Ticker

6/recent/ticker-posts

Header Ads Widget

കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

🔰Kerala University Announcements: കേരള സര്‍വകലാശാല.*

പരീക്ഷാഫലം

കേരളസര്‍വകലാശാല മാര്‍ച്ച് 2021 ല്‍ നടത്തിയ എം.ഫില്‍. ബോട്ടണി (2019-20 ബാച്ച്) തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം നടത്തിയ മൂന്ന്, നാല് സെമസ്റ്റര്‍ എം.എ. പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ (എസ്.ഡി.ഇ. – 2018 അഡ്മിഷന്‍ റെഗുലര്‍ ആന്റ് 2017 അഡ്മിഷന്‍ സപ്ലിമെന്ററി) ഡിസംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ജനുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.ബി.എ. മേഴ്‌സിചാന്‍സ് (2014 സ്‌കീം – 2014 അഡ്മിഷന്‍ മാത്രം), സപ്ലിമെന്ററി (2014 സ്‌കീം & 2018 സ്‌കീം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ ഏകവത്സര എല്‍.എല്‍.എം. (2019-2020) (സി.എസ്.എസ്., കാര്യവട്ടം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.


കേരളസര്‍വകലാശാല 2021 ജൂണില്‍ നടത്തിയ എം.ഫില്‍. ബയോഇന്‍ഫോര്‍മാറ്റിക്‌സ് (2019-2020) (സി.എസ്.എസ്., കാര്യവട്ടം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
*🅁🄴🄰🄻 🄼🄴🄳🄸🄰 🄻🄸🅅🄴*🪀

*🔰MG University Announcements: എംജി സർവകലാശാല.*

അപേക്ഷ സെപ്തം. 10 വരെ

കോവിഡ് – 19 രോഗബാധ മൂലമോ അനുബന്ധ പ്രശ്നങ്ങളാലോ എം.ബി.എ സ്പെഷ്യൽ മേഴ്സി ചാൻസ് പരീക്ഷ എഴുതാൻ കഴിയാതിരുന്ന (2015 അഡ്മിഷൻ) വിദ്യാർത്ഥികൾക്ക് കൂടി പരീക്ഷ എഴുതാൻ അവസരം. ഇതിലേക്കുള്ള അപേക്ഷകൾ സെപ്തംബർ 10 ന് മുൻപ് സമർപ്പിക്കണം. പരീക്ഷാ ഫീസിനും സി.വി. ക്യാംപ് ഫീസിനും പുറമെ സ്പെഷ്യൽ ഫീസായി 5250 രൂപയും epay. mgu.ac.in മുഖേന അടയ്ക്കണം. അപേക്ഷയോടൊപ്പം അദാലത്ത് സ്പെഷ്യൽ മേഴ്സി ചാൻസ് എം.ബി.എ പരീക്ഷയുടെ ഹാൾ ടിക്കറ്റും അപ് ലോഡ് ചെയ്യണം. അപേക്ഷയും അനുബന്ധ രേഖകളും ar12exam@mgu.ac.in എന്ന ഇമെയിൽ വിലാസത്തിലും അയക്കണം.

പരീക്ഷാ തിയതി

മൂന്നും നാലും സെമസ്റ്റർ ബി.എ./ബി.കോം. (സി.ബി.സി.എസ്.എസ്. – 2017ന് മുമ്പുള്ള അഡ്മിഷൻ – സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ – മേഴ്‌സി ചാൻസ് – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ യഥാക്രമം സെപ്തംബർ 22, ഒക്‌ടോബർ ആറ് തീയതികളിൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ് സൈറ്റിൽ.

