കോഴിക്കോട് തൊണ്ടയാടിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് പൊട്ടി വീണ് രണ്ട് പേര്‍ മരിച്ചു. തിരുനെൽവേലി സ്വദേശി സലീം, തമിഴ്നാട് സ്വദേശി കാർത്തിക്ക് എന്നിവരാണ് മരണപ്പെട്ടത്. അഞ്ച് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
തൊണ്ടയാട് ബൈപ്പാസിന് സമീപം നിർമാണത്തിലിരുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്. ജോലിയിൽ ഏർപ്പെട്ടിരുന്നവരുടെ മേൽ മുകളിൽ നിന്നും സ്ലാബ് പൊട്ടിവീഴുകയായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേയാണ് കാർത്തിക്ക് മരിച്ചത്. ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റിയ നിർമാണ തൊഴിലാളി
0 Comments