പതിനൊന്ന് കോടി രൂപയുടെ മയക്കുമരുന്നുമായി പിടിയിലായ 5 അംഗ സംഘം കേരളത്തിലേക്ക് കിലോ കണക്കിന് മയക്കുമരുന്നെത്തിച്ചതായി എക്സൈസ്.
കൊച്ചി: പതിനൊന്ന് കോടി രൂപയുടെ മയക്കുമരുന്നുമായി പിടിയിലായ 5 അംഗ സംഘം കേരളത്തിലേക്ക് കിലോ കണക്കിന് മയക്കുമരുന്നെത്തിച്ചതായി എക്സൈസ്. ചെന്നൈയിൽ നിന്നാണ് എംഡിഎംഎ അടക്കമുള്ള മാരക മയക്കുമരുന്നെത്തിച്ചതെന്നും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.
കാക്കനാട്ടെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നിന്നാണ് ഇന്നലെ എക്സൈസ്, കസ്റ്റംസ് സംയുക്ത ഓപ്പറേഷനിൽ അഞ്ചംഗ സംഘം പിടിയിലായത്. പ്രതികളുടെ കാറിലും താമസ സ്ഥലത്തും രണ്ട് തവണയായി നടത്തിയ റെയ്ഡിൽ ഒന്നേകാൽ കിലോ എംഡിഎംഎ-യും കണ്ടെത്തിയിരുന്നു.പിടികൂടിയ മയക്കുമരുന്ന് ചെന്നൈയിൽ നിന്നാണ് എത്തിച്ചതെന്ന് പ്രതികൾ മൊഴി നൽകി. മൂന്ന് തവണ ഇതിനായി ചെന്നൈയിൽ പോയി വന്നിട്ടുണ്ടെന്ന വിവരവും ലഭിച്ചു. മുൻപ് എത്തിച്ചവയെല്ലാം കൊച്ചിയിലും പരിസരങ്ങളിലും ഇടനിലക്കാർ വഴി വിറ്റവിച്ചു. ഇതിന് കൂട്ടുനിന്ന ഒരാളെക്കുറിച്ചും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
കൊച്ചിയിൽ പിടികൂടിയ മയക്കുമരുന്ന് ഫാബാസിനായി കൊണ്ടുവന്നതാണ്. ഇയാളുടെ ഭാര്യയും അറസ്റ്റിലായവരിലുണ്ട്. പരിശോധന മറികടക്കാൻ സംഘം കൊണ്ടുവന്ന വിദേശയിനം നായ്ക്കളെ എക്സൈസ്സ് ബന്ധുക്കൾക്ക് കൈമാറി. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എക്സൈസ് കോടതിയെ സീമപിച്ചിട്ടുണ്ട്. 24 ന് ഹർജി കോടതി പരിഗണിക്കും, കേരളത്തിൽ വൻതോതിൽ എംഡിഎംഎ എത്തിച്ച സംഘമാണ് പിടിയിലായതെന്ന് എക്സൈസ്സ വ്യക്തമാക്കുന്നുണ്ട്.
0 Comments