കാണാതായ യുവതിയുടെ മൃതദേഹം അയല്‍വാസിയുടെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി.
മൂന്നാഴ്ച മുൻപ് കാണാതായ ഇടുക്കി പണിക്കൻക്കുടി സ്വദേശിനിയായ യുവതിയുടെ മൃതദേഹമാണ് അയൽവാസിയുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തത്.
സിന്ധു (45)വിന്റെ മൃതദേഹമാണ് അയൽവാസിയായ ബിനോയിയുടെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ബിനോയിക്ക് വേണ്ടി പൊലീസ് തെരച്ചിൽ നടത്തിവരികയാണ്.
കഴിഞ്ഞ മാസം 12നാണ് സിന്ധുവിനെ കാണാതായത്. തുടർന്ന് കുടുംബം വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകി. അന്വേഷണം നടക്കുന്നതിനിടെ അയൽക്കാരനായ ബിനോയി ഒളിവിൽ പോയി. ഇതോടെ സിന്ധുവിനെ കാണാതായതിന് പിന്നിൽ ബിനോയിക്ക് പങ്കുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.
സിന്ധുവിനെ കാണാതായതിന്റെ തലേന്ന് ഇവിടെ വഴക്ക് ഉണ്ടായതായും ബന്ധുക്കൾ പറയുന്നു. മൃതദേഹം വീട്ടുകാർ തിരിച്ചറിഞ്ഞു. മൃതദേഹം സിന്ധുവിന്റേത് തന്നെയാണെന്നാണ് പൊലീസും പറയുന്നത്.
0 Comments