Ticker

6/recent/ticker-posts

Header Ads Widget

മോട്ടോര്‍ വാഹന വകുപ്പിലെ എട്ട് സേവനങ്ങൾ കൂടി ഓൺലൈനിൽ.

മോട്ടോര്‍ വാഹന വകുപ്പിലെ എട്ട് സേവനങ്ങൾ കൂടി  ഓൺലൈനായതോടെ മോട്ടോർ വാഹന വകുപ്പിലെ ഡിജിറ്റലൈസേഷൻ പൂർത്തിയായി.

സംസ്ഥാന സര്‍ക്കാരിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് നയത്തിന്റെ ഭാഗമായാണ് ഈ സംവിധാനം നിലവിൽ വന്നത്. ഇതോടെ നേരിട്ട് ഹാജരാകേണ്ട ഡ്രൈവിംഗ് ടെസ്റ്റ്, വാഹന പരിശോധന എന്നിവ ഒഴികയുള്ള സേവനങ്ങളെല്ലാം ഓണ്‍ലൈനിലൂടെ നടത്താന്‍ കഴിയും. 

രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിലെ മേല്‍വിലാസം തിരുത്തല്‍, വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റല്‍, വാഹനത്തിന്റെ എന്‍.ഒ.സി, ഡ്യൂപ്ലിക്കേറ്റ് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഹൈപ്പോതിക്കേഷന്‍ റദ്ദ് ചെയ്യല്‍, ഹൈപ്പോതിക്കേഷന്‍ എന്‍ഡോഴ്സ്മെന്റ് തുടങ്ങിയ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കും.  ഇതിലൂടെ മോട്ടോര്‍ വാഹന വകുപ്പിലെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് അനായാസമായി അതിവേഗം ലഭ്യമാകും. മോട്ടോര്‍ വാഹന വകുപ്പിലെ ഓണ്‍ലൈന്‍ സര്‍വ്വീസുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തി.  തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങിൽ വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിച്ചു. ട്രാൻസ്പോർട്ട് കമ്മീഷണർ എം ആർ അജിത് കുമാർ ഐപിഎസ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments