സംസ്ഥാനത്തെ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം. അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി.
പ്ലസ് വൺ മോഡൽ പരീക്ഷ നടക്കുന്നതടക്കമുള്ള സാഹചര്യം ചൂണ്ടിക്കാട്ടിയാണ് നടപടി. ഒപ്പം ഓൺലൈൻ സ്സുകൾക്ക് അധ്യാപകരുടെ സാന്നിധ്യം വിദ്യാലയ പ്രവർത്തനങ്ങളിൽ അനിവാര്യമായി തീർന്നിരിക്കുന്നതായും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഈ കാരണങ്ങളാൽ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണമെന്ന് കലക്ടർമാർക്കുള്ള നിർദേശത്തിൽ വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
0 Comments