🇸🇦സൗദി അറേബ്യയിൽ ഇന്ന് 124 പേർക്ക് കൊവിഡ്; ആറ് മരണം
🇴🇲മസ്‍കത്ത് ഡ്യൂട്ടി ഫ്രീ ഗ്രാന്റ് നറുക്കെടുപ്പിലും സമ്മാനങ്ങൾ പ്രവാസി മലയാളികൾക്ക്.
🇦🇪സൈക്കിള്‍ റാക്കുകളുള്ള വാഹനങ്ങള്‍ക്ക് ദുബൈയില്‍ ഒരു നമ്പര്‍ പ്ലേറ്റ് കൂടി ഘടിപ്പിക്കണം.
🇴🇲പ്രവാസികളുടെ റസിഡന്റ് കാര്‍ഡുകള്‍ കാലാവധി കഴിയുന്നതിന് 15 ദിവസം മുമ്പ് പുതുക്കണം.
🇦🇪യുഎഇയില്‍ 977 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് രണ്ട് മരണം.
🇴🇲ഒമാനില്‍ 80 പേര്‍ക്ക് കൂടി കൊവിഡ്, മൂന്നു മരണം.
🇰🇼ഇന്ത്യയില്‍ നിന്ന് കുവൈത്തിലെത്താന്‍ ചെലവ് ലക്ഷങ്ങള്‍; വിമാന ടിക്കറ്റിന് തീവില.
🇸🇦സൗദിയിലെ ഹൂതി ആക്രമണത്തെ ഖത്തര്‍ അപലപിച്ചു.
🇦🇪അജ്‌മാൻ – അബുദാബി ബസ് സർവീസ് പുനരാരംഭിക്കുന്നതായി ട്രാൻസ്‌പോർട്ട് അതോറിറ്റി.
🇦🇪അബുദാബി: SEHA ആരോഗ്യ കേന്ദ്രങ്ങളിൽ അൽ ഹോസ്ൻ ഗ്രീൻ പാസ് നിർബന്ധമാക്കാനുള്ള തീരുമാനം താത്കാലികമായി പിൻവലിച്ചു.
🇦🇪അബുദാബി: അൽ ഹൊസൻ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുന്നതുമായി ബന്ധപ്പെട്ടുള്ള അറിയിപ്പ്.
🇶🇦കോവിഡ് വാക്‌സിനേഷനില്‍ ഖത്തര്‍ ലോകത്ത് രണ്ടാമത്.
🇰🇼കുവൈത്തിൽ കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം കണ്ടെത്തി.
🇶🇦മെട്രാഷിൽ ഇനി കുടുംബ പ്രശ്നങ്ങൾക്കും പരിഹാരം.
🇰🇼ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക് വിമാനസർവീസ് നാളെമുതൽ സജീവമാകും.
വാർത്തകൾ വിശദമായി
🇸🇦സൗദി അറേബ്യയിൽ ഇന്ന് 124 പേർക്ക് കൊവിഡ്; ആറ് മരണം.
✒️സൗദി അറേബ്യയിൽ ഇന്ന് 124 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. നിലവിൽ രോഗബാധിതരായി നിരീക്ഷണത്തിലുള്ളവരിൽ 217 പേർ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറുപേർ കൂടി മരിച്ചു.
രാജ്യത്ത് ഇന്ന് 47,217 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,45,367 ആയി. ഇതിൽ 5,34,279 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,585 ആയി ഉയർന്നു. കൊവിഡ് ബാധിച്ച് രാജ്യത്ത് വിവിധ ഭാഗങ്ങളിലായി നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 2,503 ആയി കുറഞ്ഞു. ഇതിൽ 689 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 37, മക്ക 21, കിഴക്കൻ പ്രവിശ്യ 12, ജീസാൻ 10, മദീന 10, അൽഖസീം 10, നജ്റാൻ 7, അസീർ 6, ഹായിൽ 4, തബൂക്ക് 2, വടക്കൻ അതിർത്തി മേഖല 2, അൽബാഹ 2, അൽജൗഫ് 1. രാജ്യത്താകെ പ്രതിരോധ കുത്തിവെപ്പ് 38,067,550 ഡോസ് ആയി.
🇴🇲മസ്‍കത്ത് ഡ്യൂട്ടി ഫ്രീ ഗ്രാന്റ് നറുക്കെടുപ്പിലും സമ്മാനങ്ങൾ പ്രവാസി മലയാളികൾക്ക്.
