പ്രസവത്തെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന മാതാവിനെ ചുള്ളിപ്പാറയിലെ വീട്ടില്‍നിന്ന് ചികിത്സാര്‍ഥം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. കുഞ്ഞിന്റെ മാതാവും പിതാവുമടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു.
തിരൂരങ്ങാടി: ഒരുമാസംമാത്രം പ്രായമായ ഒരു കുഞ്ഞുജീവന്‍ റോഡില്‍ പൊലിഞ്ഞു. ഹര്‍ത്താല്‍ദിനത്തില്‍, മഴപെയ്തു നനഞ്ഞുകുതിര്‍ന്ന റോഡില്‍ ദേശീയപാതയിലെ കോഴിച്ചെനയില്‍ തിങ്കളാഴ്ച രാവിലെ 10.45നാണ് അപകടം.
കാറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കാറിലുണ്ടായിരുന്ന ഒരുമാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചത്. കുഞ്ഞിന്റെ മാതാവും പിതാവുമടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു.
മൂന്നിയൂര്‍ കുന്നത്തുപറമ്പ് കളത്തിങ്ങല്‍പാറയിലെ വടക്കെപുറത്ത് റഷീദിന്റെ മകള്‍ ആയിശയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10.45-ഓടെയായിരുന്നു അപകടം.
പ്രസവത്തെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന മാതാവിനെ ചുള്ളിപ്പാറയിലെ വീട്ടില്‍നിന്ന് ചികിത്സാര്‍ഥം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം.
ഇവര്‍ സഞ്ചരിച്ച കാറില്‍ എതിര്‍ദിശയില്‍നിന്നു വരികയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. പരിക്കേറ്റ പിതാവ് റഷീദി (30) നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാതാവ് മുബശിറ (22), പ്രസവശുശ്രൂഷയ്ക്കായി വീട്ടിലുണ്ടായിരുന്ന അടൂര്‍ സ്വദേശി റജീന (45) എന്നിവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
0 Comments