കോഴിക്കോട്∙ സർക്കാർ മെഡിക്കൽ കോളജിന് ബോംബ് ഭീഷണി. പരിശോധനയിൽ വ്യാജമാണെന്നു തെളിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഒരാളെ മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തു. ബോംബ് വച്ചിട്ടുണ്ടെന്ന ഫോൺ സന്ദേശം ഞായറാഴ്ച അർധരാത്രിയോടെ പൊലീസ് കൺട്രോൾ റൂമിലേക്കാണ് വന്നത്.
തുടർന്ന് പുലർച്ചെ വരെ ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായി വിവിധ ടീമുകളുമായി പരിശോധന നടത്തി. ഇതിനിടയിലാണ് സംശയമുള്ള ഒരാളെ കസ്റ്റഡിയിൽ എടുത്തത്. ആശുപത്രിയിൽ രോഗികളെയും കൂട്ടിരിപ്പുകാരും ഉൾപ്പെടെ ആരെയും അറിയിക്കാതെയായിരുന്നു പൊലീസ് നടപടികൾ പൂർത്തിയാക്കിയത്.
0 Comments