കേരള റിപ്പോർട്ടർ & ഓൺലൈൻ മീഡിയ അസോസിയേഷൻ്റെയും (KROMA) ചൈൽഡ് ലൈൻ കാസറഗോഡിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഓൺലൈൻ വെബിനാർ നടന്നു. കാസർഗോഡ് ചൈൽഡ് ലൈൻ കൗൺസിലർ ശ്രീമതി ആയിഷത്ത് അഫിദ ക്ലാസ്സ് നയിച്ചു.
കാസർകോട് ഡിവൈഎസ്പി ശ്രീ ബാലകൃഷ്ണൻ അവർകളുടെ അസാന്നിധ്യത്തിൽ കാസർഗോഡ് സി ഐ അജിത് കുമാർ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു. KROMA പ്രസിഡന്റ് ഷബീൽ മുക്കം അധ്യക്ഷനായ പരിപാടിയിൽ സെക്രട്ടറി മുജീബ് റഹ്മാൻ സ്വാഗതം ആശംസിച്ചു.
ചൈൽഡ് ലൈൻ കാസർഗോഡ് ടീം മെമ്പർ അബ്ദുൽ സമദ്, ക്രോമ എറണാകുളം ജില്ലാ കോ ഓർഡിനേറ്റർ സുരേഷ് വി ചന്ദ്രൻ , ക്രോമ ആലപ്പുഴ ജില്ലാ കോ ഓർഡിനേറ്റർ ജയകുമാർ, ക്രോമ തിരുവനന്തപുരം ജില്ലാ കോ ഓർഡിനേറ്റർ അനൂപ് കുമാർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
കൊറോണ കാലഘട്ടം കുട്ടികളിൽ വരുത്തിയ മാനസിക പ്രശ്നങ്ങളെ എങ്ങിനെ നേരിടാം എന്നും, മാതാപിതാക്കൾ എങ്ങിനെയാണ് ഈ മാനസിക വ്യതിയാനത്തെ കൈകാര്യം ചെയ്യേണ്ടത് എന്നും ക്ലാസ്സിൽ വിശദമായി കൗൺസിലർ സംസാരിച്ചു.
കാസർഗോഡ് ജില്ലയിലെ പത്തിലധികം വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഈ പരിപാടിയുടെ ഭാഗമായി പങ്കെടുത്തു . ക്രോമ കാസർഗോഡ് ജില്ലാ കോഡിനേറ്റർ മുഹമ്മദ് ഷാഹിം യുകെ നന്ദി അറിയിച്ചു.
0 Comments