ബഹിരാകാശത്ത് പുതിയ ചരിത്രം കുറിച്ച് സ്പേസ് എക്സിന്റെ ബഹിരാകാശ ടൂറിസം പദ്ധതി ‘ഇൻസ്പിറേഷൻ 4’ന് തുടക്കമായി. ബഹിരാകാശ വിദഗ്ധർ അല്ലാത്ത നാല് പേരെയും വഹിച്ച് കൊണ്ട് സ്പേസ് എക്സ് റോക്കറ്റ് നിന്നും ബഹിരാകാശത്തേക്ക് കുതിച്ചു.
അമേരിക്കൻ സാമ്പത്തിക സേവന സ്ഥാപനമായ ഷിഫ്റ്റ് 4 പേയ്മെന്റ്സ് ഇങ്കിന്റെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ ജേർഡ് ഐസക്മാന്റെ നേതൃത്വത്തിലുള്ള സംഘമാണ് നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ നിന്നും ബഹിരാകാശത്തേക്ക് കുതിച്ചത്.
ഇന്ത്യൻ സമയം ഇന്ന് രാവിലെ 5:30നായിരുന്നു വിക്ഷേപണം. ഐസക്മാനോടൊപ്പം സിയാൻ പ്രോക്ടർ (51), ഹെയ്‌ലി ആർസീനക്സ് (29), ക്രിസ് സെംബ്രോസ്കി (42) എന്നിവരാണ് സംഘത്തിലുള്ളത്. സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റാണ് ഡ്രാഗൺ ക്യാപ്സ്യൂളിൽ ഇവരെ ബഹിരാകാശത്ത് എത്തിച്ചത്.
സ്പേസ് സെന്ററിൽ നിന്നും ഉയർന്ന പേടകം പത്ത് മിനിറ്റിനുള്ളിൽ ഭ്രമണപഥത്തിലെത്തി. റോക്കറ്റിന്റെ ആദ്യ ഘട്ട ബൂസ്റ്റർ പേടകത്തിന്റെ പകുതിയിൽ നിന്ന് വേർപെട്ട ശേഷം അറ്റ്ലാന്റിക്കിലെ ലാൻഡിംഗ് പ്ലാറ്റ്ഫോമിൽ സുരക്ഷിതമായി തിരിച്ചിറങ്ങി.
സംഘം മൂന്ന് ദിവസത്തെ യാത്ര പൂർത്തിയാക്കിയ ശേഷം അറ്റ്ലാന്റിക്കിൽ തിരിച്ചിറങ്ങുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. നാല് പേരുടെയൂം യാത്രക്കായി ജേർഡ് ഐസക്ക്‌മാൻ 200 മില്യൺ ഡോളർ നൽകിയതായി ടൈം മാഗസിൻ റിപ്പോർട്ട് ചെയ്തു.
ഹോളിവുഡിലെ സൂപ്പര്‍ഹീറോ ചിത്രം 'ഫെന്‍റാസ്റ്റിക്ക് 4നെ' അനുസ്മരിപ്പിക്കും പോലെയാണ് ഈ ദൗത്യത്തിന് 'ഇന്‍സ്പിരേഷന്‍ 4' എന്ന പേര് സ്പേസ് എക്സ് നല്‍കിയത്. അതേ സമയം അതീവ ബഹിരാകാശ പരിശീലനമൊന്നും ലഭിക്കാത്തെ ആറുമാസം മുന്‍പ് തെരഞ്ഞെടുക്കപ്പെട്ടവരാണ് ഇപ്പോള്‍ ബഹിരാകാശത്തേക്ക് കുതിച്ച നാലുപേര്‍ എന്നതാണ് ഈ ദൗത്യത്തിന്‍റെ പ്രത്യേകത.
നേരത്തെ ബെസോസും, റിച്ചാര്‍ഡും തങ്ങളുടെ 'ബഹിരാകാശ ടൂറിസം' പദ്ധതിയില്‍ ആദ്യ യാത്രക്കാര്‍ ആയപ്പോള്‍. അതിന് മസ്ക് തയ്യാറായില്ല. പദ്ധതിക്ക് അടിസ്ഥാന സൗകര്യം ഒരുക്കുക മാത്രമാണ് സ്പേസ് എക്സ് ചെയ്യുന്നത്. 'ഇന്‍സ്പിരേഷന്‍ 4'ന് പണം മുടക്കി അതിലെ പ്രധാന യാത്രക്കാരന്‍ ശതകോടീശ്വരനായ ജാറെദ് ഐസക്മാനാണ്. ഇദ്ദേഹം തന്നെയാണ് ഒപ്പം സഹയാത്രികരായ മൂന്നുപേരുടെയും ചിലവ് വഹിക്കുന്നത്.
മുപ്പത്തെട്ടുകാരനായ ജാറെദ് അടക്കം രണ്ട് പുരുഷന്മാരും, രണ്ട് സ്ത്രീകളുമാണ് സംഘത്തിലുള്ളത്. ക്യാന്‍സറിനെതിരെ പൊരുതി ജയിച്ച ഫിസിഷ്യനായ ഹെയ്ലി എന്ന 29 കാരിയാണ് ഇതിലെ ശ്രദ്ധേയ അംഗം. ഇവരുടെ കാലിലെ ഒരു എല്ല് ക്യാന്‍സര്‍ ബാധിച്ച് നീക്കം ചെയ്തിട്ടുണ്ട്. അവിടെ കൃത്രിമ എല്ല് ഘടിപ്പിച്ചാണ് ഇവര്‍ ജീവിക്കുന്നത്. ഇത്തരത്തില്‍ ബഹിരാകാശ യാത്ര നടത്തുന്ന ആദ്യത്തെ ആളാണ് ഹെയ്ലി.
അമ്പത്തിയൊന്നുകാരിയായ സിയാന്‍ പ്രൊക്റ്റര്‍, യുഎസ് വ്യോമസേന മുന്‍ പൈലറ്റും 42 വയസുകാരനുമായ ക്രിസ് സെംബ്രോസ്കി എന്നിവരാണ് ഈ സംഘത്തിലെ മറ്റുള്ളവര്‍. ദൗത്യസംഘത്തിലെ ഹെയ്ലി ജോലി ചെയ്യുന്ന ആശുപത്രിക്കായി 20 കോടി അമേരിക്കന്‍ ഡോളര്‍ സമാഹരിക്കുക എന്നതാണ് ഈ യാത്രയുടെ പ്രധാന ലക്ഷ്യം. ഇവര്‍ തിരിച്ചുവന്ന് ഇവര്‍ ബഹിരാകാശത്ത് എത്തിച്ച വസ്തുക്കള്‍ ലേലം ചെയ്താണ് ഈ തുക കണ്ടെത്തുക.

0 Comments