Ticker

6/recent/ticker-posts

Header Ads Widget

ഭര്‍തൃവീട്ടില്‍ കാമുകനെ വിളിച്ചുവരുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്തു

വള്ളികുന്നം: ഭര്‍തൃവീട്ടില്‍ കാമുകനെ വിളിച്ചുവരുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്തു. തെക്കേമുറി ആക്കനാട്ട് തെക്കതില്‍ സതീഷിന്റെ ഭര്യ സവിതയാണ് (24) തൂങ്ങി മരിച്ചത്.

വ്യാഴാഴ്ച പുലര്‍ച്ചെ 12.30 ഓടെയായിരുന്നു സംഭവം. കായംകുളം സ്വദേശിനിയായ സവിതയുടെയും സതീഷിന്റെയും വിവാഹം രണ്ടര വര്‍ഷം മുമ്ബാണ് നടന്നത്. വിവാഹശേഷം സതീഷ് വദേശത്തേക്ക് പോയതോടെ സവിത മണപ്പള്ളിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിക്കുകയറി.

ഇവിടെവച്ച്‌ പരിചയപ്പെട്ട വിവാഹിതനായ സഹപ്രവര്‍ത്തകനുമായി പ്രണയത്തിലായതോടെ വീട്ടുകാര്‍ ഇടപെട്ട് വിലക്കിയിരുന്നു. തുടര്‍ന്ന് മാസങ്ങളായി ജോലിക്ക് പോയിരുന്നില്ല. കഴിഞ്ഞദിവസം വീട്ടിലേക്ക് വിളിച്ചുവരുത്തിയ സുഹൃത്തിനോട് തന്നെ ഒപ്പം കൊണ്ടുപോകണമെന്ന് സവിത നിര്‍ബന്ധം പിടിച്ചതായാണ് പൊലീസ് സംശയിക്കുന്നത്.

കാമുകന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ വാക്കേറ്റത്തിനൊടുവില്‍ ആത്മഹത്യാഭീഷണി മുഴക്കി സവിത വീടിനുള്ളിലേക്ക് പോയി. ഭര്‍ത്താവിന്റെ അമ്മയും സഹോദരിയുടെ മകളും മാത്രമാണ് സവിതയ്‌ക്കൊപ്പം വീട്ടിലുള്ളത്. ഏറെ നേരമായിട്ടും സവിതയുടെ അനക്കം കേള്‍ക്കാതായതോടെ യുവാവ് വാതിലില്‍ കൊട്ടി വീട്ടുകാരെ ഉണര്‍ത്തി.

ശബ്ദം കേട്ടുണര്‍ന്ന വീട്ടുകാര്‍ കള്ളനെന്ന് സംശയിച്ച്‌ ശബ്ദംവച്ചതോടെ ഇയാള്‍ കടന്നുകളഞ്ഞുവെന്ന് പൊലീസ് പറയുന്നു. ഇരുവരുടെയും ബന്ധത്തെ കുറിച്ച്‌ സവിതയുടെയും യുവാവിന്റെയും വീട്ടില്‍ അറിയാമായിരുന്നു. ഭര്‍ത്താവ് സതീഷ് മൂന്നു മാസത്തിനുള്ളില്‍ നാട്ടില്‍ വരുമെന്ന് അറിയിച്ചിരുന്നു.

മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും സവിതയുടെ പിതാവ് സജു ആവശ്യപ്പെട്ടു. വള്ളികുന്നം, മണപ്പള്ളി പൊലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. വിശദമായ ഇന്‍ക്വസ്റ്റിന് ശേഷം യുവാവിനെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.


Post a Comment

0 Comments