15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ എടത്തനാട്ടുകര സ്വദേശി അറസ്റ്റിൽ. വട്ടമണ്ണപുറം പിലായിതൊടി വീട്ടിൽ അജാസ്(21)നെയാണ് സിഐ പി.അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ജൂൺ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സമൂഹ മാധ്യമം വഴി പരിചയപ്പെട്ട കുട്ടിയെ മണ്ണാർക്കാടുള്ള വീട്ടിലെത്തിയാണ് പീഡിപ്പിച്ചത്. സമാന സംഭവം ഒരു മാസം കഴിഞ്ഞും നടന്നു.
കുട്ടി ഗർഭിണിയായ വിവരം അറിഞ്ഞതിനെ തുടർന്നാണ് ഇക്കാര്യം ബന്ധുക്കൾ അറിയുന്നത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടോട് കൂടിയാണ് അറസ്റ്റ് ചെയ്തത്.
0 Comments