Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ്‌ ഗൾഫ് വാർത്തകൾ

🇦🇪യുഎഇയില്‍ 286 പേര്‍ക്ക് കൂടി കൊവിഡ്, നാല് മരണം.

🇦🇪ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളില്‍ ദുബൈ അഞ്ചാമത്.

🇴🇲ഒമാനില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 34 പേര്‍ക്ക് മാത്രം.

🇴🇲പ്രവാസികളുടെ തൊഴില്‍ കരാര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി നീട്ടി.

🇸🇦സൗദി അറേബ്യയില്‍ വ്യാപക പരിശോധന; ഒരാഴ്‍ചയ്‍ക്കിടെ 15,693 നിയമലംഘകര്‍ പിടിയിലായി.

🇦🇪എക്സ്പോ 2020; ഒരു ദിവസത്തെ നിരക്കില്‍ ഒരു മാസത്തേക്കുള്ള ടിക്കറ്റ് സ്വന്തമാക്കാന്‍ അവസരം.

🇶🇦ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 451 പേര്‍ക്കെതിരെ നടപടി.

🇧🇭ബഹ്റൈനില്‍ മൂല്യ വര്‍ദ്ധിത നികുതി ഇരട്ടിയാക്കാന്‍ ആലോചന.

🇦🇪എക്സ്പോ 2020 ദുബായ്: ഇന്ത്യൻ പവലിയനിൽ പതിനഞ്ച് സംസ്ഥാനങ്ങൾ പങ്കെടുക്കും.

🇦🇪എക്സ്പോ 2020 ദുബായ്: ഉദ്‌ഘാടനത്തിന് മുന്നോടിയായി H.H. മുഹമ്മദ് ബിൻ റാഷിദ് എക്സ്പോ ഓപ്പറേഷൻ സെന്റർ സന്ദർശിച്ചു.

🇸🇦സൗദി: ആയിരം റിയാലിൽ താഴെ മൂല്യമുള്ള വസ്തുക്കൾക്ക് കസ്റ്റംസ് നികുതി ബാധകമല്ല.

🇸🇦സൗദി: അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി ആരോഗ്യ മന്ത്രാലയം.

🇶🇦ഖത്തർ: അഞ്ച് റൂട്ടുകളിൽ കൂടി മെട്രോ ലിങ്ക് സേവനങ്ങൾ പുനരാരംഭിച്ചു.

🇶🇦ഖത്തറില്‍ ഇന്നും പുതിയ കോവിഡ് കേസുകള്‍ 100ല്‍ താഴെ; 166 പേര്‍ക്ക് രോഗമുക്തി.

🇶🇦ഖത്തറില്‍ പ്രവാസികള്‍ക്ക് നിയമസഹായത്തിന് വിളിക്കാം.

🇦🇪ദുബൈ റൺ; രജിസ്ട്രേഷൻ തുടങ്ങി.

🇸🇦സൗദിയിൽ 59 പേർക്ക്​ കോവിഡും അഞ്ച്​ മരണവും.




വാർത്തകൾ വിശദമായി

🇦🇪യുഎഇയില്‍ 286 പേര്‍ക്ക് കൂടി കൊവിഡ്, നാല് മരണം.

✒️യുഎഇയില്‍ (United Arab Emirates)പുതിയതായി 286 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് (Covid - 19) ബാധ സ്ഥിരീകരിച്ചു. ഇന്ന് 350 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് നാലുപേരാണ് മരിച്ചത്.

പുതിയതായി നടത്തിയ  2,61,852 പരിശോധനകളില്‍ നിന്നാണ് പുതിയ കൊവിഡ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,35,180  പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,27,516 പേര്‍ രോഗമുക്തരായി. 2,094 പേരാണ് രാജ്യത്ത് ആകെമരണപ്പെട്ടത്. നിലവില്‍ 5,570 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്.

🇦🇪ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളില്‍ ദുബൈ അഞ്ചാമത്.

✒️ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളില്‍ ദുബൈയ്ക്ക് അഞ്ചാം സ്ഥാനം. റിസോണന്‍സ് കണ്‍സള്‍ട്ടന്‍സിയുടെ റാങ്കിങ്ങിലാണ് ദുബൈ അഞ്ചാമതെത്തിയത്. കാലാവസ്ഥ, സുരക്ഷ, ലാന്‍ഡ്മാര്‍ക്കുകള്‍, വിമാനത്താവളം, അടിസ്ഥാന സൗകര്യങ്ങള്‍, മ്യൂസിയങ്ങള്‍, കല, സംസ്‌കാരം, വിനോദം, ഹോട്ടല്‍, അഭിവൃദ്ധി, തൊഴില്‍ അവസരങ്ങള്‍ ഇവയെല്ലാം റാങ്കിങ്ങില്‍ വിലയിരുത്തി. 

ഗൂഗിള്‍ സെര്‍ച്ച്, ഫേസ്ബുക്ക് ചെക് ഇന്‍, ഇന്‍സ്റ്റാഗ്രാം ഹാഷ്ഗാട് എന്നിവയും വിലയിരുത്തിയിട്ടുണ്ട്. പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് ലണ്ടനാണ്. പാരീസ് രണ്ടാമതും ന്യൂയോര്‍ക്ക്, മോസ്‌കോ എന്നീ നഗരങ്ങള്‍ യഥാക്രമം മൂന്നും നാലും സ്ഥാനത്തുമുണ്ട്. അതേസമയം ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥലമായി ബുര്‍ജ് ഖലീഫയെ തെരഞ്ഞെടുത്തിരുന്നു. ഗൂഗിളില്‍ നിന്നും ശേഖരിച്ച ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ആഢംബര യാത്രാ കമ്പനിയായ കുയോനി നടത്തിയ പഠനത്തിന്റെ വിവരങ്ങളാണ് പുറത്തുവിട്ടത്. 

