Ticker

6/recent/ticker-posts

Header Ads Widget

വാങ്ങാന്‍ കാശില്ല, 6000 രൂപ ചിലവില്‍ സ്വന്തമായി ബൈക്ക് നിര്‍മിച്ച് പ്ലസ് ടു വിദ്യാര്‍ഥി

ആക്രിക്കടകളില്‍നിന്ന് യന്ത്രഭാഗങ്ങള്‍ ശേഖരിച്ചാണ് ഫഹദ്ഷ ബൈക്ക് നിര്‍മിച്ച് കൂട്ടുകാരെയും നാട്ടുകാരെയും അമ്പരപ്പിച്ചത്.

ഫഹദ്ഷ സ്വന്തമായി നിര്‍മിച്ച ബൈക്കുമായി

വാങ്ങാന്‍ കാശില്ല, പിന്നെ സ്വന്തമായി നിര്‍മിച്ചു. അങ്ങനെ പുത്തനത്താണി അതിരുമട സ്വദേശി ഫഹദ്ഷയ്ക്ക് സ്വന്തമായി ബൈക്കായി. 15 ദിവസത്തെ കറക്കം, അത്രയും ദിവസത്തെ നിര്‍മാണം, 6,000 രൂപ. ഇത്രയുമാണ് ഒരു ബൈക്കിന്റെ ഉടമയാവാന്‍ ഈ മിടുക്കന് വേണ്ടിവന്നത്.

ആക്രിക്കടകളില്‍നിന്ന് യന്ത്രഭാഗങ്ങള്‍ ശേഖരിച്ചാണ് ഫഹദ്ഷ ബൈക്ക് നിര്‍മിച്ച് കൂട്ടുകാരെയും നാട്ടുകാരെയും അമ്പരപ്പിച്ചത്.
ആദ്യമായി സമീപപ്രദേശങ്ങളിലുള്ള ആക്രിക്കടകള്‍ മുഴുവന്‍ കയറിയിറങ്ങി. മനസ്സിലുള്ള യന്ത്രഭാഗങ്ങള്‍ ഏകദേശം ഒത്തപ്പോള്‍ നിര്‍മാണംതുടങ്ങി. പ്രാഥമികഘട്ടം വിജയിച്ചപ്പോള്‍ ആവേശമായി. പിന്നെ ലക്ഷ്യം നിറവേറ്റുവാനുള്ള കഠിനാദ്ധ്വാനം. 

15 ദിവസത്തിനകം ഈ മിടുക്കന്‍ മനോഹരമായ ബൈക്ക് യാഥാര്‍ത്ഥ്യമാക്കി. പ്ലസ് ടു കഴിഞ്ഞ ഫഹദ്ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങാണ് സ്വപ്നം കാണുന്നത്. മയ്യേരി സൈതാലിക്കുട്ടിയുടെയും ഫാത്തിമ സുഹറയുടെയും മകനാണ് ഫഹദ്ഷ.

Post a Comment

0 Comments