കുറ്റ്യാടി: ഗോള്ഡ്പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ട ഉടമകളായ കെ.പി.ഹമീദ്, എം.ടി.മുഹമ്മദ് എന്നിവരെ വെള്ളിയാഴ്ച േകാടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ എട്ടിന് ഖത്തറില്‍നിന്ന് വരുന്ന വഴി ഡല്‍ഹി വിമാനത്താവളത്തിലാണ് ഇരുവരും അറസ്റ്റിലായത്.
ഇരുവരെയൂം 10ന് കുറ്റ്യാടി സ്റ്റേഷനിലെത്തിച്ച് അന്നുതന്നെ നാദാപുരം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു.
റിമാന്‍ഡ് ചെയ്യാതെ രണ്ടാളെയും ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിടുകയാണുണ്ടായത്. കാലാവധി വെള്ളിയാഴ്ച തീരുന്നതിനാലാണ് തിരിച്ചേല്പിക്കുന്നത്. ഇതിനകം ഇവരെ സ്വന്തം വീടുകളിലും മറ്റും എത്തിച്ച് തെളിവെടുത്തിരുന്നു.
മാനേജിങ് പാര്‍ട്ട്ണര്‍ വി.പി.സബീര്‍ കഴിഞ്ഞ മാസം 29ന് പൊലീസില്‍ കീഴടങ്ങിയിരുന്നു. സബീറിനെ പൊലീസ്കസ്റ്റഡിയില്‍ വാങ്ങി ഏഴുദിവസം ചോദ്യംചെയ്യുകയും ചെയ്തിരുന്നു. ഇനി പ്രതിപ്പട്ടികയിലുള്ള ഹമീദ് ചെറിയകുമ്ബളം, സബീല്‍ കുളങ്ങരത്താഴ എന്നീ രണ്ട് പാര്‍ട്ട്ണര്‍മാരെ അറസ്റ്റ് ചെയ്യാനുണ്ട്. അവര്‍ക്കായി തിരച്ചില്‍ തുടരുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
ജ്വല്ലറി തട്ടിപ്പ്: പ്രതിയുമായി തെളിവെടുപ്പ് പുരോഗമിക്കുന്നു
നാദാപുരം: കല്ലാച്ചിയിലെ ന്യൂ ഗോള്‍ഡ് പാലസ് ജ്വല്ലറിയില്‍ നിക്ഷേപകരില്‍നിന്ന് പണം തട്ടിയെടുത്ത കേസില്‍ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് തുടരുന്നു. കേസിലെ പ്രധാന പ്രതിയും ജ്വല്ലറി ഉടമയുമായ വി.പി. സബീറിനെ നാദാപുരം കോടതിയില്‍നിന്ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. രണ്ടു ദിവസമായി ജ്വല്ലറി നടത്തിപ്പിനാവശ്യമായ എല്‍.എല്‍.സി സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളും തയാറാക്കിയ കോഴിക്കോട്ടെ വിവിധ കേന്ദ്രങ്ങളില്‍ തെളിവെടുപ്പ് നടത്തിവരുകയാണ്.
നാട്ടുകാരില്‍നിന്ന് പിരിച്ചെടുത്ത പണത്തിന് തുല്യമായ സ്വര്‍ണ ഉരുപ്പടികള്‍ വാങ്ങിയിരുന്നോ മറ്റേതെങ്കിലും സംരംഭങ്ങളില്‍ പണം നിക്ഷേപിച്ചിട്ടുണ്ടോ എന്നകാര്യമാണ് അേന്വഷണ സംഘം പരിശോധിക്കുന്നത്. നൂറ്റി ഇരുപത്തഞ്ചിലധികം പരാതികളാണ് നാദാപുരം പൊലീസില്‍ ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട് ലഭിച്ചത്. ഇതില്‍ നാലു കേസുകളില്‍ പൊലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ആറു കോടിയോളം രൂപ കല്ലാച്ചിയില്‍ മാത്രം നഷ്ടപ്പെട്ടതായാണ്കണക്കാക്കുന്നത്. നാദാപുരം എസ്.ഐ.ആര്.എല്‍ പ്രശാന്താണ് തെളിവെടുപ്പിനു നേതൃത്വം നല്‍കുന്നത്. പയ്യോളി, കുറ്റ്യാടി, കല്ലാച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജ്വല്ലറി കേന്ദ്രീകരിച്ചുള്ള വന്‍ തട്ടിപ്പ് കഴിഞ്ഞ മാസം 26നാണ് പുറത്തുവന്നത്. നാദാപുരം എ.എസ്.പിയുടെ കീഴിലാണ് അന്വേഷണ സംഘം പ്രവര്‍ത്തിക്കുന്നത്.

0 Comments