ലോകത്തിലെ 66 രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സെര്‍ച്ച് ചെയ്തത് ബുര്‍ജ് ഖലീഫയാണ്. യാത്ര സംബന്ധിച്ചുള്ള ആകെ സെര്‍ച്ചുകളുടെ 37.5 ശതമാനമാണിത്. ഇന്ത്യ, സ്വിറ്റ്‌സര്‍ലാന്‍ഡ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍, ഇന്തോനേഷ്യ, ഫിജി, തുര്‍ക്‌മെനിസ്ഥാന്‍ എന്നിവിടങ്ങളിലെല്ലാം ബുര്‍ജ് ഖലീഫയാണ് കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ടിട്ടുള്ളത്. നേരത്തെ ഇന്ത്യയുടെ താജ്മഹലായിരുന്നു സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിരുന്നത്.

🇴🇲ഒമാനില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 34 പേര്‍ക്ക് മാത്രം.

✒️ഒമാനില്‍ 34 പേര്‍ക്ക് കൂടി കൊവിഡ്(covid ) വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം(health ministry) അറിയിച്ചു. കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 390 പേര്‍ കൂടി രോഗമുക്തി(covid recoveries) നേടി. 

രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,03,673 ആയി. ആകെ രോഗികളില്‍  2,96,917 പേരും രോഗമുക്തരായി. 97.8 ശതമാനമാണ് രാജ്യത്ത് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. ആകെ 4,095 പേര്‍ക്ക് ഒമാനില്‍ കൊവിഡ് കാരണം ജീവന്‍ നഷ്ടമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ ആറ് കൊവിഡ് രോഗികളെ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. ഇവരുള്‍പ്പെടെ ആകെ 43 പേരാണ് ഒമാനിലെ ആശുപത്രികളില്‍ കഴിയുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇവരില്‍ 22 പേരുടെ നില ഗുരുതരമാണ്. ഇവര്‍ക്ക് ചികിത്സ നല്‍കി വരികയാണ്.

🇴🇲പ്രവാസികളുടെ തൊഴില്‍ കരാര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി നീട്ടി.

✒️ഒമാനില്‍ (Oman) തൊഴിലുടമകള്‍ക്ക് തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്ന പ്രവാസി ജീവനക്കാരുടെ തൊഴില്‍ കരാറുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി നീട്ടി നല്‍കി. തിങ്കളാഴ്‍ചയാണ് ഒമാന്‍ തൊഴില്‍ മന്ത്രാലയം (Ministry of Labour) ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

വ്യവസായ ഉടമകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രവാസി ജീവനക്കാരുടെ തൊഴില്‍ കരാറുകളുടെ രജിസ്‍ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ അനുവദിച്ചിരുന്ന സമയപരിധി 2021 ഡിസംബര്‍ 31 വരെ നീട്ടിയതായാണ് സാമൂഹിക മാധ്യമങ്ങളിലൂടെ നല്‍കിയ  ഔദ്യോഗിക പ്രസ്‍താവന വ്യക്തമാക്കുന്നത്.

🇸🇦സൗദി അറേബ്യയില്‍ വ്യാപക പരിശോധന; ഒരാഴ്‍ചയ്‍ക്കിടെ 15,693 നിയമലംഘകര്‍ പിടിയിലായി.

✒️സൗദി അറേബ്യയില്‍ (Saudi Arabia) കഴിഞ്ഞ ഒരാഴ്‍ചയ്‍ക്കിടയില്‍ 15,693 നിയമലംഘകര്‍ അറസ്റ്റിലായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് തൊഴില്‍, താമസ, അതിര്‍ത്തി നിയമലംഘകരെ പിടികൂടിയത്. വിവിധ സുരക്ഷാ ഏജന്‍സികളും ജവാസാത്തും (Jawazat) സെപ്‍റ്റംബര്‍ 16 മുതല്‍ 22 വരെ നടത്തിയ പരിശോധകളിലാണ് ഇത്രയും പേര്‍ അറസ്റ്റിലായത്. 

പിടിയിലാവരില്‍ 6,336 പേരും താമസ നിയമലംഘനങ്ങള്‍ നടത്തിയ പ്രവാസികളാണ്. 7,452 പേര്‍ അതിര്‍ത്തി ലംഘനങ്ങള്‍ക്കും 1,905 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും അറസ്റ്റിലായി. അയല്‍ രാജ്യങ്ങളില്‍ നിന്ന് അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ച് സൗദി അറേബ്യയിലേക്ക് കടക്കാന്‍ ശ്രമിച്ച 311 പേരാണ് ഇക്കാലയളവില്‍ സുരക്ഷാ സേനകളുടെ പിടിയിലായത്.  ഇവരില്‍ 54 ശതമാനം പേര്‍ യെമനികളും 43 ശതമാനം എത്യോപ്യക്കാരുമാണ്. മൂന്ന് ശതമാനമാണ് മറ്റ് രാജ്യക്കാര്‍. സൗദിയില്‍ നിന്ന് അനധികൃതമായി അതിര്‍ത്തി കടന്ന് മറ്റ് രാജ്യങ്ങളില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ ആറ് പേര്‍ അറസ്റ്റിലായി. നിയമലംഘകര്‍ക്ക് താമസ സൗകര്യങ്ങളും യാത്രാ സംവിധാനങ്ങളും ഒരുക്കി നല്‍കിയതിന് 15 പേരെയും അധികൃതര്‍ പിടികൂടിയിട്ടുണ്ട്.