പരീക്ഷഫലം

2021 ഫെബ്രുവരിയിൽ സ്‌കൂൾ ഓഫ് പ്യുവർ ആന്റ് അപ്ലൈഡ് സയൻസസ് നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ് സി. ഫിസിക്‌സ് (സി.എസ്.എസ്. – 2019-2021 ബാച്ച് – റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പി എച്ച് ഡി പരീക്ഷ

മഹാത്മാഗാന്ധി സർവകലാശാലയുടെ അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിൽ 2019ൽ പിഎച്ച്.ഡി. ക്കായി രജിസ്‌റ്റർ ചെയ്തവർക്കും സെക്കന്റ് സ്‌പെൽ പൂർത്തിയാക്കിയവർക്കും 2018 സെക്കന്റ് സ്‌പെൽ പൂർത്തിയാക്കിയവർക്കും സപ്ലിമെന്ററിക്കാർക്കുമുള്ള കോഴ്‌സ് 1, കോഴ്‌സ് 2, കോഴ്‌സ് 4 പരീക്ഷ കോട്ടയം സി.എം.എസ്. കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ സെപ്തംബർ 14, 15, 16 തീയതികളിൽ നടക്കും. സെപ്തംബർ 23ന് നടക്കുന്ന കോഴ്‌സ് 3 പരീക്ഷ അതത് റിസർച്ച് സെന്ററുകളിലാണ്നടക്കുക. ഹാൾടിക്കറ്റുകൾ http://www.distance.mgu.ac.in/mguPhd എന്ന ലിങ്കിലൂടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് സെപ്തംബർ ഒൻപതിന് വൈകീട്ട് മുതൽ ഡൗൺലോഡ് ചെയ്യാം. വിശദവിവരത്തിന് ഫോൺ: 0481-2732947
*🅁🄴🄰🄻 🄼🄴🄳🄸🄰 🄻🄸🅅🄴*🪀

*🔰Calicut University Announcements: കാലിക്കറ്റ് സർവകലാശാല.*

അഭിമുഖം

കാലിക്കറ്റ് സര്‍വ്വകലാശശാലാ പിഎ സിസ്റ്റം ഓപ്പറേറ്റര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷിച്ചവര്‍ക്കുള്ള അഭിമുഖം സെപ്തംബര്‍ 13ന് രാവിലെ 10.30ന് നടത്തും. വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എന്‍ട്രന്‍സ് പരീക്ഷ മാറ്റി

കാലിക്കറ്റ് സര്‍വ്വകലാശാലാ പഠനവകുപ്പുകള്‍, അഫിലിയേറ്റഡ് കോളേജുകള്‍, സ്വാശ്രയ സെന്ററുകള്‍ എന്നിവിടങ്ങളിലേക്ക് യുജി, പിജി പ്രവേശനത്തിന് സെപ്തംബര്‍ ഒമ്പത്, പത്ത്, 13, 14 തിയതികളില്‍ നടത്താനിരുന്ന എന്‍ട്രന്‍സ് പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാലാ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് നാലാം സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവാമെന്റ് 2021 ഏപ്രില്‍ പരീക്ഷ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 2019 പ്രവേശനം സെപ്തംബര്‍ 16,20,22 തിയതികളിലും 2017, 18 പ്രവേശനം സെപ്തംബര്‍ 27, 29 തിയതികളിലും നടക്കും.

കാലിക്കറ്റ് സര്‍വ്വകലാശാലാ എട്ടാം സെമസ്റ്റര്‍ ബിബിഎ എല്‍എല്‍ബി (ഹോണേഴ്‌സ്) 2011 സ്‌കീം പരീക്ഷ എട്ടിന് തുടങ്ങും. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

കോവിഡ് പ്രത്യേക പരീക്ഷ

കാലിക്കറ്റ് സര്‍വ്വകലാശാലാ വിദൂരവിഭാഗം ബിരുദ നാലാം സെമസ്റ്റര്‍ 2020 ഏപ്രില്‍ കോവിഡ് പ്രത്യേക റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷാര്‍ത്ഥികളുടെ കൂട്ടിച്ചേര്‍ത്ത പട്ടിക പ്രസിദ്ധീകരിച്ചു.

കാലിക്കറ്റ് സര്‍വ്വകലാശാലാ എം.പിഎഡ് മൂന്നാം സെമസ്റ്റര്‍ 2020 ഏപ്രില്‍ റഗുലര്‍/സപ്ലിമെന്ററി കോവിഡ് പ്രത്യേക പരീക്ഷാര്‍ത്ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു.