✒️മസ്‍കത്ത് ഡ്യൂട്ടി ഫ്രീ നടത്തി വരുന്ന 'ക്യാഷ് ആന്റ് കാർ' നറുക്കെടുപ്പിൽ വീണ്ടും പ്രവാസി മലയാളികൾ വിജയികളായി. മലപ്പുറം തിരൂർ സ്വദേശി മുജീബ് റഹ്‍മാൻ മാങ്ങാട്ടയിൽ 1,00,000 ഡോളറും കൊല്ലം പാരിപ്പള്ളി സ്വദേശി നന്ദകുമാർ നാരായണ കുറുപ്പ് ലെക്സസ് കാറുമാണ് സ്വന്തമാക്കിയത്.
കഴിഞ്ഞ ദിവസം മസ്‍കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് മസ്‍കത്ത് നഗരസഭാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ് നറുക്കെടുപ്പ് നടത്തി വിജയികളെ പ്രഖ്യാപിച്ചത്. 'ക്യാഷ് ആന്റ് കാർ' നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകൾ മസ്‍കത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ മസ്‍കത്ത് ഡ്യൂട്ടി ഫ്രീയിൽ നിന്നും വാങ്ങാനാവുമെന്ന് സംഘാടകര്‍ അറിയിച്ചു.
🇦🇪സൈക്കിള്‍ റാക്കുകളുള്ള വാഹനങ്ങള്‍ക്ക് ദുബൈയില്‍ ഒരു നമ്പര്‍ പ്ലേറ്റ് കൂടി ഘടിപ്പിക്കണം.
✒️സൈക്കിള്‍ റാക്ക് ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് ദുബൈയില്‍ ഒരു നമ്പര്‍ പ്ലേറ്റ് കൂടി ഘടിപ്പിക്കണം. വാഹനങ്ങളുടെ പിന്നില്‍ സൈക്കിളുകള്‍ കൂടി വെയ്‍ക്കുമ്പോള്‍ നമ്പര്‍ പ്ലേറ്റുകള്‍ മറയുന്ന സാഹചര്യത്തിലാണ് അധിക നമ്പര്‍ പ്ലേറ്റ് നല്‍കാന്‍ അധികൃതരുടെ തീരുമാനം.
നമ്പര്‍ പ്ലേറ്റുകള്‍ മറയ്‍ക്കുന്നത് ഗതാഗത നിയമലംഘനത്തിന്റെ പരിധിയില്‍ വരുമെന്ന് റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതിരോറ്റി അറിയിച്ചിരുന്നു. പുതിയ നമ്പര്‍ പ്ലേറ്റ് നല്‍കാനുള്ള തീരുമാനം സൈക്കിള്‍ യാത്രയെ പ്രോത്സാഹിപ്പിക്കാന്‍ കൂടി ലക്ഷ്യമിട്ടുള്ളതാണെന്ന് ദുബൈ വെഹിക്കിള്‍ ലൈസന്‍സിങ് വിഭാഗം ഡയറക്ടര്‍ ജമാല്‍ അല്‍ സദഹ് പറഞ്ഞു. സൈക്കിള്‍ സൗഹൃദ നഗരമായി മാറാനുള്ള ദുബൈയുടെ പരിശ്രമങ്ങളില്‍ ഇത് സഹായകമാവും. ജനങ്ങളില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങളും പ്രതികരണങ്ങളും കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനത്തില്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. സൈക്കിള്‍ യാത്രയ്‍ക്കായി 739 കിലോമീറ്റര്‍ ലേനുകളുള്ള ദുബൈ നഗരം ഇപ്പോള്‍ തന്നെ ലോകത്തില്‍ തന്നെ ഏറ്റവും സൈക്കിള്‍ സൗഹൃദമായ നഗരങ്ങളിലൊന്നാണ്.
🇴🇲പ്രവാസികളുടെ റസിഡന്റ് കാര്‍ഡുകള്‍ കാലാവധി കഴിയുന്നതിന് 15 ദിവസം മുമ്പ് പുതുക്കണം.
✒️ഒമാനിൽ വിദേശികളുടെ റസിഡന്റ് കാർഡ് പുതുക്കുന്നതിന് ഇനി മുതൽ കാലാവധി കഴിയുന്നതിന് 15 ദിവസം മുമ്പ് അപേക്ഷ നൽകണം. ഒമാന്‍ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് പുറപ്പെടുവിച്ച ഉത്തരവ് 60/2021 പ്രകാരമാണ് റസിഡന്റ് നിയമത്തിൽ ഭേദഗതി വരുത്തിയിരിക്കുന്നത്. സുൽത്താന്റെ ഉത്തരവ് ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെ ഈ ഭേദഗതി പ്രാബല്യത്തിൽ വന്നു.