ഇപ്പോള്‍ പിടിയിലായവരടക്കം 85,009 പേരാണ് ശിക്ഷ കാത്ത് കഴിയുന്നത്. ഇവരില്‍ 75,014 പേര്‍ പുരുഷന്മാരും 9,995 പേര്‍ സ്‍ത്രീകളുമാണ്. നാടുകടത്തുന്നതിന് മുന്നോടിയായി രേഖകള്‍ ശരിയാക്കുന്നതിന് 67,641 പേരുടെ വിവരങ്ങള്‍ അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

🇦🇪എക്സ്പോ 2020; ഒരു ദിവസത്തെ നിരക്കില്‍ ഒരു മാസത്തേക്കുള്ള ടിക്കറ്റ് സ്വന്തമാക്കാന്‍ അവസരം.

✒️ഒക്ടോബര്‍ ഒന്നു മുതല്‍ ദുബൈയില്‍ ആരംഭിക്കുന്ന എക്സ്പോ 2020നായി  (Expo 2020) കാത്തിരിക്കുന്നവര്‍ക്ക് ഒരു  സുവര്‍ണാവസരം. ഒരു ദിവസത്തെ സന്ദര്‍ശന നിരക്കില്‍ ഒരു മാസത്തേക്കുള്ള പാസ് ഇപ്പോള്‍ സ്വന്തമാക്കാം. ഒക്ടോബര്‍ പാസ് (October Pass) എന്ന് പേരിട്ടിരിക്കുന്ന ഈ എന്‍ട്രി ടിക്കറ്റിലൂടെ 31 ദിവസം എക്സ്പോ വേദി സന്ദര്‍ശിക്കാനാവും. 95 ദിര്‍ഹമാണ് നിരക്ക്.

ഒക്ടോബര്‍ 15 വരെ മാത്രമേ ഈ പ്രത്യേക ആനുകൂല്യം ലഭിക്കുകയുള്ളൂ. പവലിയനുകള്‍ സന്ദര്‍ശിക്കാനായി 10 സ്‍മാര്‍ട്ട് ക്യൂ ബുക്കിങുകളും ഈ പ്രത്യേക പാസില്‍ ഫ്രീയായി ലഭിക്കും. ഇതിലൂടെ ഓരോ പവലിയന് മുന്നിലുമുള്ള കാത്തിരിപ്പ് ഒഴിവാക്കാനാവുമെന്ന് എക്സ്പോ വെബ്‍സൈറ്റ് വ്യക്തമാക്കുന്നു. 192 രാജ്യങ്ങളുടെ പവലിയനുകളും പ്രതിദിനം 60 ലൈവ് ഇവന്റുകളും ഇരൂനൂറിലധികം ഭക്ഷണ ഔട്ട്‍ലെറ്റുകളുമാണ് എക്സ്പോ നഗരിയില്‍ ഒരുങ്ങുന്നത്. ദുബൈ എക്സ്പോ 2020ന്റെ ഔദ്യോഗിക വെബ്‍സൈറ്റില്‍ നിന്ന് ടിക്കറ്റുകള്‍ ലഭ്യമാണ്.

സിംഗിള്‍ എന്‍ട്രി ടിക്കറ്റിന് 95 ദിര്‍ഹമാണ് സാധാരണ നിരക്ക്. ആറ് മാസത്തേക്കുള്ള പാസിന് 495 ദിര്‍ഹവും 30 ദിവസത്തേക്കുള്ള പാസിന് 195 ദിര്‍ഹവുമാണ് നിരക്ക്. 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും  ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കും പ്രവേശനം സൗജന്യമായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ പ്രവേശനം ലഭിക്കും. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ സഹായിക്ക് പകുതി നിരക്കില്‍ ടിക്കറ്റ് ലഭിക്കും.

🇶🇦ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 451 പേര്‍ക്കെതിരെ നടപടി.

✒️ഖത്തറില്‍ (Qatar) കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം (Ministry of Interior) നടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച 451 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 360 പേരും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്. മൊബൈലില്‍ ഇഹ്‍തിറാസ് (ehteraz) ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് ഏഴ് പേരെയും സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 84 പേരെയും പിടികൂടി. 

എല്ലാവരെയും തുടര്‍നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.  രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക.

അതേസമയം ഖത്തറില്‍ കഴിഞ്ഞ ദിവസം 67 പേര്‍ക്കാണ് പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 125 പേര്‍ രോഗമുക്തരാവുകയും ചെയ്‍തു. പുതിയ രോഗികളില്‍ 40 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധയുണ്ടായത്. 27 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. ആകെ 605 പേരാണ് ഖത്തറില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇപ്പോള്‍ 1434 കൊവിഡ് രോഗികള്‍ രാജ്യത്തുണ്ട്.

🇧🇭ബഹ്റൈനില്‍ മൂല്യ വര്‍ദ്ധിത നികുതി ഇരട്ടിയാക്കാന്‍ ആലോചന.

✒️ബഹ്റൈനില്‍ (Bahrain) മൂല്യ വര്‍ദ്ധിത നികുതി (Value added tax) വര്‍ദ്ധിപ്പിക്കാന്‍ നീക്കം. ഇപ്പോഴുള്ള അഞ്ച് ശതമാനത്തില്‍ നിന്ന് പത്ത് ശതമാനമാക്കി വര്‍ദ്ധിപ്പിച്ചേക്കുമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ എം.പിമാര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച വിവിധ സാധ്യതകളിലാണ് നികുതി വര്‍ദ്ധനവുള്ളത്.