കാലിക്കറ്റ് സര്‍വ്വകലാശാലാ ഏപ്രില്‍ 2020 ബിപിഎഡ് നാലാം സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്‌കോവിഡ് പ്രത്യേക പരീക്ഷ സെപ്തംബര്‍ 13ന് നടത്തും.

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വ്വകലാശാലാ ബിഎഡ് (ഏപ്രില്‍ 2020)രണ്ടാം സെമസ്റ്റര്‍ , (ഏപ്രില്‍ 2021) നാലാം സെമസ്റ്റര്‍ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
*🅁🄴🄰🄻 🄼🄴🄳🄸🄰 🄻🄸🅅🄴*🪀

*🔰Kannur University Announcements: കണ്ണൂർ സർവകലാശാല.*

സീറ്റ് വർദ്ധന

കേരള സർക്കാരിന്റെ 05.08.2021 തീയ്യതിയിലെ സർക്കാർ ഉത്തരവ് (സാധാ) നം. 1011/2021/ഉ.വി.വ പ്രകാരം, കണ്ണൂർ സർവകലാശാലക്ക് കീഴിലുള്ള ആർട്സ്‌ ആൻഡ് സയൻസ് കോളേജുകളിൽ ബിരുദ, ബിരുദാനന്തര സീറ്റുകളുടെ എണ്ണത്തിൽ വർദ്ധനവ് ആവശ്യമുള്ള കോളേജുകൾ അതിനുള്ള അപേക്ഷ പ്രിൻസിപ്പാൾ മുഖാന്തരം 10.09.2021 (വെള്ളിയാഴ്ച ) വൈകുന്നേരം 5 മണിക്ക് മുൻപായി സർവകലാശാലയിൽ ലഭ്യമാകുന്ന വിധത്തിൽ registrar@kannuruniv.ac.in എന്ന വിലാസത്തിൽ email ചെയ്യേണ്ടതാണ്. പ്രസ്തുതസമയ പരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. 2021- 2022 അധ്യയനവർഷം മാർജിനൽ ഇന്ക്രീസിനു നേരത്തേ അപേക്ഷിച്ചിരുന്ന വിഷയങ്ങൾക്ക് വീണ്ടും വർദ്ധനവ് ആവശ്യമാണെങ്കിൽ ഫീസ് അടയ്‌ക്കേണ്ടതില്ല. എയ്‌ഡഡ്‌ / അൺഎയ്‌ഡഡ്‌ കോളേജുകൾ പുതുതായി മാർജിനൽ ഇൻക്രീസിന് അപേക്ഷിക്കുന്ന വിഷയങ്ങൾക്ക്, കോഴ്‌സ്ഒന്നിന് ₹ 5000/-(അയ്യായിരം) രൂപവീതം, ‘ഫിനാൻസ്ഓഫീസർ, കണ്ണൂർയൂണിവേഴ്‌സിറ്റി’-എന്ന പേരിൽ (കണ്ണൂരിൽ മാറാവുന്ന) ഡിമാൻഡ് ഡ്രാഫ്റ്റായി ഫീസടച്ച് അപേക്ഷിക്കേണ്ടതാണ്.

ഗ്രേഡ് കാർഡ് വിതരണം

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ 2020 ഏപ്രിൽ രണ്ടാം വർഷ അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി (Regular/Supplementary/Improvement) പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ ഗ്രേഡ് കാർഡുകൾ 10.30 am മുതൽ 2 .30 pm വരെ വിതരണം ചെയ്യുന്നു.