നേരത്തെ റസിഡന്റ് കാർഡ് കാലാവധി കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ പുതുക്കിയാൽ മതിയായിരുന്നു. കാരണം വ്യക്തമാക്കാതെ തന്നെ പുതിയ റസിഡന്റ് കാർഡ് അനുവദിക്കാതിരിക്കാനും പുതിക്കി നൽകാതിരിക്കാനും അവകാശമുണ്ടായിരിക്കുമെന്നും ഭേദഗതി വരുത്തിയുള്ള പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു. രാജ്യത്തെ സിവിൽ സ്റ്റാറ്റസ് നിയമത്തിലും ഭേദഗതി വരുത്തിയിട്ടുണ്ട്. ഇതുപ്രകാരം പത്ത് വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ സ്വദേശി പൗരന്‍മാരും തിരിച്ചറിയിൽ കാർഡ് സ്വന്തമാക്കണം. നേരത്തെ 15 വയസിന് മുകളിലുള്ളവർക്കാണ് ഐ.ഡി കാർഡ് നിർബന്ധമായിരുന്നത്.
🇦🇪യുഎഇയില്‍ 977 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് രണ്ട് മരണം.
✒️യുഎഇയില്‍ 977 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,314 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു.
പുതിയതായി നടത്തിയ 2,85,614 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,24,240 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,13,835 പേര്‍ രോഗമുക്തരാവുകയും 2,048 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 8,357 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🇴🇲ഒമാനില്‍ 80 പേര്‍ക്ക് കൂടി കൊവിഡ്, മൂന്നു മരണം.
✒️ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 80 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്ന് കൊവിഡ് മരണങ്ങളാണ് രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 149 പേര്‍ കൂടി രോഗമുക്തി നേടി.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 3,02,748 പേര്‍ക്കാണ്. ഇവരില്‍ 2,92,722 പേരും ഇതിനോടകം രോഗമുക്തരായി. 4,078 പേര്‍ക്കാണ് കൊവിഡ് കാരണം ഒമാനില്‍ ജീവന്‍ നഷ്ടമായത്. 96.7 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13 കൊവിഡ് രോഗികളെ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. ഇവര്‍ ഉള്‍പ്പെടെ 91 പേര്‍ ഇപ്പോള്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 40 പേരാണ് തീവ്രപരിചരണ വിഭാഗങ്ങളിലുള്ളത്.
🇰🇼ഇന്ത്യയില്‍ നിന്ന് കുവൈത്തിലെത്താന്‍ ചെലവ് ലക്ഷങ്ങള്‍; വിമാന ടിക്കറ്റിന് തീവില.
✒️ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റിന് തീവില. കൊച്ചിയില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ട് പറക്കണമെങ്കില്‍ ടിക്കറ്റിന് മൂന്ന് ലക്ഷം രൂപയിലധികം നല്‍കണം. നിരക്ക് നിയന്ത്രിക്കാന്‍ വ്യോമയാന മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്ന നിലപാടിലാണ് യാത്രക്കാര്‍.
കൊവിഡില്‍ മാസങ്ങളായി അടഞ്ഞ് കിടന്ന വ്യോമപാത തുറന്നപ്പോള്‍ കുവൈത്തിലെ പ്രവാസികള്‍ സന്തോഷിച്ചു. പിന്നെ എത്രയും പെട്ടെന്ന് നാട്ടിലെത്താന്‍ ടിക്കറ്റെടുക്കാനായി ശ്രമം. എന്നാല്‍ നിരക്ക് കണ്ടപ്പോള്‍ കണ്ണ് തള്ളി. വ്യാഴാഴ്ച കുവൈത്തില്‍ നിന്ന് കൊച്ചിയില്‍ പറന്നിറങ്ങണമെങ്കില്‍ 3,11,558 രൂപ നല്‍കണം. ഈ മാസത്തെ കുറഞ്ഞ ടിക്കറ്റ് നിരക്ക് 23നാണ്, അന്നത്തേക്ക് നല്‍കേണ്ടത് 1,27,808 രൂപ.
ശരാശരി 15,000 രൂപ മാത്രം ടിക്കറ്റ് നിരക്കുണ്ടായിരുന്നിടത്ത് നിന്നാണ് ഈ കുതിപ്പ്. ഇതോടെ കുവൈത്തിലെ സാധാരണക്കാരായ പ്രവാസികള്‍ നാട്ടിലേക്കുള്ള യാത്ര വീണ്ടും നീട്ടി. കുവൈത്തിലെ ജസീറ എയര്‍വെയ്‌സിന് മാത്രമാണ് നിലവില്‍ കേരളത്തിലേക്ക് സര്‍വീസ്. ഡിമാന്‍ഡുള്ളതിനാല്‍ ഇവര്‍ നിരക്ക് കുത്തനെ ഉയര്‍ത്തുകയായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള വിമാന കമ്പനികള്‍ ഇതുവരെ സര്‍വീസ് പുനരാരംഭിച്ചിട്ടില്ല.
