📢 ട്രയൽ അലോട്ട്മെൻറ് ഒരു സാധ്യത ലിസ്റ്റ് മാത്രമാണ്. ട്രയൽ റിസൾട്ട് പ്രകാരം പ്രവേശനം നേടാനാവില്ല. പ്രവേശനത്തിനായി സെപ്റ്റംബർ 22 ന് പ്രസിദ്ധീകരിക്കുന്ന ആദ്യ അലോട്ട്മെൻറ് ലിസ്റ്റ് വരുന്നതുവരെ കാത്തിരിക്കണം.
👨💻 ട്രയൽ അലോട്ട്മെൻറ് എന്തിന് പരിശോധിക്കണം ?
നിങ്ങളുടെ അപേക്ഷ വിവരങ്ങളിൽ എന്തെങ്കിലും തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെങ്കിൽ അവ തിരുത്താനുള്ള അവസാന അവസരമാണ് ട്രയൽ അലോട്ട്മെൻറ്. ആവശ്യമെങ്കിൽ നേരത്തെ നൽകിയ ഓപ്ഷനുകൾ പുനഃക്രമീകരിക്കുകയും പുതിയവ കൂട്ടിച്ചേർക്കുകയോ ചെയ്യാം. അലോട്ട്മെൻറ് പ്രക്രിയയെ സ്വാധീനിക്കുന്ന ജാതിസംവരണം, ബോണസ് പോയിൻറ് ലഭിക്കുന്ന വിവരങ്ങൾ, പഞ്ചായത്തിന്റെയും താലൂക്കിന്റെയും വിവരങ്ങൾ എന്നിവയെല്ലാം അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് പരിശോധിച്ച് ഉറപ്പു വരുത്തണം. WGPA കൃത്യമാണെന്ന് ഉറപ്പ് വരുത്തണം. വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയാൽ പ്രവേശനം നിഷേധിക്കപ്പെടും.
👨💻 ട്രയൽ അലോട്ട്മെന്റ് പരിശോധിക്കുന്നതെങ്ങനെ ?
1️⃣സ്റ്റെപ് 1: അഡ്മിഷൻ പോർട്ടൽ സന്ദർശിക്കുക.
2️⃣സ്റ്റെപ് 2: CANDIDATE LOGIN - SWS എന്ന ലിങ്കിൽ യൂസർ നെയിം(ആപ്ലിക്കേഷൻ നമ്പർ), പാസ്സ്‌വേർഡ്, ജില്ല എന്നിവ നൽകി ലോഗിൻ ചെയ്യുക.
3️⃣സ്റ്റെപ് 3: Trial Results എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ട്രയൽ അലോട്ട്മെന്റ് റിസൾട്ട് ഡൗൺലോഡ് ചെയ്യാം.
👨💻 അപേക്ഷയിൽ തിരുത്തൽ വരുത്തുന്നതെങ്ങനെ ?
1️⃣സ്റ്റെപ് 1: അഡ്മിഷൻ പോർട്ടൽ സന്ദർശിക്കുക.
2️⃣സ്റ്റെപ് 2: CANDIDATE LOGIN - SWS എന്ന ലിങ്കിൽ യൂസർ നെയിം(ആപ്ലിക്കേഷൻ നമ്പർ), പാസ്സ്‌വേർഡ്, ജില്ല എന്നിവ നൽകി ലോഗിൻ ചെയ്യുക.
3️⃣സ്റ്റെപ് 3: Edit Application എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ തിരുത്തലുകൾ/കൂട്ടിച്ചേർക്കലുകൾ വരുത്തി സെപ്റ്റംബർ 16 വൈകിട്ട് 5 മണിക്കകം ഫൈനൽ കൺഫർമേഷൻ നടത്തണം
0 Comments