Ticker

6/recent/ticker-posts

Header Ads Widget

വയനാട് ചെമ്പ്ര പീക്കിൽ സന്ദർശകർക്ക് നിയന്ത്രണം

വയനാട് ചെമ്പ്ര പീക്കിൽ സന്ദർശകർക്ക് നിയന്ത്രണം. കനത്ത മഴയെ തുടർന്നാണ് ചെമ്പ്ര പീക്ക് വിനോദ സഞ്ചാര കേന്ദ്രത്തിൽ സന്ദർശക നിയന്ത്രണം ഏർപ്പെടുത്തിയത്.

 ഈ മാസം 15 വരെ സന്ദർശകരെ അനുവദിക്കില്ലെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ അറിയിച്ചു.
അതേസമയം, സംസ്ഥാനത്തെ വിവിധ ജില്ലകളിലെ മ്യൂസിയങ്ങള്‍ നാളെ മുതല്‍ തുറക്കും.

മ്യൂസിയം-മൃഗശാല വകുപ്പിന്റെ തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ അടച്ചിട്ടിരിക്കുന്ന മ്യൂസിയങ്ങള്‍ നാളെ മുതല്‍ തുറന്ന് നല്‍കാന്‍ തീരുമാനിച്ചു.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മ്യൂസിയങ്ങള്‍ നാളെ മുതല്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കുമെന്ന് മ്യൂസിയം – മൃഗശാല ഡയറക്ടര്‍ അറിയിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷമായിരിക്കും മൃഗശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുക.

 തിരുവനന്തപുരം മ്യൂസിയം പരിസരത്ത് പ്രഭാത സായഹ്ന നടത്തക്കാര്‍ക്കും അനുമതി നല്‍കി.

Post a Comment

0 Comments