ലൗ ജിഹാദ് ആരോപണവുമായി കൈപുസ്തകം പുറത്തിറക്കിയതിൽ ഖേദം പ്രകടിപ്പിച്ച് താമരശ്ശേരി രൂപത. പുസ്തകത്തിലൂടെ ഒരു മതത്തെയും വിശ്വാസത്തെയും വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല.
ആർക്കെങ്കിലും തെറ്റിധാരണ ഉണ്ടാവുകയോ വിഷമമുണ്ടാവുകയോ ചെയ്തിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദിക്കുന്നുവെന്ന് രൂപത അറിയിച്ചു.
ക്രൈസ്തവ യുവജനങ്ങളെ ക്രിസ്തീയ വിശ്വാസ ബോധ്യത്തിൽ നിലനിറുത്തുകയും പെൺകുട്ടികളെ ചൂഷ്ണത്തിൽനിന്ന് സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിലാണ് പുസ്തകം പുറത്തിറക്കിയതെന്ന് മതബോധന കേന്ദ്രം ഡയറക്ടർ ഫാദർ ജോൺ പള്ളിക്കാവയലിൽ വ്യക്തമാക്കി.
സത്യങ്ങളും വസ്തുതകളും 33 ചോദ്യങ്ങളിലൂടെ എന്ന പുസ്തകമാണ് വിവാദത്തിലായത്.

0 Comments