Ticker

6/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു; മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ  തുടങ്ങിയതായി വിദ്യാഭ്യാസ മന്ത്രി   മന്ത്രി വി ശിവൻകുട്ടി. സർക്കാർ പ്രഖ്യാപനം വന്നാൽ കൂടുതൽ താമസിക്കാതെ സ്കൂൾ തുറക്കാനുള്ള ഒരുക്കങ്ങൾ ആരംഭിക്കും.


 മുന്നൊരുക്കങ്ങൾ നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്നും സ്‌കൂളുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും വി ശിവൻകുട്ടി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ ഉന്നതതല സമിതിയാണ് അന്തിമ തീരുമാനം എടുക്കുന്നതെന്നും വിദ്യാഭ്യാസ തദ്ദേശ ആരോഗ്യവകുപ്പുകൾ ചേർന്നുള്ള സമിതിയാണ് ഇതിനായി പ്രവർത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്തെ കോളേജുകൾ ഒക്ടോബർ നാലിന് തുറക്കാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. വാക്സീനേഷൻ മുന്നേറിയതിലെ ആശ്വാസമാണ് കൂടുതൽ ഇളവുകളിലേക്ക് നീങ്ങാൻ സർക്കാരിന് കരുത്താകുന്നത

Post a Comment

0 Comments