ശമ്പളം കുറയ്‍ക്കുക, സ്വദേശികള്‍ക്കുള്ള സാമൂഹിക ക്ഷേമ പദ്ധതികള്‍ പരിമിതപ്പെടുത്തുക തുടങ്ങിയ സാധ്യതകളാണ് നികുതി ഇരട്ടിയാക്കുന്നതിന് പുറമെ പരിഗണനയിലുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സര്‍ക്കാറിന്റ ഉന്നത പ്രതിനിധി സംഘം ഇത് സംബന്ധിച്ച് എം.പിമാരെയും ശുറാ കൗണ്‍സില്‍ അംഗങ്ങളെയും സന്ദര്‍ശിച്ച് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ബോധ്യപ്പെടുത്തി. ഇത് സംബന്ധിച്ച തുടര്‍ നടപടികള്‍ ഉടന്‍ തന്നെ ഉണ്ടായേക്കുമെന്നാണ് സൂചന.

കുടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴുകയോ അല്ലെങ്കില്‍ കടുത്ത നടപടികളെടുത്ത് മുന്നോട്ടുള്ള മാര്‍ഗം ശരിപ്പെടുത്തുകയോ ആണ് മുന്നിലുള്ള രണ്ട് സാധ്യതകളെന്ന് പാര്‍ലമെന്റിന്റെ ഫിനാന്‍ഷ്യല്‍ ആന്റ് ഇക്കണോമിക് അഫയേഴ്‍സ് കമ്മിറ്റി ചെയര്‍മാന്‍ മഹ്‍മൂദ് അല്‍ ബഹ്‍റാനി പറഞ്ഞു. നികുതി ഇരട്ടിയാക്കുക, ശമ്പളം കുറയ്‍ക്കുക, ക്ഷേമ പദ്ധതികള്‍ കുറയ്‍ക്കുക എന്നിങ്ങനെ പരിമിതമായ വഴികളേ മുന്നിലുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. നികുതി ഇരട്ടിയാക്കുമ്പോഴും ഇപ്പോള്‍ നികുതി ഇളവ് നല്‍കിയിട്ടുള്ള 94 നിത്യോപയോഗ വസ്‍തുക്കള്‍ക്കും 1400 സര്‍ക്കാര്‍ സേവനങ്ങള്‍ക്കും തുടര്‍ന്നും ഇളവുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

🇦🇪എക്സ്പോ 2020 ദുബായ്: ഇന്ത്യൻ പവലിയനിൽ പതിനഞ്ച് സംസ്ഥാനങ്ങൾ പങ്കെടുക്കും.

✒️എക്സ്പോ 2020 ദുബായുടെ ഇന്ത്യൻ പവലിയനിൽ പതിനഞ്ച് സംസ്ഥാനങ്ങളും, കേന്ദ്രഭരണപ്രദേശങ്ങളും പങ്കെടുക്കുമെന്ന് ഇന്ത്യൻ അധികൃതർ വ്യക്തമാക്കി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പതിനഞ്ച് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും, കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്നുമുള്ള പ്രത്യേക പ്രതിനിധിസംഘങ്ങൾ എക്സ്പോ 2020-യുടെ ഭാഗമായി പങ്കെടുക്കുമെന്ന് ഇന്ത്യൻ അധികൃതർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. ഈ പ്രതിനിധിസംഘങ്ങൾ മേളയിൽ പങ്കെടുക്കുന്ന വിവിധ സർക്കാർ പ്രതിനിധികളുമായും, വാണിജ്യ മേഖലയിലെ പ്രതിനിധികളുമായും പ്രത്യേക ചർച്ചകൾ നടത്തുന്നതാണ്.

മേളയിൽ പങ്കെടുക്കുന്ന സംസ്ഥാനങ്ങളുടെ തനത് സാംസ്‌കാരിക കാഴ്ച്ചകൾ ഇന്ത്യൻ പവലിയനിൽ ഉണ്ടാകുമെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ സംസ്ഥാനങ്ങൾ തങ്ങളുടെ സംസ്കാരം, രുചിവൈവിധ്യങ്ങൾ, വാണിജ്യ, നിക്ഷേപ അവസരങ്ങൾ മുതലായവ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതാണ്. ഇതിന് പുറമെ, ഇന്ത്യൻ ഫെഡറൽ ഗവണ്മെന്റിന്റെ ഭാഗമായുള്ള ഒമ്പത് മന്ത്രാലയങ്ങൾ, വകുപ്പുകൾ എന്നിവയും ഇന്ത്യൻ പവലിയനിൽ പങ്കെടുക്കുന്നുണ്ട്.

ഇന്ത്യൻ പവലിയനിലെ സ്റ്റാർട്ടപ്പുകളുടെ വിഭാഗം ഇന്ത്യയിലെ ഏതാണ്ട് അമ്പതിനായിരത്തിൽ പരം സ്റ്റാർട്ടപ്പ് സ്ഥാപനങ്ങൾക്ക് നിക്ഷേപകരെ കണ്ടെത്തുന്നതിനുള്ള അവസരമൊരുക്കുമെന്നും, ഇന്ത്യ ഇന്നോവേഷൻ ഹബ് എന്ന പേരിൽ ഇന്ത്യൻ പവലിയനിൽ പ്രത്യേകം ഒരുക്കിയിട്ടുള്ള വേദി, രാജ്യത്തെ കുശാഗ്രബുദ്ധികളായവർക്ക് ആഗോളതലത്തിലുള്ള സമാനരീതിയിലുള്ളവരുമായി സംവദിക്കുന്നതിന് അവസരമൊരുക്കുന്നതാണെന്നും ഇന്ത്യൻ പവലിയൻ ഔദ്യോഗികമായി അനാവരണം ചെയ്തു കൊണ്ട് യു എ ഇയിലെ ഇന്ത്യൻ അംബാസഡർ H.E. പവൻ കപൂർ നേരത്തെ അറിയിച്ചിരുന്നു.