കഴിഞ്ഞ മാസമാണ് ഇന്ത്യയിലേക്കുള്ള യാത്രവിലക്ക് കുവൈത്ത് മാറ്റിയത്. പിന്നാലെ പ്രതിവാരം 5,528 വിമാനസീറ്റുകള്‍ ഇന്ത്യക്ക് അനുവദിച്ചു. ഇതില്‍ പകുതി കുവൈത്തിലെ വിമാന കമ്പനികള്‍ക്കാണ്. മറുപാതി ഇന്ത്യയില്‍ നിന്നുള്ളവയ്ക്കും. രാജ്യത്തെ വിമാന കമ്പനികള്‍ തമ്മില്‍ സീറ്റ് പങ്കുവയ്ക്കുന്നതിലെ തര്‍ക്കമാണ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വൈകിക്കുന്നതിന് പിന്നിലെന്നാണ് സൂചന.
🇸🇦സൗദിയിലെ ഹൂതി ആക്രമണത്തെ ഖത്തര്‍ അപലപിച്ചു.
✒️സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യ, നജ്‌റാന്‍ എന്നിവിടങ്ങള്‍ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ ആക്രമണ ശ്രമത്തെ ശക്തമായി അപലപിച്ച് ഖത്തര്‍. തന്ത്രപ്രധാനമായ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കും നിയമങ്ങള്‍ക്കുമെതിരാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
എല്ലാ തരത്തിലുമുള്ള ആക്രമണങ്ങളെയും കുറ്റത്യങ്ങളെയും ഖത്തര്‍ ശക്തമായി എതിര്‍ക്കുന്നതായി മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. സൗദി അറേബ്യയുടെ കിഴക്കന്‍ മേഖല, ജിസാന്‍, നജ്‌റാന്‍ എന്നിവിടങ്ങളിലേക്ക് ഹൂതികള്‍ തൊടുത്ത മൂന്ന് ബാലിസ്റ്റിക് മിസൈലുകളും സ്‌ഫോടകവസ്തുക്കള്‍ നിറച്ച മൂന്ന് ഡ്രോണുകളുമാണ് ശനിയാഴ്ച അറബ് സഖ്യസേന തകര്‍ത്തത്.
സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയില്‍ അറബ് സഖ്യസേന തകര്‍ത്ത ഹൂതി മിസൈലുകളുടെ അവശിഷ്ടങ്ങള്‍ പതിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഇറാന്‍ പിന്തുണയോടെ ഹൂതികള്‍ ദമ്മാമിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ രണ്ട് സൗദി കുട്ടികള്‍ക്കാണ് പരിക്കേറ്റത്. 14 വീടുകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
🇦🇪അജ്‌മാൻ – അബുദാബി ബസ് സർവീസ് പുനരാരംഭിക്കുന്നതായി ട്രാൻസ്‌പോർട്ട് അതോറിറ്റി.
✒️അജ്‌മാൻ – അബുദാബി ബസ് സർവീസ് പുനരാരംഭിക്കാൻ തീരുമാനിച്ചതായി അജ്‌മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. സെപ്റ്റംബർ 5-ന് വൈകീട്ട് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സെപ്റ്റംബർ 5, 2021 മുതൽ ഈ റൂട്ടിലെ ബസ് സേവനങ്ങൾ പുനരാരംഭിക്കുന്നതായാണ് അജ്‌മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചിരിക്കുന്നത്. നാഷണൽ ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് അതോറിറ്റിയുടെ നിർദ്ദേശങ്ങളെ തുടർന്നാണ് ഈ തീരുമാനം.
COVID-19 വ്യാപന സാഹചര്യത്തിൽ 2020 ഏപ്രിൽ മുതൽ ഈ റൂട്ടിലെ സേവനങ്ങൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. താഴെ പറയുന്ന രീതിയിലാണ് അജ്‌മാൻ – അബുദാബി ബസ് സർവീസ് പുനരാരംഭിക്കുന്നത്.
അജ്മാനിലെ അൽ മുസല്ല സ്റ്റേഷനിൽ നിന്ന് അബുദാബി ബസ് സ്റ്റേഷനിലേക്കും, തിരികെയും – അജ്മാനിൽ നിന്ന് ആദ്യ സർവീസ് രാവിലെ 7:00 മണിക്ക്. അവസാന സർവീസ് വൈകീട്ട് 6:00 മണിക്ക്.
