Ticker

6/recent/ticker-posts

Header Ads Widget

2021 ല്‍ ഏറ്റവും സ്വാധീനമുണ്ടാക്കിയ 100 പേരുടെ ടൈംസ് മാസികയുടെ പട്ടികയില്‍ മോദിയും മമതയും പൂനാവാലയും

ടൈം മാഗസിന്‍ തയാറാക്കിയ 2021 ല്‍ ലോകത്ത് ഏറ്റവും സ്വാധീനമുണ്ടാക്കിയ 100 പേരുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ അഡാര്‍ പൂനാവാല എന്നിവരുടെ പേരും.

ഈ വര്‍ഷം ലോകത്ത് പലതരത്തില്‍ സ്വാധീനം ചെലുത്തിയവരുടെ വാര്‍ഷിക പട്ടികയാണ് മാഗസിന്‍ തയാറാക്കിയത്.

മോദി ഇന്ത്യയെ മതേതരത്വത്തില്‍നിന്ന് ഹിന്ദു ദേശീയതിലേക്ക് കൊണ്ടുപോയെന്നും സോഷ്യലിസത്തില്‍ നിന്ന് മുതലാളിത്തത്തിലേക്ക് രാജ്യത്തെ നയിക്കുമെന്ന ധാരണ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ശരിവെച്ചുവെന്നും ടൈംസ് മാഗസിന്‍ തയാറാക്കിയ കുറിപ്പില്‍ പറഞ്ഞു. വി-ഡെം ഇന്‍സ്റ്റിറ്റ്യൂട്ട് വിശേഷിപ്പിച്ച പോലെ 'തെരഞ്ഞെടുക്കപ്പെട്ട സേഛാധിപത്യ'മാണ് ഇന്ത്യയിലെന്നും രാജ്യം ജനാധിപത്യത്തില്‍നിന്ന് ഏറെ അകന്നതായി ചിന്തകര്‍ നിരീക്ഷിക്കുന്നതായും സി.എന്‍.എന്‍ ജേണലിസ്റ്റ് ഫരീദ് സക്കറിയ തയാറാക്കിയ കുറിപ്പില്‍ പറഞ്ഞു.

മുമ്ബും മോദി പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. മുമ്ബ് അദ്ദേഹത്തെ രാജ്യത്തെ പ്രധാന നേതാവായി വിശേഷിപ്പിച്ച പട്ടിക, ഇപ്പോള്‍ ജനപ്രീതി 71 ശതമാനമായി കുറഞ്ഞുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വെസ്റ്റ് ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ പൊരുതി മികച്ച വിജയം നേടിയ മമതയും പട്ടികയിലുണ്ട്. 'പയനീര്‍സ്' എന്ന പേരില്‍ തിരഞ്ഞെടുക്കപ്പെട്ട 15 പേരിലാണ് എസ്.ഐ.ഐ സി.ഇ.ഒ പൂനാവാലയുടെ പേരുള്ളത്. വാക്‌സിന്‍ നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നത് ഇദ്ദേഹത്തിന്റെ സ്ഥാപനമാണ്.

യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍, വൈസ് പ്രസിഡന്‍റ് കമലാ ഹാരിസ്, മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്, ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ട്രാഗി, ഇറാനിയന്‍ പ്രധാനമന്ത്രി ഇബ്രാഹിം റൈസി, ഇസ്രയേല്‍ പ്രധാനമന്ത്രി നാഫ്തലി ബെന്നറ്റ്, റഷ്യന്‍ പ്രതിപക്ഷ നേതാവ് നവാല്‌നി, താലിബാന്‍ കോ ഫൗണ്ടര്‍ മുല്ലാ അബ്ദുല്‍ഗനി ബറാദര്‍ തുടങ്ങിയവര്‍ പട്ടികയിലുണ്ട്.

Post a Comment

0 Comments