🇦🇪എക്സ്പോ 2020 ദുബായ്: ഉദ്‌ഘാടനത്തിന് മുന്നോടിയായി H.H. മുഹമ്മദ് ബിൻ റാഷിദ് എക്സ്പോ ഓപ്പറേഷൻ സെന്റർ സന്ദർശിച്ചു.

✒️ലോക എക്സ്പോ ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്യുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ വിശകലനം ചെയ്യുന്നതിനായി യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായിലെ എക്സ്പോ 2020 വേദിയിലെ ഓപ്പറേഷൻ സെന്‍റർ സന്ദർശിച്ചു.

191 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന പ്രതിനിധികളെ സ്വാഗതം ചെയ്യുന്നതിനായി ലോകത്തിലെ ഏറ്റവും വലിയ പ്രദർശനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന എക്സ്പോ 2020 ദുബായ് ഒരുങ്ങിക്കഴിഞ്ഞു. പശ്ചിമേഷ്യന്‍ പ്രദേശങ്ങള്‍, ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ ആദ്യമായാണ് ലോക എക്സ്പോ നടക്കുന്നത്. സെപ്റ്റംബർ 26-നാണ് ദുബായ് ഭരണാധികാരി എക്സ്പോ ഓപ്പറേഷൻ സെന്‍റർ സന്ദർശിച്ചത്.

എക്സ്പോ 2020 ദുബായ് ഉന്നത കമ്മിറ്റി ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം ഈ സന്ദർശനത്തിന്റെ ഭാഗമായി ദുബായ് ഭരണാധികാരിയെ അനുഗമിച്ചു. എക്സ്പോ 2020 ദുബായ് പ്രദർശനത്തിന്റെ പ്രവർത്തനങ്ങൾ, സുരക്ഷ, ഭദ്രത എന്നിവയുടെ ചുമതലയുള്ള സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ 134 യൂണിറ്റുകളുടെ അടിസ്ഥാനമായ എക്സ്പോ ഓപ്പറേഷൻ സെന്‍റർ പിന്തുടരുന്ന പ്രക്രിയകൾ ഷെയ്ഖ് മുഹമ്മദ് അവലോകനം ചെയ്തു.

ഓപ്പറേഷൻ സെന്ററിൽ പ്രവർത്തിക്കുന്ന വിവിധ വകുപ്പുകൾ ഉപയോഗിക്കുന്ന ഏകോപന സംവിധാനങ്ങളെക്കുറിച്ച് ഷെയ്ഖ് മുഹമ്മദിന് മുന്നിൽ അധികൃതർ വിശദീകരിച്ചു. “ലോക എക്സ്പോ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചതും, വിശിഷ്‌ടവുമായ ഒരു അനുഭവമായിരിക്കും എക്സ്പോ 2020 ദുബായ് എന്ന് ഞങ്ങൾ വാഗ്ദാനം ചെയ്തിരുന്നതാണ്. ഈ കാഴ്ചപ്പാടിനെ സമഗ്രമായ ഒരു പദ്ധതിയാക്കി മാറ്റാൻ യു എ ഇ പൗരന്മാർക്ക് സാധിച്ചിരിക്കുന്നു. മികവിനോടുള്ള ഞങ്ങളുടെ പ്രതിബദ്ധത, ലോകത്തിന്റെ ഭാവി രൂപീകരിക്കുന്നതിൽ ഞങ്ങൾക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന സന്ദേശം ഇതിലൂടെ ലോകത്തിന് ഞങ്ങൾ കൈമാറുന്നു.”, ഏറ്റവും മികച്ച ലോക എക്സ്പോ അനുഭവം ഉറപ്പാക്കുന്നതിൽ എക്സ്പോ 2020 ദുബായ് പ്രവർത്തകർ വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.

എക്സ്പോ ഓപ്പറേഷൻ സെന്‍ററിൽ 134 യൂണിറ്റുകളിലായി 95 രാജ്യങ്ങളിൽ നിന്നുള്ളവർ പ്രവർത്തിക്കുന്നു. ഈ പ്രദർശനം ഏറ്റവും മികച്ചതാക്കുന്നതിനായുള്ള ഏകോപനം ഉറപ്പ് വരുത്തുന്നതിനായി എക്സ്പോ ഓപ്പറേഷൻ സെന്‍ററിൽ പ്രാദേശിക, ഫെഡറൽ, പൊതു, സ്വകാര്യ സ്ഥാപനങ്ങൾ ഒരേ കുടക്കീഴിൽ പ്രവർത്തിക്കുന്നു.

എക്സ്പോ 2020-യുമായി ബന്ധപ്പെട്ടുള്ള ദുബായ് പോലീസിന്റെ തയ്യാറെടുപ്പുകളും അദ്ദേഹം അവലോകനം ചെയ്തു. ഉയർന്ന നിലവാരത്തിലുള്ള സുരക്ഷ ഉറപ്പാക്കുന്നതിനായി, അടിയന്തിര സാഹചര്യങ്ങളിൽ ഏത് നിമിഷവും പ്രതികരിക്കാൻ പ്രാപ്തമാക്കുന്ന AI അടിസ്ഥാനമാക്കിയുള്ള സംവിധാനമായ ദുബായ് പോലീസിന്റെ ASRI ഉൾപ്പെടെയുള്ള ഏറ്റവും പുതിയ സ്മാർട്ട് സാങ്കേതികവിദ്യകൾ എക്സ്പോ വേദിയിൽ നടപ്പിലാക്കിയിട്ടുണ്ട്.