അബുദാബിയിൽ നിന്ന് അജ്മാനിലേക്കുള്ള സർവീസുകൾ – ആദ്യ സർവീസ് രാവിലെ 10:00 മണിക്ക്. അവസാന സർവീസ് രാത്രി 9:00 മണിക്ക്.
35 ദിർഹമാണ് ടിക്കറ്റ് നിരക്ക് (മസാർ കാർഡ് ഉപയോഗിക്കുന്നവർക്ക് 30 ദിർഹം). പ്രതിദിനം ആകെ 4 ട്രിപ്പുകളാണ് അജ്‌മാൻ – അബുദാബി റൂട്ടിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 2 ട്രിപ്പുകൾ അജ്മാനിൽ നിന്ന് അബുദാബിയിലേക്കും തിരികെയും, 2 ട്രിപ്പുകൾ അബുദാബിയിൽ നിന്ന് അജ്മാനിലേക്കും തിരികെയുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കർശനമായ സുരക്ഷാ നിബന്ധനകളോടെയാണ് ഈ സർവീസുകൾ നടത്തുന്നത്.
🇦🇪അബുദാബി: SEHA ആരോഗ്യ കേന്ദ്രങ്ങളിൽ അൽ ഹോസ്ൻ ഗ്രീൻ പാസ് നിർബന്ധമാക്കാനുള്ള തീരുമാനം താത്കാലികമായി പിൻവലിച്ചു.
✒️തങ്ങളുടെ കീഴിലുള്ള പൊതു ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലെത്തുന്ന രോഗികൾക്കും, സന്ദർശകർക്കും അൽ ഹോസ്ൻ (Al Hosn) ആപ്പിലൂടെയുള്ള ഗ്രീൻ പാസ് നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ അറിയിച്ച തീരുമാനം താത്കാലികമായി പിൻവലിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു. സെപ്റ്റംബർ 6-ന് ഉച്ചയ്ക്കാണ് SEHA ഈ അറിയിപ്പ് നൽകിയത്.
നേരത്തെ സെപ്റ്റംബർ 1-ന് പുറത്തിറക്കിയ പട്ടികയിലേക്ക് ഇന്തോനേഷ്യയെ അധികമായി ഉൾപ്പെടുത്തിയാണ് സെപ്റ്റംബർ 6 മുതൽ ഗ്രീൻ പട്ടിക പുതുക്കിയിരിക്കുന്നത്. നിലവിൽ 56 രാജ്യങ്ങളെയാണ് അബുദാബി ഗ്രീൻ പട്ടികയിൽ പെടുത്തിയിട്ടുള്ളത്.
ഈ പട്ടിക സെപ്റ്റംബർ 6-ന് 12:01 AM മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. ആഗോള തലത്തിലുള്ള COVID-19 സാഹചര്യങ്ങൾ സമഗ്രമായി വിലയിരുത്തിയ ശേഷമാണ് DCT ഗ്രീൻ പട്ടിക തയ്യാറാക്കുന്നത്.
ഈ പട്ടികയിൽപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന വാക്സിനെടുക്കാത്ത യാത്രികർക്ക് താഴെ പറയുന്ന നിബന്ധനകൾ പാലിച്ച് കൊണ്ട് ക്വാറന്റീൻ ഒഴിവാക്കി നൽകുന്നതാണ്:
ഇത്തരം യാത്രികർ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്.
അബുദാബിയിലെത്തിയ ശേഷം ഇവർക്ക് വിമാനത്താവളത്തിൽ വെച്ച് ഒരു COVID-19 PCR ടെസ്റ്റ് കൂടി നടത്തുന്നതാണ്. ഈ പരിശോധനയിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്ന, ഗ്രീൻ പട്ടികയിൽ ഉൾപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നുള്ള വാക്സിനെടുക്കാത്ത യാത്രികർക്ക് ക്വാറന്റീൻ ഒഴിവാക്കി നൽകുന്നതാണ്. (മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്ന COVID-19 വാക്സിൻ കുത്തിവെപ്പുകൾ പൂർത്തിയാക്കാത്തവർക്ക് പത്ത് ദിവസം ക്വാറന്റീൻ നിർബന്ധമാണ്.)
COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള യാത്രികർ അബുദാബിയിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ക്വാറന്റീൻ ആവശ്യമില്ല.
