കൊട്ടിയം: പ്ലസ്ടു വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കൊട്ടിയം പട്ടത്താനത്ത് താമസിക്കുന്ന 17 വയസ്സുകാരിയാണ് മരിച്ചത്.
ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് പെണ്‍കുട്ടിയെ വീട്ടിലെ കിടപ്പുമുറിക്കു സമീപമുള്ള ശൗചാലയത്തില്‍ തൂങ്ങിനില്‍ക്കുന്നനിലയില്‍ കണ്ടെത്തിയത്. ഉടനേ അയത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഇരവിപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക)
0 Comments