എക്സ്പോ 2020 വേദിയിൽ ദുബായ് ഹെൽത്ത് അതോറിറ്റി (DHA), ദുബായ് കോർപ്പറേഷൻ ഫോർ ആംബുലൻസ് സർവീസസ് (DCAS) തുടങ്ങിയ വകുപ്പുകൾ ഏർപ്പെടുത്തിയിട്ടുള്ള തയ്യാറെടുപ്പുകളും അദ്ദേഹം അവലോകനം ചെയ്തു. എക്സ്പോ സന്ദർശകർക്ക് PCR ടെസ്റ്റുകൾ ഉൾപ്പടെയുള്ള സമഗ്ര ആരോഗ്യ സേവനങ്ങൾ നൽകുന്നതിനായി DHA-യുടെ എക്സ്പോ 2020 എമർജൻസി സെന്റർ തയ്യാറായിക്കഴിഞ്ഞു. സന്ദർശകർക്ക് PCR പരിശോധനാ സൗകര്യങ്ങൾ നൽകുന്നതിനായി അഞ്ച് വരികളുള്ള ഒരു ഡ്രൈവ്-ത്രൂ PCR ടെസ്റ്റിംഗ് സംവിധാനവും, പ്രതിദിനം 10000 ടെസ്റ്റ് നടത്തുന്നതിന് ശേഷിയുള്ള ഒരു PCR സ്ക്രീനിംഗ് സെന്ററും DHA സജ്ജീകരിച്ചിട്ടുണ്ട്. ഈ കേന്ദ്രത്തിൽ നിന്ന് നാല് മണിക്കൂറിനുള്ളിൽ പരിശോധനാ ഫലം ലഭ്യമാകുന്നതാണ്.

സന്ദർശകർക്ക് സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നതിനായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) നടപ്പിലാക്കിയിട്ടുള്ള പദ്ധതികളെക്കുറിച്ചും അദ്ദേഹം വിശകലനം ചെയ്തു. പ്രതിദിനം അര ദശലക്ഷം റൈഡർമാർക്ക് സേവനം നൽകുന്ന ദുബായ് മെട്രോ റൂട്ട് 2020-ന്റെ പ്രവർത്തനങ്ങളും അദ്ദേഹം അവലോകനം ചെയ്തു. എക്സ്പോ സന്ദർശകർക്കായി RTA ഒമ്പത് സ്റ്റേഷനുകളിൽ നിന്നായി 126 സൗജന്യ ബസുകൾ വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമെ സന്ദർശകർക്ക് ഹോട്ടലുകളിൽ നിന്ന് എക്സ്പോ വേദിയിലേക്കുള്ള യാത്രകൾക്കായി ഷട്ടിൽ ബസുകളും, മറ്റ് എമിറേറ്റുകളിൽ നിന്നുള്ള യാത്രകൾക്കായുള്ള പ്രത്യേക ബസുകളും RTA ഒരുക്കിയിട്ടുണ്ട്.

🇸🇦സൗദി: ആയിരം റിയാലിൽ താഴെ മൂല്യമുള്ള വസ്തുക്കൾക്ക് കസ്റ്റംസ് നികുതി ബാധകമല്ല.

✒️സ്വകാര്യ ആവശ്യങ്ങൾക്കായി ഇറക്കുമതി ചെയ്യുന്ന ആയിരം റിയാലിൽ കുറവ് മൂല്യമുള്ള വസ്തുക്കൾക്ക് കസ്റ്റംസ് തീരുവ ബാധകമല്ലെന്ന് സൗദി സകാത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി. ഇത്തരത്തിൽ ഇറക്കുമതി ചെയ്യുന്ന വസ്തുവിന്റെ വില, ഷിപ്പിംഗ് ചാർജ്ജ് എന്നിവ ഉൾപ്പടെയാണ് ഈ പരിധി ആയിരം റിയാലാക്കി നിജപ്പെടുത്തിയിട്ടുള്ളത്.

രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ വസ്തുക്കൾക്കും 15 ശതമാനം VAT നികുതി ബാധകമാണെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട ലംഘനങ്ങൾ കണ്ടെത്തുന്ന സാഹചര്യത്തിൽ അതോറിറ്റി VAT സംവിധാനത്തിലൂടെ ഒരു റിപ്പോർട്ട് ഫയൽ ചെയ്യുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ കസ്റ്റംസ് ക്ലിയറൻസ് പൂർത്തിയാക്കേണ്ട ചുമതല ട്രാൻസ്‌പോർട്ടേഷൻ സ്ഥാപനത്തിനാണെന്നും അതോറിറ്റി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി ഉപഭോക്താക്കൾ ട്രാൻസ്‌പോർട്ടേഷൻ സ്ഥാപനങ്ങളുമായി ബന്ധപ്പെടേണ്ടതാണ്. കസ്റ്റംസ് ഡിക്ലറേഷൻ നൽകുന്ന നടപടികൾ ട്രാൻസ്‌പോർട്ടേഷൻ സ്ഥാപനത്തിലെ ജീവനക്കാർ പൂർത്തിയാക്കേണ്ടതാണ്.