2021 സെപ്റ്റംബർ 6 മുതൽ അബുദാബി ഗ്രീൻ പട്ടികയിൽപ്പെടുത്തിയിട്ടുള്ള രാജ്യങ്ങൾ:
Albania
Armenia
Australia
Austria
Bahrain
Belgium
Bhutan
Brunei
Bulgaria
Canada
China
Comoros
Croatia
Cyprus
Czech Republic
Denmark
Finland
Germany
Greece
Hong Kong (SAR)
Hungary
Indonesia
Italy
Japan
Jordan
Kuwait
Kyrgyzstan
Luxembourg
Maldives
Malta
Mauritius
Moldova
Monaco
Netherlands
New Zealand
Norway
Oman
Poland
Portugal
Qatar
Republic of Ireland
Romania
San Marino
Saudi Arabia
Serbia
Seychelles
Singapore
Slovakia
Slovenia
South Korea
Sweden
Switzerland
Taiwan, Province of China
Tajikistan
Turkmenistan
Ukraine
ഗ്രീൻ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക https://visitabudhabi.cn/en/plan-your-trip/covid-safe-travel/permitted-countries എന്ന വിലാസത്തിൽ ലഭ്യമാണ്.
COVID-19 വാക്സിൻ മുഴുവൻ ഡോസുകളും സ്വീകരിച്ചവർക്ക് (അവസാന ഡോസ് സ്വീകരിച്ച് 28 ദിവസം പൂർത്തിയാക്കിയ ശേഷം) ബഹ്‌റൈൻ, ഗ്രീസ്, സെർബിയ, സെയ്‌ഷെൽസ് എന്നിവിടങ്ങളിൽ നിന്ന് അബുദാബിയിലേക്ക് യാത്രചെയ്യുന്ന സാഹചര്യത്തിൽ ക്വാറന്റീൻ ഒഴിവാക്കിയിട്ടുണ്ടെന്നും വിസിറ്റ് അബുദാബി വെബ്‌പേജിൽ അറിയിച്ചിട്ടുണ്ട്.
🇦🇪അബുദാബി: അൽ ഹൊസൻ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുന്നതുമായി ബന്ധപ്പെട്ടുള്ള അറിയിപ്പ്.
✒️COVID-19 ട്രേസിങ്ങ് ആപ്പ് ആയ അൽ ഹൊസൻ (AlHosn) ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുന്നതുമായി ബന്ധപ്പെട്ട് അധികൃതർ അറിയിപ്പ് നൽകി. അബുദാബിയിലെ പൊതുഇടങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്കും, വാക്സിനെടുക്കുന്നതിൽ ഔദ്യോഗികമായി ഇളവ് ലഭിച്ചവർക്കും മാത്രമാക്കി പരിമിതപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിൽ വ്യക്തികൾക്ക് തങ്ങൾ വാക്സിനെടുത്തതായി തെളിയിക്കുന്നതിന് Alhosn ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് നിർബന്ധമാണ്.
ഈ അറിയിപ്പ് പ്രകാരം, COVID-19 വാക്സിനെടുത്തിട്ടുള്ള വ്യക്തികൾക്ക് താഴെ പറയുന്ന നടപടികൾ പാലിച്ച് കൊണ്ട് AlHosn ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്താവുന്നതാണ്:
വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്കുള്ള നിർദ്ദേശം – രണ്ടോ അതിലധികമോ ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പെടുത്തവർക്ക് ഓരോ 30 ദിവസം തോറും ഒരു COVID-19 PCR ടെസ്റ്റ് നടത്തി നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നതിലൂടെ AlHosn ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്താവുന്നതാണ്.
വാക്സിനെടുക്കുന്നതിൽ ഔദ്യോഗിക ഇളവുകൾ ലഭിച്ചിട്ടുള്ളവർക്കുള്ള നിർദ്ദേശം – ആരോഗ്യ കാരണങ്ങളാൽ COVID-19 വാക്സിനെടുക്കുന്നതിൽ ഔദ്യോഗിക ഇളവ് നേടിയിട്ടുള്ള വ്യക്തികൾക്ക് ഓരോ 7 ദിവസം തോറും ഒരു COVID-19 PCR ടെസ്റ്റ് നടത്തി നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നതിലൂടെ AlHosn ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്താവുന്നതാണ്.
16 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് PCR ടെസ്റ്റ് ആവശ്യമില്ല.
