Ticker

6/recent/ticker-posts

Header Ads Widget

റോഡില്‍ നിയമം ലംഘിച്ചോ: നോട്ടീസും മെസേജും വന്നില്ലെങ്കിലും വെബ്‌സൈറ്റില്‍ പിഴ കൃത്യമുണ്ടാകും

റോഡിലെ നിയമലംഘനങ്ങൾക്ക് പിഴ ചുമത്തിയ കാര്യം ഇപ്പോൾ നോട്ടീസ് വഴി വാഹനമുടമയെ അറിയിക്കുന്നില്ല. നിയമലംഘനങ്ങൾ പിടികൂടുന്നത് ഏറെക്കുറെ ഡിജിറ്റൽ ആക്കിയതോടെയാണ് മോട്ടോർവാഹനവകുപ്പ് നോട്ടീസ് അയയ്ക്കാതായത്.

വാഹനമുടമയുടെ ഫോണിലേക്ക് പിഴചുമത്തിയത് സംബന്ധിച്ച സന്ദേശം ലഭിക്കും. എന്നാൽ വാഹനരേഖയ്ക്കൊപ്പം നൽകിയ ഫോൺനമ്പറല്ല ഇതെങ്കിൽ പിഴ ചുമത്തിയ വിവരം ഉടമ അറിയില്ല. പിന്നീട് വാഹനം വിൽക്കാനോ മോട്ടോർ വാഹനവകുപ്പിന്റെ സേവനങ്ങൾക്കോ രേഖകൾ പരിശോധിക്കുമ്പോഴാകും വിവരം അറിയുക.

പ്രധാനപാതകളിൽ അമിതവേഗത്തിൽ വാഹനമോടിക്കുന്നവരെ ക്യാമറകൾ പിടികൂടുന്നുണ്ട്. ഇതിന്റെ പിഴ ചുമത്തിയ കാര്യം കാക്കനാട്ടെയും കോഴിക്കോട്ടെയും കൺട്രോൾറൂമുകളിൽനിന്ന് ഉടമകൾക്ക് അയയ്ക്കുന്നുണ്ടെന്നാണ് മോട്ടോർ വാഹനവകുപ്പ് പറയുന്നുണ്ട്. എന്നാൽ നോട്ടീസ് പലർക്കും കിട്ടുന്നില്ല. എസ്.എം.എസും ലഭിക്കുന്നില്ല. എന്നാൽ, ഉടമയുടെ മേൽവിലാസത്തിലോ ഫോൺനമ്പറിലോ മാറ്റമുണ്ടാകുന്ന കേസുകളിൽ മാത്രമാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് കൺട്രോൾറൂം നൽകുന്ന വിശദീകരണം.

പിഴവിവരം അപ്പപ്പോൾ പരിവാഹൻ വെബ്സൈറ്റിൽ (parivahan.gov.in) ഇടുന്നുണ്ടെന്നും അധികൃതർ പറയുന്നു. വെബ്സൈറ്റിൽ കയറി ഓൺലൈൻ സർവീസസ് എന്ന മെനുവിലെ 'വെഹിക്കിൾ സ്റ്റാറ്റസ്' നോക്കിയാൽ വിവരങ്ങളറിയാം. വാഹനം വാങ്ങുമ്പോൾ നൽകിയ രേഖകളിലെ മൊബൈൽഫോൺ നമ്പർ മാറുന്നുണ്ടെങ്കിൽ അത് യഥാസമയം പുതുക്കണം. അതിനും വെബ്സൈറ്റിൽ സൗകര്യമുണ്ട്.

നോട്ടീസിന്റെ ആവശ്യമില്ല.

പരിഷ്കരിച്ച മോട്ടോർ വാഹനനിയമം അനുസരിച്ച് നിയമലംഘനങ്ങൾക്ക് നോട്ടീസ് അയയ്ക്കേണ്ട ആവശ്യമില്ല. എസ്.എം.എസായോ മറ്റോ ഉടമയെ വിവരമറിയിച്ചാൽ മതി. അമിതവേഗത്തിന് ക്യാമറ പിടിക്കുന്ന കേസുകളൊഴിച്ച് മറ്റൊന്നിനും ഇപ്പോൾ നോട്ടീസ് അയയ്ക്കുന്നില്ല. ഓരോതവണ പിഴ ചുമത്തുമ്പോഴും വിവരം അപ്പപ്പോൾത്തന്നെ പരിവാഹനിൽ ഇടുന്നുണ്ട്.

_പി.കെ. മുഹമ്മദ് ഷെഫീഖ്, മലപ്പുറം എൻഫോഴ്സ്മെന്റ് എം.വി.ഐ._

എത്രവേഗം വരെയാകാം?

കാറുകൾക്ക് (കിലോമീറ്റർ/മണിക്കൂർ)

നാലുവരിപ്പാത-90

ദേശീയപാത-85

സംസ്ഥാനപാത-80

കോർപ്പറേഷൻ/നഗരസഭ-50

സ്കൂൾ പരിസരം-30 (എല്ലാ വാഹനങ്ങൾക്കും)

മോട്ടോർ സൈക്കിളുകൾ

നാലുവരിപ്പാത-70

ദേശീയപാത-60

സംസ്ഥാനപാത, മറ്റു റോഡുകൾ-50

പിഴകൾ ഇങ്ങനെ:

അമിതവേഗം 1,500 രൂപ

ഹെവി വാഹനങ്ങൾ 3,000

മദ്യപിച്ചു വാഹനം ഓടിച്ചാൽ-കോടതിവഴി നിയമ നടപടി

സീറ്റ് ബെൽറ്റ്, ഹെൽമെറ്റ് ധരിക്കാതിരിക്കൽ 500

ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 2,000-5,000

ലൈസൻസ് ഇല്ലെങ്കിൽ ഡ്രൈവർക്ക് 5,000 ഉടമയ്ക്ക് 5,000

മത്സരപ്പാച്ചിൽ 5,000-10,000

ഇൻഷുറൻസില്ലാത്തതിന് 2,000-4000

വാഹനപെർമിറ്റ് ഇല്ലെങ്കിൽ 3,000-10,000

വാഹനം രൂപമാറ്റം വരുത്തിയാൽ-ഓരോ രൂപമാറ്റത്തിനും 5,000.

Post a Comment

0 Comments