ഇത്തരം കസ്റ്റംസ് ഡിക്ലറേഷൻ രേഖകളുടെ ഒരു പകർപ്പ് ഉപഭോക്താവിന് നൽകേണ്ടതാണ്. ട്രാൻസ്‌പോർട്ടേഷൻ സ്ഥാപനവുമായി ബന്ധപ്പെട്ട പരാതികൾ രാജ്യത്തെ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷന് മുന്നിൽ അറിയിക്കാവുന്നതാണ്.

🇸🇦സൗദി: അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി ആരോഗ്യ മന്ത്രാലയം.

✒️രാജ്യത്തെ അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് മൂന്നാമതൊരു ഡോസ് COVID-19 വാക്സിൻ നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സൗദി ആരോഗ്യ വകുപ്പ് വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദെൽ അലിയാണ് സെപ്റ്റംബർ 26-ന് ഇക്കാര്യം അറിയിച്ചത്.

രോഗപ്രതിരോധ ശേഷി സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്ന വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകേണ്ടതിന്റെ പ്രാധ്യാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. അറുപത് വയസിന് മുകളിൽ പ്രായമുള്ളവരെ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത ശേഷം എട്ട് മാസം പൂർത്തിയാക്കുന്നവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്ന രീതിയിലായിരിക്കും ഇത് നടപ്പിലാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

🇶🇦ഖത്തർ: അഞ്ച് റൂട്ടുകളിൽ കൂടി മെട്രോ ലിങ്ക് സേവനങ്ങൾ പുനരാരംഭിച്ചു.

✒️2021 സെപ്റ്റംബർ 26, ഞായറാഴ്ച്ച മുതൽ അഞ്ച് റൂട്ടുകളിൽ കൂടി മെട്രോ ലിങ്ക് സേവനങ്ങൾ പുനരാരംഭിച്ചതായി ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി. ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം ട്വിറ്റർ പേജിലാണ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

2021 സെപ്റ്റംബർ 26 മുതൽ താഴെ പറയുന്ന അഞ്ച് റൂട്ടുകളിലെ മെട്രോ ലിങ്ക് സേവനങ്ങളാണ് പുനരാരംഭിക്കുന്നത്:
M207 – Al Messila.
M112 – Al Doha Al Jadeda.
M113 – Al Doha Al Jadeda.
M116 – Umm Ghuwailina.
M120 – Al Matar Al Qadeem.
ദോഹ മെട്രോയുടെ സ്റ്റേഷനുകളിലേക്കെത്തുന്ന ഉപഭോക്താക്കൾക്ക് സ്റ്റേഷനുകളുടെ രണ്ട് മുതൽ അഞ്ച് കിലോമീറ്റർ പരിധിയിൽ യാത്രാ സേവനങ്ങൾ ഉറപ്പാക്കുന്നതിനുള്ള ഫീഡർ ബസ് സംവിധാനമാണ് മെട്രോ ലിങ്ക്. കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന മെട്രോ ലിങ്ക് സേവനങ്ങൾ വിവിധ റൂട്ടുകളിലായി പടിപടിയായി പുനരാരംഭിച്ച് കൊണ്ടിരിക്കുകയാണ്.

2021 ജൂൺ 30 മുതൽ M132 (Al Wakra), M123 (Oqba Ibn Nafie), M139 (Umm Ghuwailina), M114 (Al Doha Al Jadeda) എന്നീ റൂട്ടുകളിൽ മെട്രോ ലിങ്ക് സേവനങ്ങൾ പുനരാരംഭിച്ചിരുന്നു.

🇶🇦ഖത്തറില്‍ ഇന്നും പുതിയ കോവിഡ് കേസുകള്‍ 100ല്‍ താഴെ; 166 പേര്‍ക്ക് രോഗമുക്തി.

✒️ഖത്തറില്‍ ഇന്ന് 90 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 34 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. 56 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 166 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 2,34,425. ആയി. രാജ്യത്ത് ഇന്ന് കോവിഡ് മരണമില്ല. ആകെ കോവിഡ് മരണം 605.

1,358 പേരാണ് ഖത്തറില്‍ നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 16 പേര്‍ ഐസിയുവില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടുപേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. പുതുതായി 2 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 57 പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4,250 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാകസിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 46,96,753 ഡോസ് വാക്സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. രാജ്യത്തെ മൊത്തം ജനങ്ങളില്‍ 81.3 ശതമാനം പേര്‍ പൂര്‍ണമായും വാക്‌സിനെടുത്തു.

🇶🇦ഖത്തറില്‍ പ്രവാസികള്‍ക്ക് നിയമസഹായത്തിന് വിളിക്കാം.

✒️ഖത്തറില്‍ പ്രവാസികളുടെ നിയമപരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഐസിബിഎഫ് ലീഗല്‍ സെല്ലിലേക്ക് വിളിക്കാം. ഐസിബിഎഫ് തുമാമ ഓഫിസില്‍ എല്ലാ ശനിയാഴ്ച്ചയും വൈകീട്ട് 5 മുതല്‍ 7 വരെയാണ് സേവനം ലഭിക്കുക. ഇതിന് വേണ്ടിയുള്ള രജിസ്‌ട്രേഷന് വെള്ളിയാഴ്ച്ച ഒഴികെ എല്ലാ ദിവസവും വൈകീട്ട് 5 മുതല്‍ 8 വരെ വിളിക്കാവുന്നതാണ്.

5562 8626 (അഡ്വ. ജാഫര്‍ ഖാന്‍), 3007 8788 (അഡ്വ. ഇ എ അബൂബക്കര്‍) എന്നീ നമ്പറുകളിലും icbflegal@gmail.com എന്ന ഇമെയില്‍ വിലാസത്തിലും ബന്ധപ്പെടാം.