2021 ഓഗസ്റ്റ് 20 മുതലാണ് എമിറേറ്റിലെ ഏതാനം പൊതുഇടങ്ങളിലേക്ക് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രം പ്രവേശനം നൽകുന്നതിനുള്ള തീരുമാനം നടപ്പിലാക്കിയത്. എമിറേറ്റിലെ പൗരന്മാർ, പ്രവാസികൾ, വിനോദസഞ്ചാരികൾ തുടങ്ങിയ എല്ലാ വിഭാഗങ്ങൾക്കും ഈ നിയന്ത്രണം ബാധകമാക്കിയിട്ടുണ്ട്.
🇶🇦കോവിഡ് വാക്‌സിനേഷനില്‍ ഖത്തര്‍ ലോകത്ത് രണ്ടാമത്.
✒️കോവിഡ് വാക്‌സിന്റെ ഒന്നാം ഡോസ് ലഭിച്ചവരുടെ ശതമാനത്തില്‍ ഖത്തര്‍ ലോകത്ത് രണ്ടാമത്. ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ ലഭിച്ച രണ്ടാമത്തെ രാജ്യമാണ് ഖത്തറെന്ന് ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഓഫിസ് അറിയിച്ചു. അവര്‍ വേള്‍ഡ് ഇന്‍ ഡാറ്റ വാക്‌സിനേഷന്‍ ട്രാക്കറാണ് ഈ വിവരം പുറത്തുവിട്ടത്. പൂര്‍ണമായും വാക്‌സിനെടുത്തവരുടെ കണക്കില്‍ ലോകത്ത് അഞ്ചാം സ്ഥാനമാണ് ഖത്തറിന്.
🇰🇼കുവൈത്തിൽ കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം കണ്ടെത്തി.
✒️കുവൈത്തിൽ കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം കണ്ടെത്തി. തുർക്കിയിൽ നിന്നെത്തിയ കുവൈത്ത് പൗരനിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആളുകൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം നിർദേശിച്ചു. കുവൈത്തിൽ എത്തിയ ഉടനെ നടത്തിയ പി.സി.ആർ, പരിശോധനയിലാണ് കോവിഡിന്റെ ഡെൽറ്റ വകഭേദം കണ്ടെത്തിയത് .വിദേശരാജ്യത്തു നിന്ന്കു കുവൈത്തിലെത്തിയ യാത്രക്കാരന് ഡെൽറ്റ വകഭേദം കണ്ടെത്തിയെന്നും ആളുകൾ ജാഗ്രത പാലിക്കണമെന്നും കോവിഡ് എമർജൻസി കമ്മിറ്റി അധ്യക്ഷൻ ഡോ. ഖാലിദ് അൽ ജാറല്ല ട്വീറ്റ് ചെയ്തിരുന്നു. യാത്രക്കാരൻ ഏതു രാജ്യക്കാരനാണെന്നോ ഏതു രാജ്യത്ത് നിന്നോ വ്യക്തമാക്കാതെ ഉള്ള ട്വീറ്റ് ഏറെ ആശങ്കക്ക് ഇടയാക്കിയിരുന്നു . ഇന്ത്യയിൽ നിന്നോ അല്ലെങ്കിൽ ഈജിപ്തിൽ നിന്നോ വന്ന യാത്രക്കാരനായിരിക്കും രോഗബാധിതൻ എന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ വാർത്ത പ്രചരിക്കുകയും ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പ്രവേശന അനുമതി നൽകിയതിനു എതിരെ കമന്റുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇതേ തുടർന്നാണ് യാത്രക്കാരൻ കുവൈത്ത് പൗരനാണെന്നും തുർക്കിയിൽ നിന്നാണ് കുവൈത്തിലേക്ക് വന്നതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയത്.
🇶🇦മെട്രാഷിൽ ഇനി കുടുംബ പ്രശ്നങ്ങൾക്കും പരിഹാരം.
✒️ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ വിവിധ സേവനങ്ങൾ ഉറപ്പു നൽകുന്ന മെട്രാഷ് രണ്ട് ആപ്ലിക്കേഷൻ വഴി ഇനി കുടുംബപ്രശ്നങ്ങളും അധികൃതരുടെ ശ്രദ്ധയിലെത്തിക്കാം. മെട്രാഷിലെ 'കമ്യൂണിക്കേറ്റ് വിത്ത് അസ്' മെനു വഴി കമ്യൂണിറ്റി പൊലീസിങ് വിൻഡോ ഉപയോഗിച്ച് വീടുകളിലും പുറത്തും പ്രയാസം നേരിടുന്നവർക്ക് ഒറ്റ ക്ലിക്കിൽ തന്നെ ബന്ധപ്പെട്ടവരിലേക്ക് പരാതി അറിയിച്ച് സഹായം നേടാൻ കഴിയും. കുടുംബതർക്കങ്ങൾ, വ്യക്തിപരമായ തർക്കങ്ങളും മറ്റും രമ്യമായി പരിഹാരം കാണാനുള്ള വഴികൾ, പെരുമാറ്റ ദൂഷ്യം, സാമൂഹിക പിന്തുണ, കൗൺസലിങ് തുടങ്ങിയ വിവിധ ആവശ്യങ്ങൾക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് മന്ത്രാലയം അറിയിച്ചു.
