Ticker

6/recent/ticker-posts

Header Ads Widget

വാഹനങ്ങളിലെ രൂപമാറ്റം: മോട്ടോർ വാഹന വകുപ്പ് അറിയിപ്പ്.

നിങ്ങളുടെ വാഹനത്തിൻറെ ഓരോ സംവിധാനത്തിനും പ്രത്യേകം AIS അഥവാ Automotive Industry Standards norms ഉണ്ട്.

കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങൾ പ്രകാരം രൂപീകരിച്ച ഒരു ടെക്നിക്കൽ സ്റ്റാൻഡിംഗ് കമ്മിറ്റിയും, AIS സ്റ്റാൻഡിംഗ് കമ്മിറ്റിയും ചേർന്നണ്  വിദഗ്ധ പഠനങ്ങൾക്ക് ശേഷം AIS സ്റ്റാൻഡേർഡുകൾ ശുപാർശ ചെയ്യുന്നത്.

കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം (MoRTH) ന്റെ അംഗീകാരത്തോടെ ARAI ( Automotive Research Association of India ) ആണ് AIS ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നത്. 
ഇങ്ങനെ പ്രസിദ്ധീകരിച്ച സ്റ്റാൻഡേർഡ് കൾ  ഇന്ത്യൻ പാർലമെൻറിൽ അംഗീകാരത്തിനു വയ്ക്കുന്നു.

പാർലമെൻറ് അംഗീകരിച്ച AIS കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ (CMVR) ഉൾപ്പെടുത്തിക്കൊണ്ട് കേന്ദ്ര ഗവൺമെൻറ് വിജ്ഞാപനം പുറപ്പെടുവിക്കുന്നു.
ഈ സ്റ്റാൻഡേർഡുകൾ അനുസരിച്ചാണ്  വാഹനനിർമ്മാതാവ് ഒരു വാഹനം നിർമ്മിക്കുന്നത്. അതിനുശേഷം ഈ വാഹനം കേന്ദ്ര ഗവൺമെൻറ് തന്നെ നിയോഗിച്ച വിവിധ ടെസ്റ്റിംഗ് ഏജൻസികളിൽ ടെസ്റ്റിങ്ങിനായി അയക്കും.
(പൂനെയിൽ സ്ഥിതിചെയ്യുന്ന CIRT, ARAI
അഹമ്മദ് നഗറിലെ VRDE
മധ്യപ്രദേശിലെ ICAT എന്നിവ  ഇന്ത്യയിലെ വിവിധ ടെസ്റ്റിങ് ഏജൻസികൾ ആണ്.)

അത്യാധുനിക ടെസ്റ്റിംഗ് സൗകര്യങ്ങളുള്ള, വിശാലമായ ടെസ്റ്റിങ് ഏജൻസികളിൽ വാഹനം മാസങ്ങളോളം വിവിധ ടെസ്റ്റുകൾക്ക് വിധേയമാക്കും. ഉദാഹരണത്തിന് ഒരു വാഹനത്തിൽ ഉപയോഗിക്കുന്ന വളരെ ചെറിയ ഒരു റബർ വാഷർ വരെ ലോകോത്തര നിലവാരത്തിലുള്ള വിവിധയിനം ടെസ്റ്റുകൾക്ക് വിധേയമാക്കും. എന്തെങ്കിലും സുരക്ഷാ പ്രശ്നങ്ങളോ മറ്റു തകരാറുകളോ ഏതെങ്കിലും ഭാഗത്തിന് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പരിഹരിച്ച് വാഹനം വീണ്ടും സമർപ്പിക്കുന്നതിനായി ആവശ്യപ്പെടും. ഇത്തരത്തിൽ മാസങ്ങളോളം നീണ്ടുനിൽക്കുന്ന പരീക്ഷണനിരീക്ഷണങ്ങൾ അവസാനിച്ചതിനുശേഷം വാഹനത്തിൻറെ ഒരു prototype അഥവാ അസ്സൽ വാഹനം വീണ്ടും ടെസ്റ്റിംഗ് ഏജൻസിയിൽ crash test, rollover test, lateral stability test തുടങ്ങി അനവധി ടെസ്റ്റുകൾക്ക് വിധേയമാക്കും. ടെസ്റ്റുകളെല്ലാം വിജയകരമായി പൂർത്തീകരിച്ചാൽ വാഹനത്തിന് TYPE APPROVAL CERTIFICATE ലഭിക്കുകയും ടൈപ്പ് അപ്രൂവൽ പ്രകാരം വാഹനം വാണിജ്യാടിസ്ഥാനത്തിൽ  നിർമ്മിക്കുന്നതിന് വാഹനനിർമാതാവിന് അനുമതി ലഭിക്കുകയും ചെയ്യുന്നു. 

TYPE APPROVAL ലഭിച്ച ഒരു പ്രത്യേക മോഡൽ വാഹനം വിവിധ Variantകളിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ആ variant കൾക്ക്‌ എല്ലാം Type Approval നേടിയിരിക്കണം( അത് അപ്രൂവൽ സർട്ടിഫിക്കറ്റിൽ കാണാം)
ഇത്തരം വാഹനങ്ങളാണ് വാഹന നിർമാതാക്കൾ തങ്ങളുടെ കീഴിലെ ഡീലർഷിപ്പ് ലൂടെ ഇന്ത്യയിൽ വിപണനം നടത്തുന്നത്. ഈ Type Approval Certificate ന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തെ വാഹന രജിസ്ട്രേഷൻ അതോറിറ്റി ആയ ആർ ടി ഓഫീസുകൾ വഴി വാഹന ഉടമയുടെ പേരിൽ വാഹനം രജിസ്റ്റർ ചെയ്തു രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അഥവാ RC നൽകുന്നത്.

ഇത്രയും വിവിധ പരീക്ഷണ നിരീക്ഷണ ഘട്ടങ്ങളിലൂടെ വിജയകരമായി കടന്നു വന്ന ഓരോ വാഹനത്തെയും ആണ് ചിലയാളുകൾ മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കാൻ വേണ്ടി അനധികൃതമായി രൂപ മാറ്റം വരുത്തുന്നത്.  AIS സ്റ്റാൻഡേർഡിൽ നിർമിച്ച വാഹനം ഡീലർഷിപ്പിൽ നിന്നും വാങ്ങി അതേപോലെ രജിസ്റ്റർ ചെയ്തതിനു ശേഷം, നിയമാനുമതി ഒരിക്കലും നൽകാൻ സാധിക്കാത്ത തരം രൂപ മാറ്റങ്ങൾ വരുത്തുന്നത് നിയമത്തോട് മാത്രമല്ല, ഈ സമൂഹത്തോട്  തന്നെ ഉള്ള ഒരു വെല്ലുവിളിയാണ്.

Post a Comment

0 Comments