Ticker

6/recent/ticker-posts

Header Ads Widget

ബിഷപ്പിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍

നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ രൂപതാ ബിഷപ്പിനെ പിന്തുണച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ഭീകരവാദികള്‍ക്കെതിരായ നിലപാടാണ് ബിഷപ്പ് സ്വീകരിച്ചതെന്ന് കെ സുരേന്ദ്രന്‍ പ്രതികരിച്ചു.

‘മതഭീകരവാദികളും ലഹരിമാഫിയകളും തമ്മിലുള്ള ബന്ധം പകല്‍ പോലെ വ്യക്തമാണ്. ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്നതിനോട് യോജിപ്പില്ല’. കെ സുരേന്ദ്രന്‍ വ്യക്തമാക്കി. നേരത്തെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ബിഷപ്പിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.

അതേസമയം വിഷയത്തില്‍ വിവാദം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍ രംഗത്തെത്തി. ഒരു സമുദായത്തെയും അകാരണമായി ആക്രമിക്കുന്നത് ശരിയല്ലെന്നാണ് മുസ്ലിം ജമാഅത്ത് നേതാവ് അറിയിച്ചത്.

മുസ്ലിം – ക്രൈസ്തവ സൗഹൃദത്തെ കളങ്കപ്പെടുത്തുന്ന നീക്കങ്ങള്‍ അനുവദിക്കരുത്. വിവാദം തുടര്‍ന്ന;ല്‍ സമൂഹത്തില്‍ ശേഷിക്കുന്ന നന്മകള്‍ കൂടി ഇല്ലാതാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പാലാ ബിഷപ്പിന്റെ ചില പരാമര്‍ശങ്ങള്‍ അനുചിതമായെന്നും കാന്തപുരം ചൂണ്ടിക്കാട്ടി.

ബിഷപ്പിന്റെ പ്രസ്താവന വിവാദമായതിനിടെ ക്രൈസ്തവ വിഭാഗങ്ങളെ മുന്നണിയുമായി അടുപ്പിക്കാന്‍ നീക്കങ്ങള്‍ തുടങ്ങിയിരിക്കുകയാണ് ബിജെപി. ഇതിനായി ദേശീയ നേതൃത്വം തുഷാര്‍ വെള്ളാപ്പള്ളിക്ക് ചുമതല നല്‍കി.

Post a Comment

0 Comments