സമീപകാലത്തായി നിരവധി അധിക സേവനങ്ങളാണ് മെട്രാഷിൽ ഉൾപ്പെടുത്തിയത്. വിസ അപേക്ഷ, ഐ.ഡി പുതുക്കൽ, ട്രാഫിക് പ്രശ്നങ്ങൾ, വാഹന രജിസ്ട്രേഷൻ പുതുക്കൽ തുടങ്ങിയ പ്രധാന ആവശ്യങ്ങളിൽനിന്ന് തുടങ്ങി, കുടുംബതർക്ക പരിഹാരത്തിലും കൗൺസലിങ്ങിലും വരെയെത്തി മെട്രാഷിലെ സേവനങ്ങൾ.
ഖത്തർ ഐ.ഡി, റെസിഡൻസ് പെർമിറ്റ്, ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ സൂക്ഷിക്കുന്ന ഇ വാലറ്റ് സംവിധാനവും നിലവിലുണ്ട്.
അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, മലയാളം, ഉര്‍ദു, സ്പാനിഷ് എന്നിവയുള്‍പ്പെടെ ആറ് ഭാഷകളില്‍ നിലവിൽ 220ലേറെ സേവനങ്ങളാണ് മെട്രാഷ് രണ്ട് ആപ്ലിക്കേഷനിലുള്ളത്.
പൊതുനിരത്തിലെ ട്രാഫിക് ലംഘനങ്ങൾ ചിത്രംസഹിതം റിപ്പോർട്ട് ചെയ്യാനുള്ള ഓപ്ഷൻ ഏതാനും ദിവസം മുമ്പാണ് ഉൾക്കൊള്ളിച്ചത്.
🇰🇼ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക് വിമാനസർവീസ് നാളെമുതൽ സജീവമാകും.
✒️ഇന്ത്യയിൽനിന്ന് കുവൈത്തിലേക്കുള്ള വിമാന സർവീസുകൾ ചൊവ്വാഴ്ച മുതൽ സജീവമാകും. എയർ ഇന്ത്യ എക്സ്പ്രസ് കുവൈത്തിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ കൊച്ചിയിൽനിന്നും ബുധൻ, വെള്ളി, തിങ്കൾ ദിവസങ്ങളിൽ കോഴിക്കോട്ടുനിന്നുമാണ് സർവീസ്. 250 ദീനാർ മുതലാണ് ടിക്കറ്റ് നിരക്ക്. ചൊവ്വാഴ്ച കൊച്ചിയിൽനിന്നാണ് എയർ ഇന്ത്യ എക്സ്പ്രസിെൻറ ആദ്യ സർവീസ്. കുവൈത്ത് എയർവേയ്സ് ചൊവ്വാഴ്ച ചെന്നൈയിൽനിന്ന് ആദ്യ വിമാനം അയക്കും.
ബുധൻ, വ്യാഴം ദിവസങ്ങളിൽ കൊച്ചിയിൽനിന്നും ഡൽഹിയിൽനിന്നും കുവൈത്ത് എയർവേയ്സ് സർവീസ് നടത്തുന്നുണ്ട്. ഇന്ത്യയിൽനിന്ന് പ്രതിദിനം 768 സീറ്റുകളാണ് പ്രതിദിനം അനുവദിച്ചിട്ടുള്ളത്. ഇതിൽ പകുതി കുവൈത്ത് എയർവേയ്സും ജസീറ എയർവേയ്സും പങ്കിടും. 50 ശതമാനം സീറ്റുകൾ ഇന്ത്യൻ വിമാന കമ്പനികൾക്കാണ്. മന്ത്രിസഭ അനുമതി ലഭിച്ചതിന് ശേഷം ഒരു യാത്രാവിമാനം മാത്രമേ ഇന്ത്യയിൽനിന്ന് വന്നിട്ടുള്ളൂ. വ്യാഴാഴ്ച വെൽഫെയർ കേരള കുവൈത്ത് കൊച്ചിയിൽനിന്ന് ചാർട്ടർ ചെയ്ത ജസീറ എയർവേയ്സ് വിമാനമാണ് 167 യാത്രക്കാരുമായി എത്തിയത്.
0 Comments