്കാട് 1752, തിരുവനന്തപുരം 1700, കൊല്ലം 1622, മലപ്പുറം 1526, ആലപ്പുഴ 1486, കണ്ണൂർ 1201, കോട്ടയം 1007, പത്തനംതിട്ട 634, ഇടുക്കി 504, വയനാട് 423, കാസർഗോഡ് 359 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 132 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,673 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,216 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.74 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ 3,13,92,529 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

Post a Comment

0 Comments