Ticker

6/recent/ticker-posts

Header Ads Widget

കേരളത്തിലിനി കാരവന്‍ ടൂറിസവും ആസ്വദിക്കാം; ടുറിസം കാരവനുകളും കാരവന്‍ പാര്‍ക്കുകളുമാണ് പദ്ധതിയിലെ പ്രധാന ഘടകങ്ങള്‍

കാരവന്‍ ടൂറിസം നയം പ്രഖ്യാപിച്ച് കേരളം. ടുറിസം കാരവനുകളും കാരവന്‍ പാര്‍ക്കുകളുമാണ് പദ്ധതിയിലെ പ്രധാന ഘടകങ്ങള്‍. അറിയപ്പെടാത്ത ടുറിസം കേന്ദ്രങ്ങളിലാകും കാരവന്‍ ആദ്യ ഘട്ടത്തില്‍ സജ്ജമാക്കുകയെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

ഒരു ടൂറിസം കേന്ദ്രത്തില്‍ ലഭിക്കുന്ന എല്ലാ സൗകര്യവും വിനോദ സഞ്ചാരിക്ക് ഒരു വാഹനത്തില്‍ ലഭിക്കും. സ്വകാര്യ നിക്ഷേപകരുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

ഹൗസ്‌ബോട്ട് ടൂറിസം നടപ്പാക്കി മൂന്ന് ദശാബ്ദത്തിനു ശേഷമാണ് സമഗ്ര മാറ്റവുമായി ടുറിസം വകുപ്പ് കാരവന്‍ ടൂറിസം നയം ആരംഭിക്കുന്നത്. അറിയപ്പെടാത്ത ടൂറിസം കേന്ദ്രങ്ങള്‍ അടയാളപ്പെടുത്തി ടുറിസത്തിന് പുതുജീവന്‍ നല്‍കുകയാണ് ലക്ഷ്യം. ഒരു ടൂറിസം കേന്ദ്രത്തില്‍ ലഭിക്കുന്ന എല്ലാ സൗകര്യവും വിനോദ സഞ്ചാരിക്ക് ഒരു വാഹനത്തില്‍ ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

രണ്ടു പേര്‍ക്കും നാല് പേര്‍ക്കും സഞ്ചരിക്കാന്‍ സൗകര്യമുള്ള വാഹനമായാണ് കാരവന്‍ സജ്ജമാക്കുന്നത്. പിപിപി മാതൃകയില്‍ കാരവന്‍ പാര്‍ക്കുകളും ആരംഭിക്കും. ഇതിന് പ്രത്യേക മാനദണ്ഡം ഉണ്ടാകം. ഒരേക്കര്‍ വസ്തുവുള്ള വ്യക്തിക്കും കാരവന്‍ പാര്‍ക്ക് ആരംഭിക്കാം. കാരവന്‍ ടൂറിസം ആരംഭിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് സബ്‌സിഡി നല്‍കും. ജനുവരിയോടെ പദ്ധതി യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

Post a Comment

0 Comments