Ticker

6/recent/ticker-posts

Header Ads Widget

ആലപ്പുഴയിൽ കൊവിഡ് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു; രോഗി മരിച്ചു

ആലപ്പുഴ ദേശീയപാതയിലൂടെ കൊവിഡ് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. 

എരമല്ലൂരിന് സമീപമാണ് അപകടം. ആംബുലൻസിലുണ്ടായിരുന്ന കൊവിഡ് ബാധിത മരിച്ചു. കൊല്ലം തിരുമൂലവാരം സ്വദേശി ഷീല പി പിള്ള (65) ആണ് മരിച്ചത്.
കൊല്ലത്ത് നിന്നും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് അപകടം നടന്നത്. ഷീലയുടെ മകൻ ഡോ മഞ്ജുനാഥ്, ഇദ്ദേഹത്തിന്റെ ഭാര്യ ദേവിക എന്നിവരും ആംബുലൻസിലുണ്ടായിരുന്നു. എല്ലാവർക്കും പരിക്കേറ്റിട്ടുണ്ട്. ഡ്രൈവർ സന്തോഷിന്റെ നില ഗുരുതരമാണെന്നാണ് വിവരം. പുലർച്ചെയാണ് അപകടം നടന്നത്.

Post a Comment

0 Comments