Ticker

6/recent/ticker-posts

Header Ads Widget

ഫുട്‌ബോള്‍ കളിക്കുന്നതിനിടെ 18 വയസ്സുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു

സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പൊന്നാനി: ഫുട്‌ബോള്‍ കളിക്കുന്നതിനിടെ 18 വയസ്സുകാരന്‍ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. എടപ്പാളിലെ ചങ്ങരംകുളത്തിനടുത്തുള്ള ചിയ്യാനൂര്‍ ചോലയില്‍ കബീറിന്റെ മകന്‍ നിസ്സാമുദ്ദീനാണ് മരിച്ചത്.

രാവിലെ കൂട്ടുകാര്‍ക്കൊപ്പം കോഴിക്കര ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെയാണ് നിസാമുദ്ദീന്‍ കുഴഞ്ഞുവീണത്. 
ഉടന്‍ തന്നെ സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment

0 Comments