🇦🇪ദുബൈ റൺ; രജിസ്ട്രേഷൻ തുടങ്ങി.

✒️നവംബർ 19ന്​ നടക്കുന്ന ദുബൈ റണി​ൽ പ​ങ്കെടുക്കാൻ താൽപര്യമുള്ളവർക്ക്​ രജിസ്​ട്രേഷൻ തുടങ്ങി. ഇക്കുറി എക്​സ്​പോ 2020യുമായി ബന്ധപ്പെടുത്തിയാണ്​ ദുബൈ സ്​പോർട്​സ്​ കൗൺസിൽ ദുബൈ റൺ നടത്തുന്നത്​. 3, 5, 10 കിലോമീറ്ററാണ്​ ഒാട്ടം. നവംബർ 11 വരെ അപേക്ഷിക്കാം. എന്നാൽ, പ​ങ്കെടുക്കുന്നുവരുടെ എണ്ണം പരിധി കവിഞ്ഞാൽ രജിസ്​ട്രേഷൻ നേരത്തെ ​േക്ലാസ്​ ​ചെയ്യുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്​. premieronline.com എന്ന വെബ്​സൈറ്റ്​ വഴിയാണ്​ രജിസ്​റ്റർ ചെയ്യേണ്ടത്​.

വയസ്​ അടിസ്​ഥാനത്തിൽ ഗ്രൂപ്പായി തിരിച്ചായിരിക്കും ദുബൈ റൺ. ഇതിന്​ പുറമെ വേൾഡ്​ ഫാമിലി റണും നടക്കുന്നുണ്ട്​. ഒക്​ടോബർ ഒമ്പത്​ മുതൽ 30 വരെ എല്ലാ ശനിയാഴ്​ചയുമാണ്​ ഓട്ടം. ഇതി​െൻറയും രജിസ്​ട്രേഷൻ ആരംഭിച്ചു. ഏത്​ ​പ്രായക്കാർക്കും ​സൗജന്യമായി പ​ങ്കെടുക്കാം. 1.3 കിലോമീറ്ററാണ്​ ദൂരം.

ഇതിന് പുറമെ എ.ഐ.എസ്​ അത്​ലറ്റിക്​സി​െൻറ സഹകരണത്തോടെ ദുബൈ സ്​പോർട്​സ്​ കൗൺസിൽ രാവിലെയും വൈകുന്നേരവും സൗജന്യ പരിശീലനവും നൽകുന്നുണ്ട്​. premieronline.com വെബ്​സൈറ്റിലെ എക്​സ്​പോ റണ്ണിങ്ങ് ക്ലബിൽ രജിസ്​റ്റർ ചെയ്​താൽ ഇതി​െൻറ ഭാഗമാകാം. എക്​സ്​പോ പാർക്കിലാണ്​ പരിശീലനം. ഒക്​ടോബർ മൂന്ന്​ മുതൽ ആറ്​ വരെ, 10-13, 17-20, 24-27 ദിവസങ്ങളിലാണ്​ പരി​ശീലനം. ദീർഘദൂര കോച്ചുമാരുടെ പരിശീലനവും ലഭിക്കും. ഫിഡെ വേൾഡ്​ ചെസ്​ ചാമ്പ്യനെ തീരുമാനിക്കുന്ന ഫൈനൽ റൗണ്ടും എക്​സ്​പോ വേദിയിലാണ്​ നടക്കുക. മാഗ്​നസ്​ കാൾസനും ഇയാൻ നെപോനിയാച്ചിയുമാണ്​ ഏറ്റുമുട്ടുന്നത്​. 30ഓളം കായിക പരിപാടികളാണ്​ എക്​സ​്​പോ കാലയളവിൽ ദുബൈ പദ്ധതിയിട്ടിരിക്കുന്നത്​.

ദുബൈ റൺ (വിവിധ വിഭാഗങ്ങൾ):

മൂന്ന്​ കിലോമീറ്റർ: 08- 13 വയസ്​, 09- 12, 13- 18, 19 വയസിന്​ മുകളിൽ

അഞ്ച്​ കിലോമീറ്റർ: അണ്ടർ 13, 13- 15, 16- 18, 19- 29, 30-39, 40-49, 50-59, 60 വയസിന്​ മുകളിൽ

പത്ത്​ കിലോമീറ്റർ: അണ്ടർ 19, 19-29, 30-39, 40-49, 50-59, 60 വയസിന്​ മകളിൽ.

🇸🇦സൗദിയിൽ 59 പേർക്ക്​ കോവിഡും അഞ്ച്​ മരണവും.

✒️സൗദി അറേബ്യയിൽ പുതുതായി 59 പേർക്ക്​ കൂടി കോവിഡ് സ്ഥിരീകരിച്ചു. ​നിലവിൽ ചികിത്സയിലുള്ളവരിൽ 78 പേർ​ സുഖം പ്രാപിച്ചു​. രാജ്യത്ത്​ വിവിധ ഭാഗങ്ങളിലായി അഞ്ചുപേർ മരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,46,985 ആയി. ഇതിൽ 5,36,028 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,704 ആയി ഉയർന്നു.

രോഗബാധിതരിൽ 244 പേരുടെ ആരോഗ്യനില ഗുരുതരമാണ്​. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 10, ജിദ്ദ 10, ഹഫർ 4, മദീന 3, മക്ക 3, തുവാൽ 2, ത്വാഇഫ്​ 2, യാംബു 2, അൽഖുവയ്യ 2, മറ്റ്​ 21 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 41,706,410 ഡോസ് കോവിഡ്​ വാക്​സിൻ വിതരണം ചെയ്​തു.

Post a Comment

0 Comments