തീയതി പരീക്ഷാകേന്ദ്രം വിതരണ സ്ഥലം
13..9 .2021 Govt. college, Kasaragod Kannur University Campus, Chala, Kasaragod
14.09.2021 GPM college, Manjeswaram Kannur University Campus, Chala, Kasaragod
NAS College, Kanhangad Kannur University Campus, Chala, Kasaragod

തീയതി പരീക്ഷാകേന്ദ്രം വിതരണ സ്ഥലം
13..9 .2021 SN College, Kannur Thavakkara Campus
14.09.2021 Sir Syed College, Taliparamba Thavakkara Campus
15.09.2021 KMM Women’s College, Pallikkunnu Thavakkara Campus
Govt. Brennen College, Thalassery Thavakkara Campus
Govt. College, Mananthavady Thavakkara Campus
16.09.2021 Payyanur college, Thavakkara Campus
MG College, Iritty Thavakkara Campus
17.09.2021 PRNSS college, Mattannur Thavakkara Campus
CAS College, Madayi, Thavakkara Campus
SES College, Sreekandapuram Thavakkara Campus

വിദ്യാർഥികൾ നിർബന്ധമായും ഹാൾ ടിക്കറ്റ്/ യൂണിവേഴ്സിറ്റി നൽകിയ തിരിച്ചറിയൽ രേഖ എന്നിവ ഹാജരാക്കേണ്ടതും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുമാകുന്നു.

ഹോൾടിക്കറ്റ്

10.09.2021 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. റെഗുലർ (നവംബർ 2020) പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. സപ്ലിമെന്ററി പരീക്ഷാർഥികൾ പഠനവകുപ്പിൽ നിന്നും ഹോൾടിക്കറ്റ് കൈപ്പറ്റേണ്ടതാണ്. ഹോൾടിക്കറ്റ് ലഭിക്കാത്തവർ 08.09.2021 ന് മുൻപായി സർവകലാശാലയുമായി ബന്ധപ്പെടുക.

പരീക്ഷാവിജ്ഞാപനം

സർവകലാശാല പഠനവകുപ്പുകളിലെ എം. എ. ട്രൈബൽ & റൂറൽ സ്റ്റഡീസ് ഒഴികെയുള്ള ഒന്നാം സെമസ്റ്റർ പി. ജി. നവംബർ 2020 റെഗുലർ പരീക്ഷകൾക്ക് 09.09.2021 മുതൽ 13.09.2021 വരെ പിഴയില്ലാതെയും 15.09.2021 വരെ പിഴയോട് കൂടെയും അപേക്ഷിക്കാം. പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

സ്വയം സാക്ഷ്യപ്പെടുത്താം

ഒന്നാം സെമസ്റ്റർ ബിരുദ (നവംബർ 2020) പരീക്ഷകളുടെ ഹോൾടിക്കറ്റിൽ ഫോട്ടോ പതിച്ച് സ്വയം സാക്ഷ്യപ്പെടുത്താം. സ്വയം സാക്ഷ്യപ്പെടുത്തിയ ഹോൾടിക്കറ്റു് ഉപയോഗിക്കുന്നവർ ഫോട്ടോ പതിപ്പിച്ച സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖയുടെ അസ്സൽ (ആധാർ/ വോട്ടേഴ്സ് ഐഡി/ ഡ്രൈവിങ് ലൈസൻസ്/ പാൻ കാർഡ്) കരുതണം.

ഇന്റേണൽ മാർക്ക്

ഒന്നാം സെമസ്റ്റർ ബിരുദ (നവംബർ 2020) പരീക്ഷകളുടെ ഇന്റേണൽ മാർക്ക് സമർപ്പിക്കുന്നതിനുള്ള ലിങ്ക് 10.09.2021 മുതൽ 18.09.2021 വരെ വെബ്സൈറ്റിൽ ലഭ്യമാകും.

പരീക്ഷാഫലം

ഒന്നാം വർഷ എം. എ. പൊളിറ്റികൾ സയൻസ് സപ്ലിമെന്ററി (ജൂൺ 2020) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 22.09.2021 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം. മാർക്ക് ലിസ്റ്റുകൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും.

സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം. എസ് സി. ഫിസിക്സ്/ കെമിസ്റ്റ്രി/ ജോഗ്രഫി, എം. എ. ഹിസ്റ്ററി റെഗുലർ/ സപ്ലിമെന്ററി (മെയ് 2021) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 20.09.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

Post a Comment

0 Comments